RCB vs GT IPL 2026 Final: 5 തവണ പുറത്താക്കി, റബാഡയെ ഉന്നംവെച്ച് തല്ലി വിരാട് കോഹ്ലി; ഫെെനലിൽ അടിച്ചു പറത്തി വിറപ്പിച്ചു

1 day ago 1
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ഫെെനലിൽ ഗുജറാത്ത് ടെെറ്റൻസ് പേസർ കഗിസോ റബാഡയെ തല്ലിപ്പറത്തി വിരാട് കോഹ്ലി . ടി20 ഫോർമാറ്റിൽ കോഹ്ലിയെ അഞ്ച് തവണ പുറത്താക്കിയ ബൗളറാണ് സൗത്താഫ്രിക്കക്കാരനായ റബാഡ. ഫെെനലിൽ കോഹ്ലിയെ പൂട്ടാൻ റബാഡയുടെ ബൗളിങ് കരുത്തിനെയാണ് ഗുജറാത്ത് വിശ്വസിച്ചിരിക്കുക. ഇത് മുന്നിൽക്കണ്ട് റബാഡയെ ഉന്നംവെച്ച് തല്ലിപ്പറത്തിയിരിക്കുകയാണ് കോഹ്ലി.

ഗുജറാത്ത് താരങ്ങൾ ബാറ്റ് ചെയ്യാൻ പ്രയാസപ്പെട്ട പിച്ചിൽ അനായാസമായി കോഹ്ലി റൺസുയർത്തുന്നതാണ് കാണാനായത്. റബാഡയുടെ ഒരോവറിൽ‌ മൂന്ന് ഫോറും രണ്ട് സിക്സും ഒരു സിംഗിളും ഉൾപ്പെടെ 25 റൺസാണ് കോഹ്ലി നേടിയത്. ഈ സീസണിൽ 37 പന്തുകൾ റബാഡയെ നേരിട്ട കോഹ്ലി 88 റൺസാണ് നേടിയത്. ഒരു തവണ പുറത്താക്കാൻ റബാഡക്ക് സാധിച്ചെങ്കിലും 237.80 സ്ട്രെെക്ക് റേറ്റിലാണ് കോഹ്ലി പേസറെ അടിച്ചു തകർത്തത്.

15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്


കോഹ്ലി റൺചേസിലെ രാജാവാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മുഹമ്മദ് സിറാജിനേയും കോഹ്ലി കടന്നാക്രമിച്ചു. ഫെെനലിൽ ഗംഭീര സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ കോഹ്ലിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. പവർപ്ലേയ്ക്കുള്ളിൽ ആർസിബിക്ക് അടിത്തറ പാകാൻ കോഹ്ലിക്ക് സാധിച്ചു. വെങ്കടേഷ് അയ്യരുമായി ഒന്നാം വിക്കറ്റിൽ 62 റൺസിന്റെ കൂട്ടുകെട്ടാണ് കോഹ്ലി സൃഷ്ടിച്ചത്.

16 പന്തിൽ 32 റൺസെടുത്ത വെങ്കടേഷ് അയ്യരാണ് ആദ്യം പുറത്തായത്. നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെയാണ് വെങ്കടേഷ് കത്തിക്കയറിയത്. ഐപിഎൽ പ്ലേ ഓഫിൽ തകർപ്പൻ റെക്കോഡാണ് വെങ്കടേഷിനുള്ളത്. 2021ലെ ഫെെനലിൽ 50 റൺസും 2024ലെ ഫെെനലിൽ പുറത്താവാതെ 52 റൺസും ഇത്തവണ 36 റൺസുമാണ് വെങ്കടേഷ് നേടിയത്. നിർണ്ണായക മത്സരങ്ങളിൽ തകർപ്പൻ പ്രകടനം അവകാശപ്പെടാൻ വെങ്കടേഷിന് സാധിക്കും.
Samayam MalayalamRCB vs GT IPL 2026 Final: ശുഭ്മാൻ ​ഗിൽ 10, സായി സുദർശൻ 12, ഓറഞ്ച് ക്യാപ്പ് തൂക്കി വെെഭവ് സൂര്യവംശി; റെക്കോഡ് നേട്ടം
എന്നാൽ ആർസിബിയുടെ മറ്റ് പ്രധാന താരങ്ങൾ നിരാശപ്പെടുത്തി. ദേവ്ദത്ത് പടിക്കൽ നാല് പന്ത് നേരിട്ട് ഒരു റൺസെടുത്ത് പുറത്തായി. കഗിസോ റബാഡക്കാണ് വിക്കറ്റ്. ഈ വിക്കറ്റ് നേട്ടത്തോടെ ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ തലപ്പത്തെത്താനും പർപ്പിൾ ക്യാപ്പ് നേടാനും റബാഡക്ക് സാധിച്ചു. 28 വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാറിനെയാണ് റബാഡ മറികടന്നത്.

9.68 എന്ന ഇക്കോണമിയിലാണ് പന്തെറിഞ്ഞതെങ്കിലും വിക്കറ്റ് വീഴ്ത്താൻ റബാഡ മിടുക്കുകാട്ടി. ഈ സീസണിൽ ഗുജറാത്ത് ഫെെനലിൽ എത്താൻ റബാഡയുടെ ബൗളിങ് പ്രകടനം നിർണ്ണായകമായി മാറിയെന്നതാണ് എടുത്തു പറയേണ്ടത്. ആർസിബി നായകൻ രജത് പാട്ടീധാറിന് ഫെെനലിൽ തിളങ്ങാനായില്ല. ഓരോ സിക്സും ഫോറും പറത്തിയെങ്കിലും 13 പന്തിൽ 15 റൺസെടുത്ത് മടങ്ങി.

RCB vs GT IPL 2026 Final: രാജസ്ഥാനോട് സെഞ്ചുറി, പക്ഷെ ആർസിബിയോട് നടന്നില്ല; ഗില്ലിനെ പൂട്ടി ഹെയ്സൽവുഡ്, സായിയും ഫ്ളോപ്പ്

റാഷിദ് ഖാനാണ് വിക്കറ്റ്. ക്രുണാൽ പാണ്ഡ്യയെ (1) ഇതേ ഓവറിൽ റാഷിദ് ഖാൻ പുറത്താക്കിയെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണ കപ്പ് നേടാനായാൽ തുടർച്ചയായ രണ്ട് ഐപിഎൽ കിരീടം എന്ന വമ്പൻ നേട്ടമാണ് ആർസിബിയെ കാത്തിരിക്കുന്നത്. കോഹ്ലി ഈ സീസണിലും തകർപ്പൻ പ്രകടനം ആർസിബിക്കായി കാഴ്ചവെച്ചു എന്നതാണ് എടുത്തു പറയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article