RCB vs GT IPL 2026: ആ മൂന്ന് ഓവറാണ് ജിടിയെ തോൽപ്പിച്ചത്, പിഴച്ചത് നെഹ്റയുടെ തീരുമാനം; മുതലാക്കി ആർസിബിക്ക് തകർപ്പൻ ജയം

1 month ago 13

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam25 Apr 2026, 8:41 americium IST

IPL 2026: ​ഗുജറാത്ത് ടെെറ്റൻസിനായി സായ് സുദർശൻ തകർപ്പൻ സെഞ്ചുറിയടക്കം നേടിയിരുന്നു. എന്നാൽ ഏഴ് പന്ത് ബാക്കിയാക്കി അനായാസം വിജയം നേടിയെടുക്കാൻ ആർസിബിക്ക് സാധിച്ചു. മോശം ഫീൽഡിങ് ജിടിക്ക് തിരിച്ചടിയായി മാറി

ഹൈലൈറ്റ്:

  • ആർസിബിക്ക് അഞ്ച് വിക്കറ്റ് ജയം
  • ഗുജറാത്തിനെ മോശം ഫീൽഡിങ് ചതിച്ചു
  • വിരാട് കോഹ്ലിക്ക് ഫിഫ്റ്റി
gujarat titansഗുജറാത്ത് ടെെറ്റൻസ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ പ്രതീക്ഷിച്ച പ്രകടനം കാട്ടാത്ത നിരയാണ് ഗുജറാത്ത് ടെെറ്റൻസ്. ശുഭ്മാൻ ഗിൽ നയിക്കുന്ന ജിടി ഈ സീസണിലെ നാലാം തോൽവിയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ നേരിട്ടത്. ആർസിബിക്കെതിരേ ഗുജറാത്ത് മൂന്ന് വിക്കറ്റിന് 205 റൺസ് നേടിയിട്ടും ഏഴ് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ആർസിബി വിജയിച്ചു. ഗുജറാത്തിന്റെ ബൗളിങ് നിരയുടെ പ്രകടനം മോശമായിരുന്നുവെന്ന് പറയാനാവില്ല. തുടക്കത്തിലേ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ഫീൽഡർമാർക്ക് സാധിക്കാതെ പോയതാണ് ഗുജറാത്തിന് തിരിച്ചടിയായി മാറിയത്. ഗുജറാത്ത് ടെെറ്റൻസിന്റെ തോൽവിക്ക് പിന്നാലെ വലിയ വിമർശനം ഇപ്പോൾ ഉയരുകയാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും പരിശീലകൻ ആശിഷ് നെഹ്റയും ചേർന്നെടുത്ത തീരുമാനങ്ങളാണ് ടീമിന്റെ തോൽവിക്ക് കാരണമായതെന്ന് പറയാം.

ധോണിക്ക് പോലും സാധിക്കാത്ത നേട്ടത്തിൽ സഞ്ജു


മൂന്ന് ഓവറുകൾക്കൊണ്ടാണ് ആർസിബി ഗുജറാത്തിൽ‌ നിന്ന് കളി പിടിച്ചെടുത്തത്. ഒരു ഘട്ടത്തിൽ 230ന് മുകളിലേക്ക് എങ്കിലും പോകുമെന്ന് തോന്നിച്ച ഗുജറാത്ത് സ്കോറിനെ മൂന്ന് ഓവറുകൊണ്ടാണ് ആർസിബി പിടിച്ചുകെട്ടിയത്. 17ാം ഓവർ എറിയാനെത്തിയ സുയാഷ് ശർമയാണ് ആർസിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഈ ഓവറിൽ നാല് റൺസാണ് സുയാഷ് വിട്ടുകൊടുത്തത്. 18ാം ഓവർ എറിയാനെത്തിയ ഭുവനേശ്വർകുമാർ അഞ്ച് റൺസാണ് വിട്ടുകൊടുത്തത്. 19ാം ഓവർ എറിയാനെത്തിയ ജോഷ് ഹെയ്സൽവുഡ് എട്ട് റൺസും വിട്ടുകൊടുത്തു.

