PBKS vs LSG IPL 2026: വാക്ക് പാലിക്കാനായില്ല, വീണ്ടും നിരാശപ്പെടുത്തി ഋഷഭ് പന്ത്; ലെെഫ് ലഭിച്ച അതേ ഓവറിൽ പുറത്തായി

1 week ago 2

ഹൈലൈറ്റ്:

  • ഋഷഭിന് അവസാന മത്സരത്തിലും തിളങ്ങാനായില്ല
  • നിക്കോളാസ് പുരാനും നിരാശപ്പെടുത്തി
  • ഋഷഭിനെ ലഖ്നൗ ഒഴിവാക്കാൻ സാധ്യത
rishabh pantഋഷഭ് പന്ത്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ അവസാന മത്സരത്തിലും പ്രതീക്ഷിച്ച മികവ് കാട്ടാതെ ലഖ്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് . സമീപകാലത്തായി മോശം ഫോമിലുള്ള ഋഷഭിന് ഇന്നത്തെ മത്സരത്തിലൂടെയെങ്കിലും ആരാധകർക്ക് ബാറ്റിങ് വിരുന്നൊരുക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ 22 പന്തിൽ 26 റൺസാണ് ഋഷഭിന് നേടാനായത്. മൂന്ന് ഫോറുകൾ നേടിയ താരത്തിന്റെ സ്ട്രെെക്ക് റേറ്റ് 118.18 മാത്രമായിരുന്നു. മത്സരത്തിന്റെ ടോസിന്റെ സമയത്ത് ആരാധകരോട് ക്ഷമാപണമടക്കം നടത്താൻ ഋഷഭ് തയ്യാറായിരുന്നു. ഈ മത്സരത്തിൽ ജയിക്കാനായി സാധ്യമായതെല്ലാം നൽകുമെന്നും ആരാധകരെ നിരാശപ്പെടുത്തില്ല എന്നെല്ലാമാണ് ഋഷഭ് പന്ത് പറഞ്ഞിരുന്നത്. പക്ഷെ ഈ വാക്ക് പാലിക്കുന്ന പ്രകടനം നടത്താൻ ഋഷഭിന് സാധിക്കാതെ പോയി. ഒരുവശത്ത് ജോഷ് ഇൻഗ്ലിസ് റൺസുയർത്തിയപ്പോൾ താരത്തിനെക്കൂടി സമ്മർദ്ദത്തിലാക്കുന്ന പ്രകടനമാണ് ഋഷഭ് കാഴ്ചവെച്ചതെന്ന് പറയാം.

സഞ്ജുവിന്റെ സെഞ്ചുറികളും രക്ഷിച്ചില്ല; ചെന്നൈയുടെ തകർച്ചയ്ക്ക് കാരണം വ്യക്തമാക്കി ക്യാപ്റ്റൻ


യുസ് വേന്ദ്ര ചഹാലിന്റെ ഓവറിൽ ഒരു ലെെഫ് ലഭിച്ചിട്ടും ഇതേ ഓവറിൽത്തന്നെ ഋഷഭ് പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്. 20 റൺസിൽ നിൽക്കവെ ചഹാൽ ഓഫ് സെെഡിലെറിഞ്ഞ പന്തിൽ ഋഷഭ് ഷോട്ടിന് ശ്രമിച്ചു. പന്ത് നേരെ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെ കെെയിലായിരുന്നു. എന്നാൽ പന്ത് പിടിച്ചെടുക്കാൻ ശ്രേയസിന് സാധിക്കാതെ പോയി. ഇതോടെ ഋഷഭിന് ലെെഫ്. ഇതേ ഓവറിൽ വീണ്ടും സിക്സറിന് ശ്രമിച്ച ഋഷഭിനെ മാർക്കോ യാൻസൻ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

ഈ സീസണിൽ പ്രതീക്ഷിച്ച നിലവാരം കാട്ടാൻ ഋഷഭിന് സാധിച്ചിട്ടില്ല. 14 മത്സരത്തിൽ 312 റൺസാണ് ഋഷഭിന് നേടാനായത്. 28.36 ശരാശരിയും 138.05 സ്ട്രെെക്ക് റേറ്റുമുള്ള ഋഷഭ് ഒരു അർധ സെഞ്ചുറി മാത്രമാണ് നേടിയത്. ഐപിഎല്ലിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് ഋഷഭ്. എന്നാൽ ഇതിനോട് നീതികാട്ടുന്ന പ്രകടനം നടത്താൻ ഋഷഭിന് സാധിച്ചിട്ടില്ലെന്ന് നിസംശയം പറയാം.
Samayam MalayalamIPL 2026: സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റനാക്കുമോ? തീരുമാനിക്കാൻ വരട്ടെ; രണ്ട് കാര്യങ്ങൾ അറിയണം, പ്രശ്നം ചൂണ്ടിക്കാട്ടി ആർ അശ്വിൻ
ഋഷഭിനെ സംബന്ധിച്ച് ഇന്നത്തെ പ്രകടനം അഭിമാന പ്രശ്നമായിരുന്നു. ഇന്ത്യൻ ടീമിലെ ഋഷഭിന്റെ സീറ്റടക്കം ഭീഷണി നേരിടുന്ന സാഹചര്യമാണ്. ടെസ്റ്റിലെ വെെസ് ക്യാപ്റ്റൻസിയിൽ നിന്നടക്കം ഋഷഭിനെ നീക്കിയിരുന്നു. ഈ സാഹചര്യത്തിൽ മികച്ച പ്രകടനത്തോടെ എല്ലാ വിമർശകർക്കും മറുപടി നൽകാൻ ഋഷഭിന് സാധിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ വീണ്ടും താരം നിരാശപ്പെടുത്തി. അടുത്ത സീസണിൽ ലഖ്നൗ ഋഷഭിനെ തഴയാനുള്ള സാധ്യത കൂടുതലാണ്. പ്രതിഫലത്തിലും വലിയ ഇടിവ് നേരിട്ടേക്കും.

വമ്പനടിക്കാരനായ നിക്കോളാസ് പുരാനും ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തി. ഏഴ് പന്തിൽ രണ്ട് റൺസാണ് പുരാന് അവസാന മത്സരത്തിൽ നേടാനായത്. ഈ സീസണിലെ പുരാന്റെ മോശം പ്രകടനം ലഖ്നൗവിന്റെ പിന്നോട്ട് പോക്കിന് പ്രധാന കാരണമായിട്ടുണ്ട്.


IPL 2026: രഹാനെ-റുതുരാജ് ഓപ്പണിങ്, ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ, നാല് മുംബെെ താരങ്ങൾക്ക് ഇടം; ഈ സീസണിലെ ഫ്ളോപ്പ് താരങ്ങളുടെ ഇലവൻ ഇതാ

വലിയ റെക്കോഡ് ടി20യിൽ അവകാശപ്പെടാൻ സാധിക്കുന്ന താരമാണെങ്കിലും പുരാന്റെ സ്ഥിരതക്കുറവ് പ്രശ്നമാണെന്ന് തന്നെ പറയാം. ലഖ്നൗ സൂപ്പർ ജയ്ന്റ്സിന് പ്ലേ ഓഫ് സീറ്റ് നേരത്തെ തന്നെ നഷ്ടമായതാണ്. ഇന്ന് ജയിച്ച് പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫിലേക്കുള്ള വഴിയടക്കാൻ ലഖ്നൗവിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article