Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•18 Mar 2026, 11:53 americium IST
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു ആദ്യമായി കിരീടം നേടിയത്. 17 സീസണുകളിലും നിരാശപ്പെടുത്തിയ ആര്‍സിബി ആദ്യമായി കപ്പടിച്ചപ്പോള്‍ ആരാധകരെല്ലാം ഹാപ്പിയായിരുന്നു. ആര്‍സിബിക്ക് തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടാനുള്ള കരുത്തുണ്ടെന്നാണ് മുന്‍ ആര്‍സിബി താരമായ എബി ഡി വില്ലിയേഴ്സ് പറയുന്നത്. ഡി വില്ലിയേഴ്സിന്റെ വാക്കുകള്‍ വിശദമായി അറിയാം.
ഹൈലൈറ്റ്:
- 2025-ലെ ഐപിഎല്‍ ചാമ്പ്യന്‍മാരാണ് ആര്‍സിബി
- ഹാട്രിക് കിരീടം നേടാന്‍ ആര്‍സിബിക്ക് കരുത്തുണ്ടെന്ന് ഡി വില്ലിയേഴ്സ്
- ആര്‍സിബിക്ക് ചരിത്രം തീര്‍ക്കാന്‍ സാധിക്കുമോ?
റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു ടീം(ഫോട്ടോസ്- Getty Images)2025 സീസണിൽ ഐപിഎല്ലിന്റെ തുടക്കം മുതല്‍ ആര്‍സിബി തങ്ങളുടെ ആധിപത്യം നിലനിര്‍ത്തിയിരുന്നു. ഒരു ഘട്ടത്തിലും എതിരാളികൾക്ക് മുന്നില്‍ പതറാതെ 14 ലീഗ് മത്സരങ്ങളിൽ 9 മത്സരത്തിലും വിജയിച്ചാണ് ആർസിബി പ്ലേ ഓഫിലെത്തിയത്. ഒന്നാം ക്വാളിഫയറിലും കലാശ പോരാട്ടത്തിലും പഞ്ചാബ് കിങ്സിനെ വീഴ്ത്തിയാണ് ആര്‍സിബി കിരീടം നേടിയത്. ഐപിഎല്ലിൽ ഇതുവരെ കപ്പടിക്കാത്ത രണ്ട് ടീമുകൾ ഫൈനലിലെത്തിയ സീസണിൽ പഞ്ചാബിനെ നിരാശപ്പെടുത്തിക്കൊണ്ടായിരുന്നു ആർസിബിയുടെ കിരീടവിജയം.
പുതിയ സീസണ് മുമ്പായി വിരാട് കോഹ്ലി യുടെ നിലവിലെ സാഹചര്യത്തെക്കുറിച്ചും എബി ഡി വില്ലിയേഴ്സ് സംസാരിച്ചു. ടി20 ക്രിക്കറ്റിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഏകദിന ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിരാട് കോഹ്ലി ഐപിഎല്ലിൽ നിരാശപ്പെടുത്തുമോ എന്ന ആശങ്കയാണ് ചില ആരാധകർക്കുള്ളത്. ഇതുമായി ബന്ധപ്പെട്ടൊരു ചോദ്യം ഡി വില്ലിയേഴ്സ് നേരിടേണ്ടി വന്നു. എന്നാൽ ഈ ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് മുന്‍ ആര്‍സിബി താരം കൂടിയായ ഡി വില്ലിയേഴ്സ് വ്യക്തമാക്കി.
ആറാം കിരീടം ലക്ഷ്യം; രോഹിത് ശർമയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു
"എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവുമധികം വർക്ക് എത്തിക്സ് ഉള്ള വ്യക്തിയാണ് വിരാട് കോഹ്ലി, ശരിയായ തയ്യാറെടുപ്പുകൾ നടത്താതെ കോഹ്ലി ഒരു ടൂർണമെന്റിനും എത്തില്ല, എനിക്കത് പ്രോമിസ് ചെയ്യാൻ കഴിയും, ഒരു കിടിലൻ സീസൺ തന്നെയാണ് ഇക്കുറി കോഹ്ലിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്, പൂർണ്ണമായും തയ്യാറെടുത്താണ് അദ്ദേഹം ഐപിഎല്ലിന് വരിക, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട" -ഡി വില്ലിയേഴ്സ് വിശദീകരിച്ചു.
2025 സീസണിൽ ആർസിബി കിരീടം നേടുമ്പോൾ കിടിലന്‍ പ്രകടനം നടത്തി വിരാട് കോഹ്ലി നിര്‍ണായക സാന്നിധ്യമായി മാറിയിരുന്നു. 54.75 ശരാശരിയിൽ 657 റണ്‍സ് നേടിയ കോഹ്ലിയായിരുന്നു റൺവേട്ടയില്‍ മൂന്നാം സ്ഥാനത്ത്. ഇക്കുറിയും താരം മിന്നിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണിലെ കോർ ടീമിനെ അതുപോലെ നിലനിർത്തി കൂടുതൽ മികച്ച താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ ആർസിബിക്ക് കഴിഞ്ഞിട്ടുണ്ട്. കടലാസിലെ കരുത്തര്‍ക്ക് കഴിഞ്ഞ സീസണിലെ പോലെ കളിക്കളത്തിലും തങ്ങളുടെ മികവ് പുറത്തെടുക്കാൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.








English (US) ·