RCB vs PBKS IPL 2026: സച്ചിനേയും ഡുപ്ലെസിസിനേയും മറികടന്നു, വിരാട് കോഹ്ലിക്ക് ചരിത്ര നേട്ടം; പ്രായം തളർത്താതെ ആ റെക്കോഡിൽ ഒന്നാമൻ

2 weeks ago 3

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam17 May 2026, 4:55 p.m. IST

RCB vs PBKS IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ‌ തകർപ്പൻ ഫോമിലാണ് വിരാട് കോഹ്ലിയുള്ളത്. രണ്ട് തവണ ഡക്കിന് പുറത്തായെങ്കിലും സെഞ്ചുറിയും നാല് ഫിഫ്റ്റിയും നേടാൻ കോഹ്ലിക്ക് സാധിച്ചിരുന്നു.

ഹൈലൈറ്റ്:

  • വിരാട് കോഹ്ലിക്ക് വമ്പൻ റെക്കോഡ്
  • കോഹ്ലി സീസണിൽ മിന്നും ഫോമിൽ
  • ആർസിബി പ്ലേ ഓഫിനരികെ
virat kohliവിരാട് കോഹ്ലി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ തകർപ്പൻ ഫോമിൽ തുടരുകയാണ് വിരാട് കോഹ്ലി . നാല് അർധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമാണ് ഈ സീസണിൽ കോഹ്ലി നേടിയത്. പഞ്ചാബ് കിങ്സിനെതിരേയും കിടിലൻ അർധ സെഞ്ചുറി നേടിയ കോഹ്ലി 500 റൺസും പിന്നിട്ടിരിക്കുകയാണ്. ഇതോടെ സച്ചിൻ ടെണ്ടുൽക്കറിനേയും ഫഫ് ഡുപ്ലെസിസിനേയും മറികടന്ന് വമ്പനൊരു നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി.35 വയസിന് ശേഷം ഇത് മൂന്നാം തവണയാണ് കോഹ്ലി ഒരു സീസണിൽ 500ലധികം റൺസ് നേടിയിരിക്കുന്നത്. മറ്റൊരു താരത്തിനും ഇത് സാധിച്ചിട്ടില്ല. സച്ചിൻ ടെണ്ടുൽക്കറും ഫഫ് ഡുപ്ലെസിസും രണ്ട് തവണ വീതവും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. എന്നാൽ മൂന്ന് തവണ ഈ നേട്ടം കോഹ്ലിക്ക് മാത്രം അവകാശപ്പെട്ടതാണ്. പ്രായം തളർത്താത്ത പോരാളിയാണ് താനെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് വിരാട് കോഹ്ലി.

ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക


ഒരു ഐപിഎൽ സീസണിൽ ഇത് ഒമ്പതാം തവണയാണ് കോഹ്ലി 500ലധികം റൺസ് നേടുന്നത്. ഏഴ് തവണ ഈ നേട്ടത്തിലെത്തിയ ഡേവിഡ് വാർണറും കെ എൽ രാഹുലും രണ്ടാം സ്ഥാനത്തുണ്ട്. കോഹ്ലിയുടെ ഈ സ്ഥിരത ഏതൊരു താരത്തേയും മോഹിപ്പിക്കുന്നതാണെന്ന് തന്നെ പറയാം. പഞ്ചാബിനെതിരേ കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡിൽ കോഹ്ലി തലപ്പത്ത് തുടരുകയാണ്.

ഹെെദരാബാദിനെതിരേയും മുംബെെക്കെതിരേയും ഗുജറാത്തിനെതിരേയും ഇപ്പോൾ പഞ്ചാബിനെതിരേയും ഫിഫ്റ്റി നേടിയ കോഹ്ലി കെകെആറിനെതിരേയാണ് സെഞ്ചുറി പ്രകടനം നടത്തിയത്. അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ച കോഹ്ലി ഇപ്പോഴും ആർസിബിയുടെ നട്ടെല്ലായി ഐപിഎല്ലിൽ തല്ലിത്തകർക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. 2016 സീസണിൽ 973 റൺസോടെ റെക്കോഡിട്ട കോഹ്ലിയാണ് ഐപിഎല്ലിലെ എക്കാലത്തേയും മികച്ച റൺവേട്ടക്കാരൻ.
Samayam MalayalamIPL 2026: ആ സർപ്രെെസ് ഉണ്ടാകുമോ? ചെന്നെെയിൽ അവസാന മത്സരം കളിക്കാൻ ധോണി, പക്ഷെ വെല്ലുവിളിയാകുന്നത് അക്കാര്യം
ഈ സീസണിലെ ആർസിബി യുടെ കിരീട സാധ്യത തീരുമാനിക്കുന്നതിൽ കോഹ്ലിയുടെ പ്രകടനം നിർണ്ണായകമാവുമെന്നുറപ്പാണ്. രണ്ട് തവണ തുടർച്ചയായി ഡക്കായെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താൻ കോഹ്ലിക്കായി. പഞ്ചാബിനെതിരേ ജയിച്ച് പ്ലേ ഓഫ് സീറ്റുറപ്പിക്കാനാണ് നിലവിലെ ചാമ്പ്യന്മാരായ ആർസിബി ശ്രമിക്കുന്നത്. നിർണ്ണായക പ്രകടനത്തോടെ വീണ്ടും കോഹ്ലിക്ക് തിളങ്ങാനായി എന്നതാണ് എടുത്തു പറയേണ്ടത്.

37 പന്തിൽ 58 റൺസെടുത്താണ് കോഹ്ലി പുറത്തായത്. നാല് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 156.76 സ്ട്രെെക്ക് റേറ്റിൽ കളിച്ച കോഹ്ലിയെ യുസ് വേന്ദ്ര ചഹാലാണ് പുറത്താക്കിയത്. ദേവ്ദത്ത് പടിക്കലിനൊപ്പം മികച്ചൊരു കൂട്ടുകെട്ട് റെക്കോഡ് സൃഷ്ടിക്കാനും കോഹ്ലിക്ക് സാധിച്ചു.

KKR vs GT IPL 2026: അൻകൃഷ് രഘുവംശി വിരാട് കോഹ്ലിയെപ്പോലെ? ഈ സാമ്യതകൾ അത് വ്യക്തമാക്കും; 21കാരൻ ഇന്ത്യയുടെ ഭാവി ഹീറോ

ഒരു ഐപിഎൽ സീസണിൽ കൂടുതൽ തവണ 50 പ്ലസ് കൂട്ടുകെട്ട് സൃഷ്ടിക്കുന്ന ഓപ്പണർമാർ അല്ലാത്ത താരങ്ങളുടെ റെക്കോഡിൽ രണ്ടാം സ്ഥാനത്തേക്കെത്താൻ കോഹ്ലിക്കും ദേവ്ദത്ത് പടിക്കലിനുമായി. രണ്ട് പേരും ആറ് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 9 ഇന്നിങ്സിൽ നിന്നാണ് ഈ നേട്ടം. ഏഴ് തവണ ഈ നേട്ടത്തിലേക്കെത്തിയ വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്സുമാണ് ഈ റെക്കോഡിൽ തലപ്പത്തുള്ളത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article