ഈ 18 പന്തുകളാണ് ഗുജറാത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്. ഒറ്റ ബൗണ്ടറി പോലും നേടാൻ ഈ മൂന്ന് ഓവറിൽ സാധിക്കാതെ പോയി. ഇത്തരമൊരു തകർച്ചയിലേക്ക് ഗുജറാത്ത് എത്താൻ കാരണമായത് നെഹ്റയുടെ തീരുമാനം ആണെന്ന് തന്നെ പറയാം. ജോസ് ബട്ലർ 18ാം ഓവറിലെ നാലാം പന്തിലാണ് പുറത്തായത്. പിന്നീട് വാഷിങ്ടൺ സുന്ദറും ജേസൻ ഹോൾഡറുമാണ് അവസാന ഓവർവരെ ബാറ്റ് ചെയ്തത്.
Samayam MalayalamIPL 2026: ഡക്കിൽ നിന്ന് രക്ഷപെട്ടു, പിന്നാലെ ചരിത്ര റെക്കോഡിട്ട് വിരാട് കോഹ്ലി; ഐപിഎല്ലിൽ മറ്റാർക്കും ഇല്ലാത്ത നേട്ടം
ഹോൾഡർ 10 പന്തിൽ 23 റൺസെടുത്തപ്പോൾ വാഷിങ്ടൺ 12 പന്തിൽ 19 റൺസാണ് നേടിയത്. ഡെത്തോവറിൽ ഗുജറാത്ത് വാഷിങ്ടണിനെ കളിപ്പിച്ചതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. ഇന്ത്യൻ ടീമിൽ പോലും സ്ഥിരം സീറ്റില്ലാത്ത വാഷിങ്ടണിനെ എന്തിനാണ് ഇത്രയും വിശ്വസിച്ച് അവസരം നൽകുന്നത് എന്നതാണ് ആരാധകരുടെ ചോദ്യം. നെഹ്റക്കാണ് ഇതിന്റെ പേരിൽ വിമർശനം നേരിടുന്നത്.

നിർണ്ണായകമായ ക്യാച്ചും പാഴാക്കിയത് വാഷിങ്ടണാണ്. വിരാട് കോഹ്ലിയെ ആദ്യ ഓവറിൽ ഗോൾഡൻ ഡക്കാക്കാനുള്ള അവസരം മുഹമ്മദ് സിറാജ് സൃഷ്ടിച്ചതാണ്. എന്നാൽ വാഷിങ്ടൺ ക്യാച്ച് കെെവിട്ടു. ഇതോടെ 81 റൺസെടുത്താണ് കോഹ്ലി പുറത്തായത്. ഈ പ്രകടനം മത്സരഫലത്തിൽ നിർണ്ണായകമായി മാറുകയും ചെയ്തു.

IPL 2026: സെഞ്ചുറിത്തിളക്കത്തിൽ സായ് സുദർശൻ, ഇത് മൂന്നാം തവണ; ക്രിസ് ഗെയ്ലിന്റെ വമ്പൻ റെക്കോഡും തകർത്തു

ഷാരൂഖ് ഖാനെപ്പോലെയും രാഹുൽ തെവാത്തിയയെപ്പോലെയും ഫിനിഷർ റോളിൽ മികവ് കാട്ടാൻ സാധിക്കുന്നവർ ടീമിൽ ഉണ്ടായിട്ടും ഇവർക്ക് അവസരം നൽകാത്ത നെഹ്റയുടെ തീരുമാനം ടീമിനെ പിന്നോട്ടടിച്ചുവെന്നാണ് വിമർശനം. എന്തായാലും ഗുജറാത്തിന് പ്ലേ ഓഫിലേക്കെത്തുക ഇത്തവണ എളുപ്പമല്ലെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article