RCB vs GT IPL 2026 Final: പരിക്കിലും പതറിയില്ല, റെക്കോഡുകൾ കടപുഴക്കി വിരാട് കോഹ്ലി; രോഹിത്തിനേയും റെയ്നയേയും പിന്നിലാക്കി

1 day ago 1
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. തുടർച്ചയായ രണ്ടാം സീസണിലും ആർസിബി കപ്പിൽ മുത്തമിട്ടിരിക്കുകയാണ്. ഗുജറാത്ത് ടെെറ്റൻസിനെ അഹമ്മദാബാദിൽ തോൽപ്പിച്ച് ആർസിബി കിരീടം നേടുമ്പോൾ എല്ലാ കെെയടികളും വിരാട് കോഹ്ലി ഏറ്റുവാങ്ങുകയാണ്. അപരാജിത അർധ സെഞ്ചുറിയോടെ പൊരുതിയ കോഹ്ലിയാണ് ആർസിബിയെ കപ്പിലേക്കെത്തിക്കാൻ സഹായിച്ചത്.

42 പന്തിൽ 75 റൺസോടെയാണ് കോഹ്ലി ക്രീസിൽ തുടർന്നത്. 9 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 178.57 സ്ട്രെെക്ക് റേറ്റിലാണ് കോഹ്ലി തല്ലിത്തകർത്തത്. സിക്സറിലൂടെ ആർസിബിയെ വിജയത്തിലേക്കെത്തിച്ച കോഹ്ലി തകർപ്പൻ റെക്കോഡുകളും സ്വന്തം പേരിലാക്കിയാണ് കളം വിട്ടത്.

15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്


25 പന്തിലാണ് വിരാട് കോഹ്ലി അർധ സെ‍ഞ്ചുറി നേടിയത്. ഐപിഎല്ലിലെ വിരാട് കോഹ്ലിയുടെ വേഗ ഫിഫ്റ്റിയാണ് ഫെെനലിലൂടെ പിറന്നത്. ഗുജറാത്ത് ടെെറ്റൻസിനെതിരേ കോഹ്ലിയുടെ കടന്നാക്രമണമാണ് കണ്ടത്. ഐപിഎൽ ഫെെനലിൽ അർധ സെഞ്ചുറി കൂടുതൽ തവണ നേടുന്ന താരങ്ങളിൽ തലപ്പത്തേക്കെത്താൻ കോഹ്ലിക്കായി. ഇത് രണ്ടാം തവണയാണ് കോഹ്ലി ഫെെനലിൽ ഫിഫ്റ്റി നേടുന്നത്. രോഹിത് ശർമ, സുരേഷ് റെയ്ന, മെെക്കൽ ഹസി, വെങ്കടേഷ് അയ്യർ, ഷെയ്ൻ വാട്സൻ, വൃദ്ധിമാൻ സാഹ എന്നിവരെല്ലാം ഉൾപ്പെടുന്ന പട്ടികയിലേക്കാണ് കോഹ്ലി എത്തിയിരിക്കുന്നത്.

അതേ സമയം ടി20 ഫെെനലിൽ കൂടുതൽ അർധ സെഞ്ചുറി പ്രകടനം നടത്തുന്ന ഇന്ത്യൻ താരങ്ങളിൽ തലപ്പത്തേക്കെത്താനും കോഹ്ലിക്കായി. ഇത് നാലാം തവണയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കുന്നത്. 2014ലെ ടി20 ലോകകപ്പ് ഫെെനലിലും 2016ലെ ഐപിഎൽ ഫെെനലിലും 2024ലെ ടി20 ലോകകപ്പ് ഫെെനലിലും 2026ലെ ഐപിഎൽ ഫെെനലിലും അർധ സെഞ്ചുറി പ്രകടനം നടത്താൻ കോഹ്ലിക്കായി. മൂന്ന് തവണ ഈ നേട്ടത്തിലെത്തിയ രോഹിത് ശർമയേയും സുരേഷ് റെയ്നയേയുമാണ് കോഹ്ലി പിന്നിലാക്കിയത്.
Samayam MalayalamRCB vs GT IPL 2026 Final: ശുഭ്മാൻ ​ഗിൽ 10, സായി സുദർശൻ 12, ഓറഞ്ച് ക്യാപ്പ് തൂക്കി വെെഭവ് സൂര്യവംശി; റെക്കോഡ് നേട്ടം
ഒരു സമയത്ത് കോഹ്ലിക്ക് കാലിന് പരിക്കേറ്റിരുന്നു. സിംഗിളെടുക്കാനായി ഓടാൻ പോലും കോഹ്ലി പ്രയാസപ്പെട്ടു. എന്നാൽ ഈ സാഹചര്യത്തിലും ടീമിനായി പൊരുതിയ കോഹ്ലി പുറത്താവാതെ നിന്ന് ടീമിനെ കപ്പിലേക്കെത്തിയിരിക്കുകയാണ്. കരിയറിന്റെ അവസാന സമയത്ത് തുടർച്ചയായി രണ്ട് ഐപിഎൽ കിരീടത്തോടെ തലയുയർത്താൻ കോഹ്ലിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

2008ൽ അണ്ടർ 19 ലോകകപ്പ്, 2010ൽ ഏഷ്യാ കപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യൻസ് ട്രോഫി, 2016ലും 2023ലും ഏഷ്യാ കപ്പ്, 2024ൽ ടി20 ലോകകപ്പ്, 2025ൽ ചാമ്പ്യൻസ് ട്രോഫി, 2025ലും 2026ലും ഐപിഎൽ കിരീടം എന്നിങ്ങനെ കോഹ്ലിയുടെ അലമാരയിലെ കിരീടങ്ങളുടെ എണ്ണം ഉയർന്നുകൊണ്ടേയിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ച കോഹ്ലി അത്ഭുത പ്രകടനം ഐപിഎല്ലിൽ നടത്തുകയാണ്.

RCB vs GT IPL 2026 Final: രാജസ്ഥാനോട് സെഞ്ചുറി, പക്ഷെ ആർസിബിയോട് നടന്നില്ല; ഗില്ലിനെ പൂട്ടി ഹെയ്സൽവുഡ്, സായിയും ഫ്ളോപ്പ്

16 മത്സരത്തിൽ നിന്ന് 675 റൺസാണ് കോഹ്ലി ഈ സീസണിൽ നേടിയത്. 56.25 ശരാശരിയിലും 165.84 സ്ട്രെെക്ക് റേറ്റിലും മിന്നിച്ച കോഹ്ലി ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറികളുമാണ് നേടിയത്. 73 ഫോറും 25 സിക്സും ഉൾപ്പെടെയാണ് കോഹ്ലി മിന്നിച്ചത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article