Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•23 May 2026, 9:56 americium IST
RCB vs SRH IPL 2026: ഹെെദരാബാദിനെതിരേ ആർസിബിക്ക് ജയിക്കാവുന്ന സാഹചര്യമുണ്ടായിരുന്നു. കരുത്തുറ്റ ബാറ്റിങ് നിരയുണ്ടായിട്ടും ആർസിബി വിജയിക്കാനുള്ള ശ്രമം നടത്തിയില്ലെന്നാണ് ആരാധകർ ആരോപിക്കുന്നത്
ഹൈലൈറ്റ്:
- ക്രുണാലിന്റെ മെല്ലെപ്പോക് ആർസിബിക്ക് തിരിച്ചടിയായി
- ആർസിബിയാണ് പോയിന്റ് പട്ടികയിൽ തലപ്പത്ത്
- വിരാട് കോഹ്ലിക്ക് തിളങ്ങാൻ സാധിച്ചില്ല
ക്രുണാൽ പാണ്ഡ്യ(ഫോട്ടോസ്- AP)സഞ്ജുവിന്റെ സെഞ്ചുറികളും രക്ഷിച്ചില്ല; ചെന്നൈയുടെ തകർച്ചയ്ക്ക് കാരണം വ്യക്തമാക്കി ക്യാപ്റ്റൻ
256 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചിറങ്ങിയ ആർസിബിക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ബാറ്റിങ് പ്രകടനമാണിത്. ആർസിബിയുടെ ടീം മാനേജ്മെന്റാണ് ഇതിന് കുറ്റക്കാരെന്ന് പറയാം. ജയിക്കാൻ ഉയർന്ന റൺസ് വേണ്ട സാഹചര്യത്തിൽ ടിം ഡേവിഡിനെ എന്തുകൊണ്ട് അഞ്ചാം നമ്പറിൽ കളിപ്പിച്ചില്ലെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ആറാമനായെത്തിയ ടിം ഡേവിഡ് ഏഴ് പന്തിൽ 15 റൺസെടുത്ത് പുറത്താവാതെ നിന്നു.
ക്രുണാലിന് പകരം ഡേവിഡിനെ കളിപ്പിച്ചിരുന്നെങ്കിൽ ആർസിബി ജയിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. ടിം ഡേവിഡും ജിതേഷ് ശർമയും റൊമാരിയോ ഷെഫേർഡും അതിവേഗം റൺസുയർത്തുന്നവരാണ്. ഇവർക്കെല്ലാം കാമിയോകളിലൂടെ മത്സരഫലത്തെ മാറ്റി മറിക്കാനും ശേഷിയുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ക്രുണാലിനെ അഞ്ചാം നമ്പറിൽ കളിപ്പിച്ചത് എന്നതാണ് ആരാധകരുടെ ചോദ്യം.
ആർസിബി ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞ ടീമാണ്. അതുകൊണ്ടുതന്നെ ഹെെദരാബാദിനെതിരേ ഇത്തരമൊരു നീക്കം നടത്താതെ ചില പരീക്ഷണങ്ങൾക്ക് ധെെര്യം കാട്ടാമായിരുന്നു. പക്ഷെ ആർസിബി ക്രുണാലിനെ ഇറക്കി കളി തോൽപ്പിക്കുകയാണ് ചെയ്തത്. ക്രുണാൽ നേരിട്ട 31 പന്തിൽ നിന്ന് 70 റൺസിലേക്ക് എങ്കിലും എത്താൻ സാധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു. ആർസിബിക്കൊപ്പം വെടിക്കെട്ട് ബാറ്റ്സ്മാൻമാരുണ്ടായിട്ടും അതിനെ വേണ്ടവിധം ഉപയോഗിക്കാൻ ആർസിബിക്കായില്ല.
ആർസിബിക്കായി വെങ്കടേഷ് അയ്യർ തകർപ്പൻ തുടക്കമാണ് നൽകിയത്. 19 പന്തിൽ നിന്ന് 44 റൺസാണ് വെങ്കടേഷ് നേടിയത്. വിരാട് കോഹ്ലിക്കും കാര്യമായ പ്രകടനം നടത്താൻ സാധിക്കാതെ പോയി. 11 പന്തിൽ 15 റൺസാണ് കോഹ്ലി നേടിയത്. ദേവ്ദത്ത് പടിക്കൽ 14 പന്തിൽ 21 റൺസാണ് നേടിയത്. രജത് പാട്ടീധാർ 39 പന്തിൽ 56 റൺസാണ് നേടിയത്. അർധ സെഞ്ചുറി നേടിയെങ്കിലും ഹെെദരാബാദിലെ ബാറ്റിങ് പിച്ചിൽ അത്ര മികച്ച പ്രകടനമാണിതെന്ന് പറയാൻ സാധിക്കില്ല.
RCB vs SRH IPL 2026: സഞ്ജുവിനെ മറികടന്ന് ഇഷാൻ; ആർസിബിക്കെതിരേ ചരിത്ര നേട്ടം; ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ തലപ്പത്ത്
എന്തായാലും ഇപ്പോഴും പോയിന്റ് പട്ടികയിൽ ആർസിബി തലപ്പത്താണുള്ളത്. അതുകൊണ്ടുതന്നെ പ്ലേ ഓഫിൽ ആർസിബിക്ക് ഇത് ഗുണകരമായി മാറും. ഭുവനേശ്വർ കുമാറും ജോഷ് ഹെയ്സൽവുഡ് ഹെെദരാബാദിനെതിരേ നന്നായി തല്ലുവാങ്ങി. ആർസിബിയുടെ ഫീൽഡിങ് പ്രകടനവും മെച്ചപ്പെടേണ്ടതായുണ്ട്.








English (US) ·