Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•23 May 2026, 7:35 americium IST
RCB vs SRH IPL 2026: വിരാട് കോഹ്ലി മത്സരത്തിനിടെ ഹെഡിനെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത് നടത്തിക്കാട്ടാൻ ഹെഡ് തയ്യാറായതാണ് കോഹ്ലിയെ പ്രകോപിപ്പിച്ചത്
ഹൈലൈറ്റ്:
- കോഹ്ലിക്ക് വലിയ നാണക്കേടായി ഹസ്തദാനം
- കോഹ്ലിക്ക് ബാറ്റിങ്ങിലും കാര്യമായി തിളങ്ങാനായില്ല
- ആർസിബിയാണ് പോയിന്റ് പട്ടികയിൽ തലപ്പത്ത്
വിരാട് കോഹ്ലി, ട്രാവിസ് ഹെഡ്(ഫോട്ടോസ്- ANI)സഞ്ജുവിന്റെ സെഞ്ചുറികളും രക്ഷിച്ചില്ല; ചെന്നൈയുടെ തകർച്ചയ്ക്ക് കാരണം വ്യക്തമാക്കി ക്യാപ്റ്റൻ
ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വെെറലായി മാറിയിരിക്കുകയാണ്. ആദ്യത്തെ രണ്ട് താരങ്ങൾക്ക് ഹസ്തദാനം നൽകിയ കോഹ്ലി മൂന്നാമനായെത്തിയ ഹെഡിനെ അവഗണിച്ച് നാലാം സ്ഥാനക്കാരന് ഹസ്തദാനം നൽകുകയാണ് ചെയ്തത്. കോഹ്ലിയുടെ വെല്ലുവിളി പാളിയതാണ് ഇത്തരമൊരു പ്രതികരണത്തിലേക്ക് സൂപ്പർ താരത്തെ എത്തിച്ചതെന്ന് പറയാം.
ആർസിബിയുടെ ബാറ്റിങ്ങിനിടെ കോഹ്ലി അനാവശ്യമായി ഹെഡിനെ ട്രോളിയിരുന്നു. വെങ്കടേഷ് അയ്യർ തകർത്ത് ബാറ്റ് ചെയ്യവെ ഹെഡിനോട് പന്തെറിയാൻ കോഹ്ലി പറഞ്ഞു. ഇംപാക്ട് പ്ലയറെന്ന് പറഞ്ഞ് ഹെഡിനെ പരിഹസിക്കാനും ശ്രമിച്ചു. ഹെഡ് ഒന്നും പ്രതികരിച്ചില്ല. കോഹ്ലി കെെചൂണ്ടിവരെ സംസാരിച്ചിട്ടും തല ആട്ടുകമാത്രമാണ് ഹെഡ് ചെയ്തത്. എന്നാൽ കോഹ്ലിയുടെ സ്ലെഡ്ജിങ് കേട്ടതിന് പിന്നാലെ ഇംപാക്ട് പ്ലയറായി സലിൽ അറോറക്ക് പകരം ഹർഷൽ പട്ടേലിനെയാണ് ഹെെദരാബാദ് ഇറക്കിയത്.
കോഹ്ലിയുടെ പന്തെറിയാനുള്ള വെല്ലുവിളി ഹെഡ് ഏറ്റെടുത്തുവെന്നതാണ് എടുത്തു പറയേണ്ടത്. പന്തെറിയാൻ പ്രയാസമുള്ള പിച്ചിൽ ഒരോവർ പന്തെറിഞ്ഞ ഹെഡ് ഒരു വിക്കറ്റാണ് നേടിയത്. അതും ആർസിബി നായകനായ രജത് പാട്ടീധാറിന്റെ വിക്കറ്റ്. ഈ സംഭവം കോഹ്ലിയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കിയെന്ന് പറയാം. അതുകൊണ്ടാണ് കോഹ്ലി ഹെഡിന് മനപ്പൂർവ്വം ഹസ്തദാനം നൽകാതിരുന്നത്.
വിരാട് കോഹ്ലി ചോദിച്ച് പണി വാങ്ങിയതാണെന്നാണ് ആരാധകർ പറയുന്നത്. ഹെഡിനോട് അനാവശ്യമായാണ് കോഹ്ലി അത്തരമൊരു വെല്ലുവിളി നടത്തിയതെന്നും ഹെഡ് സീനിയർ താരമെന്ന മര്യാദ കോഹ്ലിയോട് കാട്ടിയെന്നും ആരാധകർ പറയുന്നത്. കോഹ്ലി ചെയ്തത് ശരിയായില്ലെന്നാണ് കൂടുതൽ ആരാധകരും പ്രതികരിക്കുന്നത്. ഇത്രയും വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മത്സരത്തിൽ ബാറ്റുകൊണ്ടും കോഹ്ലിക്ക് കാര്യമായൊന്നും ചെയ്യാനായില്ല.
RCB vs SRH IPL 2026: സഞ്ജുവിനെ മറികടന്ന് ഇഷാൻ; ആർസിബിക്കെതിരേ ചരിത്ര നേട്ടം; ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ തലപ്പത്ത്
11 പന്ത് നേരിട്ട് 11 റൺസാണ് കോഹ്ലി നേടിയത്. രണ്ട് ബൗണ്ടറി മാത്രം നേടിയ കോഹ്ലിയെ യുവ പേസർ സാക്കിബ് ഹുസെെനാണ് പുറത്താക്കിയത്. മോശം ബാറ്റിങ് പ്രകടനത്തിന്റെ നിരാശയും കോഹ്ലിക്കുണ്ടായിരുന്നു. വെങ്കടേഷ് അയ്യർ 19 പന്തിൽ 44 റൺസും നേടി. ദേവ്ദത്ത് പടിക്കൽ 14 പന്തിൽ 21 റൺസാണ് നേടിയെടുത്തത്. രജത് പാട്ടീധാർ 39 പന്തിൽ 56 റൺസും നേടിയെടുത്തു. ആറ് ഫോറും ഒരു സിക്സുമാണ് നേടിയത്. ക്രുണാൽ പാണ്ഡ്യ 31 പന്തിൽ 41 റൺസെടുത്ത് പുറത്താവാതെ നിന്നു.








English (US) ·