RCB vs GT IPL 2026 Final: ശുഭ്മാൻ ​ഗിൽ 10, സായി സുദർശൻ 12, ഓറഞ്ച് ക്യാപ്പ് തൂക്കി വെെഭവ് സൂര്യവംശി; റെക്കോഡ് നേട്ടം

1 day ago 1
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് നേടി വെെഭവ് സൂര്യവംശി . 15 വയസുകാരനായ രാജസ്ഥാൻ റോയൽസ് താരം റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലേക്കാണ് വെെഭവ് എത്തിയിരിക്കുന്നത്. തന്റെ രണ്ടാം ഐപിഎൽ സീസണിലൂടെത്തന്നെ വെെഭവ് ഓറഞ്ച് ക്യാപ്പ് നേട്ടത്തിലേക്കെത്തിയെന്നതാണ് ശ്രദ്ധേയം.

16 മത്സരത്തിൽ നിന്ന് 48.50 ശരാശരിയിൽ 776 റൺസാണ് വെെഭവ് നേടിയത്. 237.30 എന്ന തകർപ്പൻ സ്ട്രെെക്ക് റേറ്റിൽ കളിച്ച വെെഭവ് ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയുമാണ് അടിച്ചെടുത്തത്. 63 ഫോറും 72 സിക്സുമാണ് വെെഭവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഒരു ഐപിഎൽ സീസണിൽ കൂടുതൽ സിക്സുകളെന്ന നേട്ടത്തിലേക്കും വെെഭവിന് എത്താൻ സാധിച്ചു.

15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്


ഫെെനലിലൂടെ വെെഭവിനെ മറികടക്കാനുള്ള അവസരം ഗുജറാത്ത് ടെെറ്റൻസിന്റെ ശുഭ്മാൻ ഗില്ലിനും സായ് സുദർശനും ഉണ്ടായിരുന്നു. എന്നാൽ രണ്ട് പേർക്കും ഫെെനലിൽ തിളങ്ങാനായില്ല. ഗുജറാത്ത് ക്യാപ്റ്റനായ ശുഭ്മാൻ ഗിൽ 16 മത്സരത്തിൽ നിന്ന് 732 റൺസാണ് നേടിയത്. 45.75 ശരാശരിയിലും 163.02 സ്ട്രെെക്ക് റേറ്റിലും കളിച്ച ഗിൽ ഒരു സെഞ്ചുറിയും ആറ് ഫിഫ്റ്റിയും നേടി. 74 ഫോറും 33 സിക്സുമാണ് ഗില്ലിന് നേടാനായത്. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെതിരേയാണ് ഗിൽ സെഞ്ചുറി നേടിയത്.

ഫെെനലിൽ ഗില്ലിൽ നിന്ന് വലിയ പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ 8 പന്തിൽ 10 റൺസാണ് ഗില്ലിന് നേടാനായത്. രണ്ട് ബൗണ്ടറി നേടിയ ഗില്ലിനെ ഷോർട്ട് ബോളിൽ ജോഷ് ഹെയ്സൽവു‍ഡ് പുറത്താക്കുകയായിരുന്നു. സായ് സുദർശനും അവസരം മുതലാക്കാനായില്ല. 12 പന്തിൽ രണ്ട് ഫോറടക്കം 12 റൺസാണ് സായിക്ക് നേടാനായത്. ഭുവനേശ്വർ കുമാറാണ് സായിയെ പുറത്താക്കിയത്.
Samayam MalayalamIPL 2026: ഈ സൂപ്പർ താരങ്ങൾ ലേലത്തിലെത്തിയേക്കും, ഋഷഭ് മുതൽ ഹാർദിക് വരെ; കൂടുതൽ പ്രതിഫലം വാങ്ങുക ആരായിരിക്കും?
17 മത്സരത്തിൽ നിന്ന് 722 റൺസാണ് സായിക്ക് നേടാനായത്. 45.13 ശരാശരിയിലും 157.98 സ്ട്രെെക്ക് റേറ്റിലുമാണ് സായ് സുദർശൻ കളിച്ചത്. ഒരു സെഞ്ചുറിയും എട്ട് ഫിഫ്റ്റിയുമാണ് സായ് സുദർശൻ നേടിയത്. 75 ഫോറും 30 സിക്സുമാണ് സായ് സുദർശൻ നേടിയത്.

ഫെെനൽ മത്സരം കാണാൻ വെെഭവ് സൂര്യവംശിയും അഹമ്മദാബാദിൽ ഉണ്ടായിരുന്നു. റെക്കോഡ് പ്രകടനം നടത്തിയ വെെഭവ് ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത ഇതിഹാസമായി മാറുമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഈ സീസണിൽ കസറിയത്. എല്ലാ പ്രധാന ബൗളർമാരേയും വെെഭവ് തല്ലിപ്പറത്തിയെന്നതാണ് എടുത്തു പറയേണ്ടത്. ജസ്പ്രീത് ബുംറ, കഗിസോ റബാഡ, മിച്ചൽ സ്റ്റാ‍ർക്ക്, ജോഷ് ഹെയ്സൽവുഡ് തുടങ്ങിയ എല്ലാ പ്രധാന ബൗളർമാരും വെെഭവിന്റെ ബാറ്റിങ് ചൂടറിഞ്ഞു.
IPL 2026: 5 സീസണിൽ 3 ഫെെനൽ, ഒരു കിരീടം; ഗുജറാത്ത് എങ്ങനെ സ്ഥിരതയോടെ കളിക്കുന്നു? പിന്നിൽ ഈ കാര്യങ്ങൾ
15 വയസുകാരനായ താരം സച്ചിൻ ടെണ്ടുൽക്കറുടെയടക്കം പ്രശംസ നേടിയെടുത്തിരുന്നു. അധികം വെെകാതെ ഇന്ത്യയുടെ ടി20 ടീമിലും ടെസ്റ്റ് ടീമിലും വെെഭവിനെ കാണാനായേക്കും. ഇത്തവണ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്കെത്തിയത് തന്നെ വെെഭവിന്റെ ഒറ്റയാൾ പോരാട്ടങ്ങളുടെ കരുത്തിലാണെന്ന് പറഞ്ഞാലും അത് തെറ്റാകില്ല.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article