ഹൈലൈറ്റ്:
- ഹെെദരാബാദിൽ കോഹ്ലിക്ക് മികച്ച റെക്കോഡ്
- കോഹ്ലിയെ പൂട്ടി യുവതാരം സാക്കിബ് ഹുസെെൻ
- ആർസിബി ഇതിനോടകം പ്ലേ ഓഫിൽ കടന്നു
വിരാട് കോഹ്ലി(ഫോട്ടോസ്- ANI)രോഹിത്തിന് ലോകകപ്പ് കളിക്കാനാവില്ലേ? ബിസിസി ഐക്ക് കടുത്തഅതൃപ്തി ഓപ്പണിങ് നോട്ടമിട്ട് സഞ്ജുവും ഇഷാനും
ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ, ഡേവിഡ് വാർണർ എന്നിവരോടൊപ്പമാണ് നിലവിൽ കോഹ്ലിയുള്ളത്. മൂന്ന് താരങ്ങളും മൂന്ന് തവണ വീതമാണ് ഈ നേടത്തിലേക്കെത്തിയത്. 2020, 2021, 2022 സീസണുകളിലാണ് രാഹുൽ ഈ നേട്ടത്തിലേക്കെത്തിയത്. വിരാട് കോഹ്ലി 2023, 2024, 2025 സീസണുകളിൽ ഈ നേട്ടത്തിലെത്തി. ഈ സീസണിലും ഈ നേട്ടം ആവർത്തിക്കാനായാൽ കോഹ്ലിക്ക് വമ്പൻ നേട്ടത്തിൽ ഒന്നാം സ്ഥാനത്തേക്കെത്താം.
അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ച കോഹ്ലി 14 മത്സരത്തിൽ നിന്ന് 556 റൺസാണ് ഇതുവരെ നേടിയത്. 55.60 ശരാശരിയിലും 164.98 സ്ട്രെെക്ക് റേറ്റിലുമാണ് വിരാട് കോഹ്ലി മിന്നിക്കുന്നത്. ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറിയും കോഹ്ലി നേടിക്കഴിഞ്ഞു. ഈ സീസണിലും സെഞ്ചുറി പ്രകടനം നടത്താൻ കോഹ്ലിക്കായി എന്നതാണ് എടുത്തു പറയേണ്ടത്. രണ്ട് മത്സരത്തിൽ ഡക്കിന് പുറത്തായതാണ് കോഹ്ലിക്ക് തിരിച്ചടിയായി മാറിയത്.
ഹെെദരാബാദിനെതിരേ വിരാട് കോഹ്ലിക്കൊപ്പം ഓപ്പണറായി വെങ്കടേഷ് അയ്യരാണ് എത്തിയത്. മോശം ഫോമിലായിരുന്ന ജേക്കബ് ബദലിന് പകരമെത്തിയ വെങ്കടേഷ് 19 പന്തിൽ 44 റൺസുമായി വെടിക്കെട്ട് തുടക്കം ആർസിബിക്ക് നൽകി. നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 231.58 സ്ട്രെെക്ക് റേറ്റിലാണ് വെങ്കടേഷ് മിന്നിച്ചത്. എന്നാൽ കോഹ്ലിക്ക് ഈ തുടക്കം മുതലാക്കി വലിയ സ്കോർ നേടാൻ സാധിക്കാതെ പോയി.
ഹെെദരാബാദിൽ തുടർച്ചയായി അഞ്ച് അർധ സെഞ്ചുറി നേട്ടം എന്ന വമ്പൻ റെക്കോഡും കോഹ്ലി നഷ്ടപ്പെടുത്തി. വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താവാതെ 94, ഓസ്ട്രേലിയക്കെതിര 63, ഹെെദരാബാദിനെതിരേ 100, ഹെെദരാബാദിനെതിരേ 51 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ പ്രകടനങ്ങൾ. എന്നാൽ ഇത്തവണ 15 റൺസിൽ കോഹ്ലിക്ക് പുറത്താവേണ്ടി വന്നു.
IPL 2026: സഞ്ജു-ജയ്സ്വാൾ ഓപ്പണിങ്, റുതുരാജ് വേണ്ട; മധ്യനിരയിൽ ഇവർ, സിഎസ്കെയ്ക്ക് അടുത്ത സീസണിൽ ഈ ടീം വന്നാൽ പൊളിക്കും
ആർസിബിയുടെ ബൗളർമാരെ തല്ലിപ്പറത്തി 4 വിക്കറ്റിന് 255 റൺസാണ് ഹെെദരാബാദ് നേടിയെടുത്തത്. ഇഷാൻ കിഷൻ 79 റൺസും അഭിഷേക് ശർമ 56 റൺസും ഹെൻ റിച്ച് ക്ലാസൻ 51 റൺസും നേടി ഹെെദരാബാദിന് കരുത്തായി. ഫ്ളാറ്റ് ബാറ്റിങ് പിച്ചാണ് ഒരുക്കിയത് എന്നതിനാൽ ബൗളർമാർ നന്നായി പ്രയാസപ്പടുന്നതാണ് കാണാനായത്.








English (US) ·