ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആർസിബി തുടക്കം മുതൽ ബാറ്റിങ് വെടിക്കെട്ടാണ് പുറത്തെടുത്തത്. വെങ്കടേഷ് അയ്യർ ആദ്യ ഓവറിൽത്തന്നെ മുഹമ്മദ് സിറാജിനെ മൂന്ന് ബൗണ്ടറികൾ പായിച്ചു. എന്നാൽ ഏഴ് പന്തിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പെടെ 19 റൺസെടുത്ത് വെങ്കടേഷ് പുറത്തായി. വിരാട് കോഹ്ലിയും ആക്രമണോത്സക ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.
നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി
25 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 43 റൺസെടുത്താണ് കോഹ്ലി മടങ്ങിയത്. ജേസൻ ഹോൾഡറുടെ പന്തിൽ കോഹ്ലി ക്ലീൻബൗൾഡാവുകയായിരുന്നു. ഇതേ ഓവറിൽ ദേവ്ദത്ത് പടിക്കലിനേയും ഹോൾഡർ പുറത്താക്കി. 19 പന്തിൽ അഞ്ച് ഫോറടക്കം 30 റൺസാണ് ദേവ്ദത്തിന് നേടാനായത്. ഒരുവശത്ത് നായകൻ രജത് പാട്ടീധാർ കടന്നാക്രമിച്ചു. 21 പന്തിൽ താരം അർധ സെഞ്ചുറിയിലേക്കെത്തി.
ക്രുണാൽ പാണ്ഡ്യ 28 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 43 റൺസും നേടി. ടിം ഡേവിഡിന് കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല. അഞ്ച് പന്തിൽ നാല് റൺസെടുത്ത ടിം ഡേവിഡിനെ പ്രസിദ്ധ് കൃഷ്ണ ക്ലീൻബൗൾഡ് ചെയ്തു. രജത് 33 പന്തിൽ 93 റൺസോടെയാണ് പുറത്താവാതെ നിന്നത്. അഞ്ച് ഫോറും 9 സിക്സുകളും രജത് പറത്തി.
RCB vs GT IPL 2026 Qualifier 1: 'രജത് ഷോ', 21 പന്തിൽ ഫിഫ്റ്റി; ക്യാപ്റ്റന്മാരിൽ ഇനി തലപ്പത്ത്; വെടിക്കെട്ടിൽ സെവാഗിനൊപ്പം
281.82 സ്ട്രെെക്ക് റേറ്റിലാണ് ആർസിബി ക്യാപ്റ്റൻ കത്തിക്കയറിയത്. ജിതേഷ് ശർമ അഞ്ച് പന്തിൽ 15 റൺസോടെയും ക്രീസിൽ തുടർന്നു. ഇതോടെ 25 ഓവറിൽ അഞ്ച് വിക്കറ്റിന് 254 എന്ന റെക്കോഡ് സ്കോറിലേക്കും ആർസിബി എത്തി. ഐപിഎൽ ചരിത്രത്തിലെ പ്ലേ ഓഫിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. ഗുജറാത്തിനായി കഗിസോ റബാഡ, ജേസൻ ഹോൾഡർ എന്നിവർ രണ്ട് വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ ഗുജറാത്ത് ടെെറ്റൻസിന് ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. ടോപ് ഓഡർ തകർന്നടിഞ്ഞു. ഓപ്പണർ സായ് സുദർശൻ (9 പന്തിൽ 14) ഹിറ്റ് വിക്കറ്റായി പുറത്തായി. ഈ നിർഭാഗ്യ പുറത്താകലോടെ ഗുജറാത്തിന്റെ കഥ കഴിഞ്ഞുവെന്ന് പറയാം. നായകൻ ശുഭ്മാൻ ഗിൽ ഏഴ് പന്തിൽ രണ്ട് റൺസെടുത്ത് മടങ്ങി. ഭുവനേശ്വർ കുമാർ ഗില്ലിനെ ക്ലീൻബൗൾഡാക്കുകയായിരുന്നു.
ജോസ് ബട്ലർ 11 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 29 റൺസെടുത്ത് പ്രതീക്ഷ നൽകി. എന്നാൽ ജോഷ് ഹെയ്സൽവുഡ് ക്ലീൻബൗൾഡാക്കി. നിഷാന്ത് സിദ്ധു മൂന്ന് പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായപ്പോൾ ജേസൻ ഹോൾഡർ മൂന്ന് പന്ത് നേരിട്ട് ഡക്കിന് മടങ്ങി. പവർപ്ലേയിൽ 51 റൺസിന് അഞ്ച് വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. വാഷിങ്ടൺ സുന്ദർ എട്ട് പന്തിൽ എട്ട് റൺസെടുത്ത് മടങ്ങി.
റാഷിദ് ഖാൻ എട്ട് റൺസെടുത്തും കഗിസോ റബാഡ ഒമ്പത് റൺസെടുത്തും പുറത്തായി. വാലറ്റത്ത് രാഹുൽ തെവാത്തിയ ചില മികച്ച ഷോട്ടുകൾ കളിച്ചു. 43 പന്തിൽ എട്ട് ഫോറും നാല് സിക്സും ഉൾപ്പെടെ 68 റൺസെടുത്താണ് തെവാത്തിയ പുറത്തായത്.
ഭുവനേശ്വർ കുമാറിന്റെ പന്തിൽ രജത് പാട്ടീധാറിന്റെ തകർപ്പൻ ക്യാച്ചിലാണ് തെവാത്തിയയുടെ മടക്കം. മുഹമ്മദ് സിറാജിനെ (5) ക്രുണാലും പുറത്താക്കിയതോടെ 19.3 ഓവറിൽ 162ൽ ഗുജറാത്ത് ഓൾഔട്ടായി. ആർസിബിക്കായി ജേക്കബ് ഡുഫി മൂന്നും ഭുവനേശ്വർ കുമാറും റാസിഖ് സലാം ധാറും ക്രുണാൽ പാണ്ഡ്യയും രണ്ടും ജോഷ് ഹെയ്സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.







English (US) ·