ആക്രമണോസ്കതയോടെ കളിച്ച കോഹ്ലി 25 പന്തിൽ 43 റൺസെടുത്താണ് പുറത്തായത്. അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 172 സ്ട്രെെക്ക് റേറ്റിലാണ് കോലി കത്തിക്കയറിയത്. കോഹ്ലി അർധ സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും ജേസൻ ഹോൾഡർ കോഹ്ലിയെ ക്ലീൻബൗൾഡ് ചെയ്യുകയായിരുന്നു. വീണ്ടും ഓഫ്സെെഡ് പന്തിലാണ് കോഹ്ലിക്ക് പിഴച്ചത്.
നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി
ഫോർത്ത് സ്റ്റംപ് ലെെനിലെത്തിയ പന്തിൽ കോഹ്ലിക്കുള്ള സമീപകാല ദൗർബല്യം ഹോൾഡർ മുതലാക്കി. എക്സ്ട്രാ ബൗൺസുള്ള പന്തിൽ കോഹ്ലിയുടെ ഷോട്ട് പിഴച്ചപ്പോൾ എഡ്ജായി സ്റ്റംപ് തെറിക്കുകയായിരുന്നു. ചരിത്ര നേട്ടത്തിലേക്കെത്തിയതിന് പിന്നാലെയാണ് കോഹ്ലിക്ക് വിക്കറ്റ് നഷ്ടമായത്. ഐപിഎല്ലിന്റെ ഒരു സീസണിൽ 600ലധികം റൺസ് ആറ് തവണ നേടുന്ന ആദ്യത്തെ താരമെന്ന നേട്ടത്തിലേക്കെത്താൻ കോഹ്ലിക്ക് സാധിച്ചു.
2013ൽ 634 റൺസും 2016ൽ 973 റൺസും 2023ൽ 639 റൺസും 2024ൽ 741 റൺസും 2025ൽ 657 റൺസുമാണ് കോഹ്ലി നേടിയത്. അവസാന നാല് സീസണിലും കോഹ്ലി 600ലധികം റൺസ് നേടിയെന്നതാണ് എടുത്തു പറയേണ്ടത്. ഇത് മറ്റാർക്കും സാധിക്കാത്ത നേട്ടമാണ്. കെ എൽ രാഹുലിനേയും ക്രിസ് ഗെയ്ലിനേയും ഡേവിഡ് വാർണറേയുമാണ് കോഹ്ലി മറികടന്നത്.
ടി20യിലും ഗില്ല് നായകനാവണം? സെലക്ടർമാരിൽ മനംമാറ്റം; ലക്ഷ്യം സഞ്ജുവിനെ ഒതുക്കലോ? ഗംഭീറിന്റെ നിലപാട് നിർണ്ണായകം
നാല് തവണ ഈ നേട്ടത്തിലെത്തിയ കെ എൽ രാഹുലാണ് രണ്ടാം സ്ഥാനത്തുള്ളത്. അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ചെങ്കിലും കോഹ്ലി ടി20 ഫോർമാറ്റിൽ മികച്ച ഫോം തുടരുകയാണ്. ഈ സീസണിൽ കോഹ്ലി മികച്ച സ്ട്രെെക്ക് റേറ്റിലാണ് മുന്നോട്ട് പോകുന്നത് എന്നതാണ് എടുത്തു പറയേണ്ടത്. 15 മത്സരത്തിൽ നിന്ന് 600 റൺസാണ് കോഹ്ലിക്ക് ഈ സീസണിൽ നേടാനായത്. 50 ശരാശരിയിൽ കളിക്കുന്ന കോഹ്ലി ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളുമാണ് നേടിയത്.
അർധ സെഞ്ചുറിയിലേക്കെത്താതിരുന്നതോടെ കൂടുതൽ തവണ 40നും 50നും ഇടയിൽ പുറത്താകുന്ന താരങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് കോഹ്ലി എത്തിയിരിക്കുകയാണ്. ഇത് 19ാം തവണയാണ് ഇത്തരമൊരു പുറത്താകൽ കോഹ്ലി നേരിടുന്നത്. 20 തവണ ഇത്തരത്തിൽ പുറത്തായ രോഹിത് ശർമയാണ് തലപ്പത്ത്. 18 തവണ ഇത്തരത്തിൽ പുറത്തായ ശിഖർ ധവാൻ ഈ റെക്കോഡിൽ മൂന്നാം സ്ഥാനത്തുണ്ട്.
അവസാന രണ്ട് പ്ലേ ഓഫിലും കോഹ്ലി 43ന് പുറത്തായി എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. പഞ്ചാബ് കിങ്സിനെതിരായ അവസാന പ്ലേ ഓഫിലും കോഹ്ലിക്ക് 43 റൺസിൽ വിക്കറ്റ് നഷ്ടമായി. കോഹ്ലിയെ പുറത്താക്കിയ ഇതേ ഓവറിൽ ജേസൻ ഹോൾഡർ ദേവ്ദത്ത് പടിക്കലിനേയും പുറത്താക്കി. 19 പന്തിൽ അഞ്ച് ബൗണ്ടറികൾ ഉൾപ്പെടെ 30 റൺസാണ് ദേവ്ദത്ത് നേടിയത്.








English (US) ·