ഹൈലൈറ്റ്:
- ആർസിബിക്കെതിരേ ഇഷാന് ചരിത്ര നേട്ടം
- റൺവേട്ടയിൽ ഇഷാൻ ഏഴാം സ്ഥാനത്താണ്
- സഞ്ജു സാംസൺ രണ്ട് സെഞ്ചുറികൾ നേടി
സഞ്ജു സാംസൺ, ഇഷാൻ കിഷൻ(ഫോട്ടോസ്- ANI)രോഹിത്തിന് ലോകകപ്പ് കളിക്കാനാവില്ലേ? ബിസിസി ഐക്ക് കടുത്തഅതൃപ്തി ഓപ്പണിങ് നോട്ടമിട്ട് സഞ്ജുവും ഇഷാനും
സ്ഥിരതയിൽ സഞ്ജു സാംസണെക്കാൾ മുന്നിലാണ് ഇഷാനെന്ന് പറയാം. ഏകദിന ഫോർമാറ്റിൽ സഞ്ജുവിന്റെ വഴിയടച്ച ഇഷാൻ ടി20യിലെ മൂന്നാം നമ്പർ സ്ഥാനവും ഉറപ്പിക്കുന്ന പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. പോക്കറ്റ് ഡെെനാമോയെന്ന് ആരാധകർ വിളിക്കുന്ന ഇഷാൻ സഞ്ജുവിന് വലിയ ഭീഷണി ഉയർത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറയാം.
സഞ്ജുവും ഇഷാനും കെ എൽ രാഹുലും മാത്രമാണ് ഈ സീസണിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരിൽ ഭേദപ്പെട്ട പ്രകടനം നടത്തിയിരിക്കുന്നത്. 13 മത്സരത്തിൽ നിന്ന് 533 റൺസാണ് രാഹുൽ നേടിയിരിക്കുന്നത്. ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറിയും രാഹുൽ നേടിയിട്ടുണ്ട്. 171.93 സ്ട്രെെക്ക് റേറ്റിലാണ് രാഹുൽ മുന്നോട്ട് പോകുന്നത്. എന്നാൽ ഇന്ത്യയുടെ ടി20 ടീമിൽ ഇടം നേടിയെടുക്കാൻ സാധിക്കുന്ന പ്രകടനം കാഴ്ചവെക്കാൻ രാഹുലിന് സാധിച്ചിട്ടില്ല.
ഇഷാൻ കിഷൻ ആർസിബിക്കെതിരേ കളിച്ച അവസാന നാല് മത്സരത്തിലും അർധ സെഞ്ചുറി നേടിയെന്നതാണ് എടുത്തു പറയേണ്ടത്. 69, പുറത്താവാതെ 94, 80, 79 എന്നിങ്ങനെയാണ് ഇഷാന്റെ സ്കോർ. ഇഷാൻ കിഷൻ ഇതേ ഫോമിൽ തുടരുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രതീക്ഷകളും വാനോളം ഉയർത്തുന്നതാണ്.
അഭിഷേക് ശർമ 22 പന്തിൽ 56 റൺസാണ് നേടിയത്. നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെയാണ് അഭിഷേക് മിന്നിച്ചത്. ഹെൻ റിച്ച് ക്ലാസൻ 46 പന്തിൽ 79 റൺസും നേടിയെടുത്തു. എട്ട് ഫോറും മൂന്ന് സിക്സുമാണ് ഇഷാന് നേടാനായത്. ഹെൻ റിച്ച് ക്ലാസൻ 24 പന്തിൽ 51 റൺസും നേടി. നാല് വിക്കറ്റിന് 255 എന്ന വമ്പൻ സ്കോറാണ് ഹെെദരാബാദ് ആർസിബിക്കെതിരേ നേടിയത്.
IPL 2026: സഞ്ജു-ജയ്സ്വാൾ ഓപ്പണിങ്, റുതുരാജ് വേണ്ട; മധ്യനിരയിൽ ഇവർ, സിഎസ്കെയ്ക്ക് അടുത്ത സീസണിൽ ഈ ടീം വന്നാൽ പൊളിക്കും
14 മത്സരത്തിൽ നിന്ന് 563 റൺസാണ് അഭിഷേക് നേടിയത്. 43.31 ശരാശരിയിലും 206.22 സ്ട്രെെക്ക് റേറ്റിലുമാണ് അഭിഷേക് നേടിയെടുത്തത്. ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളും അഭിഷേക് നേടി. 14 മത്സരത്തിൽ നിന്ന് 606 റൺസ് നേടിയ ഹെൻ റിച്ച് ക്ലാസനാണ് ഇത്തവണ ഹെെദരാബാദിന്റെ റൺവേട്ടക്കാരിൽ തലപ്പത്തുള്ളത്.








English (US) ·