Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•29 Apr 2026, 7:31 americium IST
IPL 2026: പഞ്ചാബ് കിങ്സിന്റെ വിജയക്കുതിപ്പിന് പൂട്ടിടാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിരിക്കുകയാണ്. ആറ് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാൻ നേടിയത്. എന്നാൽ വിജയത്തോടൊപ്പം മറ്റൊരു തിരിച്ചടിയും രാജസ്ഥാൻ നേരിട്ടിരിക്കുകയാണ്
ഹൈലൈറ്റ്:
- റിയാൻ പരാഗിനെതിരേ കടുത്ത നടപടിക്ക് സാധ്യത
- രാജസ്ഥാൻ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്
- റിയാൻ പരാഗിന്റെ നടപടി വിവാദത്തിൽ
റിയാൻ പരാഗ്സൂപ്പറാക്കി നരെയ്ൻ, ലഖ്നൗവിന്റെ ചീട്ടുകീറി കെകെആർ; റിങ്കു സിങ്ങിന്റെ പോരാട്ട വീര്യത്തിന് കെെയടി
പഞ്ചാബിനെതിരേ രാജസ്ഥാൻ റൺസ് പിന്തുടർന്നാണ് ജയിച്ചത്. രാജസ്ഥാൻ ബാറ്റിങ്ങിന്റെ 16ാം ഓവറിലാണ് പരാഗ് പുകവലിച്ചത്. സഹതാരങ്ങളായ ദ്രുവ് ജുറേലും യശ്വസി ജയ്സ്വാളും അടുത്തിരിക്കുമ്പോഴാണ് ടീമിന്റെ നായകനായ പരാഗ് പുകവലിച്ചത്. നിയമപ്രകാരം സ്റ്റേഡിയത്തിന്റെ പരിസരത്തും ഡ്രസിങ് റൂമിലും പുകവലി പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ പരാഗ് ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ചത് നിയമ വിരുദ്ധമാണെന്ന് നിസംശയം പറയാം. ഇ സിഗരറ്റാണ് അദ്ദേഹം വലിച്ചതെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ഇ സിഗരറ്റ് ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്. 2019ലാണ് ഇത് സംബന്ധിച്ച നിയമം ഇറക്കിയത്. ഈ സിഗരറ്റ് നിർമ്മിക്കാനോ, ഉപയോഗിക്കാനോ വിൽപ്പന നടത്താനോ ഇറക്കുമതി/കയറ്റുമതി ചെയ്യാനോ ഇന്ത്യയിൽ അനുമതിയില്ല.
അതുകൊണ്ടുതന്നെ പരാഗിന്റെ പുകവലി കൂടുതൽ കുരുക്കായി മാറും. നിരോധിച്ച സാധനം ഉപയോഗിച്ചതോടൊപ്പം ഇതിന്റെ ലഭ്യത എവിടെ നിന്നാണെന്നടക്കം താരത്തിന് വിശദീകരിക്കേണ്ടതായി വരും. ഇത്രയും ക്യാമറകൾ ഉൾപ്പെടെ ഉള്ളപ്പോൾ എന്ത് ധെെര്യത്തിലാണ് പരാഗ് ഇങ്ങനെ പുകവലിച്ചത് എന്നതാണ് ആരാധകർ ചോദിക്കുന്നത്.
ഈ സിഗരറ്റ് ഉപയോഗത്തിനെതിരേ പോലീസിന് കേസെടുക്കാനും ജയിൽ ശിക്ഷയടക്കം നൽകാനും വകുപ്പുണ്ട്. വീഡിയോ പ്രചരിക്കുന്ന സാഹചര്യത്തിൽ ബിസിസി ഐ സംഭവം അന്വേഷിക്കുമെന്നുറപ്പാണ്. പരാഗിനെതിരേ കടുത്ത നടപടിക്ക് സാധ്യതയുണ്ട്. ഡീമെറിറ്റ് പോയിന്റും പിഴ ശിക്ഷയും ഉറപ്പിക്കാം. വിലക്ക് ഉണ്ടാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
Vaibhav Sooryavanshi: പ്രഫുലിനോട് വീട്ടിയത് പ്രതികാരം, ഡക്കിന് പുറത്താക്കിയത് മാനസികമായി ബാധിച്ചു; തുറന്ന് പറഞ്ഞ് വെെഭവ് സൂര്യവംശി
ഇതിനോടകം രാജസ്ഥാൻ റോയൽസ് ടീമിന്റെ മാനേജറായ റോമി ബിന്ദർ ഡഗൗട്ടിലിരുന്ന് ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ വിമർശനവും താക്കീതും നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴാണ് ടീമിന്റെ ക്യാപ്റ്റനിൽ നിന്ന് ഇത്രയും വലിയൊരു വീഴ്ച്ചയുണ്ടായിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങളിലേക്കടക്കം വിരൽ ചൂണ്ടുന്ന സംഭവമാണ് പരാഗ് ചെയ്തിരിക്കുന്നത്.
ഒരു ടീമിന്റെ ക്യാപ്റ്റനായ പരാഗിന്റെ ഭാഗത്ത് നിന്ന് ഇത്രയും വലിയൊരു വീഴ്ചയുണ്ടാകുന്നത് ഗുരുതരമായിത്തന്നെയാവും ബിസിസി ഐ പരിഗണിക്കുക. അതുകൊണ്ടുതന്നെ കടുത്ത ശിക്ഷാ നടപടിക്കും സാധ്യതയുണ്ട്. സഞ്ജു സാംസൺ നയിച്ചുകൊണ്ടിരുന്ന രാജസ്ഥാൻ റോയൽസ് പൊതുവേ അധികം പ്രശ്നങ്ങൾക്ക് നിൽക്കാത്ത ശാന്തതയുള്ള ടീമായിരുന്നു.
എന്നാൽ റിയാൻ പരാഗിന് കീഴിലേക്കെത്തിയതോടെ പഴയ അച്ചടക്കം രാജസ്ഥാന് നഷ്ടമായി എന്ന് തന്നെ പറയാം. എന്തായാലും പഞ്ചാബിനെതിരായ ഗംഭീര ജയത്തിന്റെ ശോഭ കെടുത്തുന്നതാണ് ഇപ്പോൾ പരാഗിന്റെ പുകവലി. ഇതിന്റെ പേരിൽ എന്താവും നടപടിയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.








English (US) ·