Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•1 May 2026, 7:37 americium IST
IPL 2026: ഐപിഎല്ലിൽ പൊതുവേ അധികം വിവാദം സൃഷ്ടിക്കാത്ത ടീമാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ ഇത്തവണ രാജസ്ഥാന് ക്യാപ്റ്റന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്
ഹൈലൈറ്റ്:
- റിയാൻ പരാഗിന് 25 ലക്ഷം പിഴ ശിക്ഷ
- പരാഗിന് കീഴിൽ രാജസ്ഥാൻ തിളങ്ങുന്നു
- രാജസ്ഥാൻ ഇത്തവണ സജീവ കിരീട പ്രതീക്ഷയിൽ
റിയാൻ പരാഗ്, കുമാർ സംഗക്കാര(ഫോട്ടോസ്- ANI)പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ; മുംബൈ ഇന്ത്യൻസിന് ഇനി അത്ഭുതങ്ങൾ സംഭവിക്കണം
റിയാൻ പരാഗ് ചെയ്തത് ടീമിന് പോസിറ്റീവായ കാര്യമല്ല. ഏത് തരത്തിലായാലും അത് വിവാദം സൃഷ്ടിച്ചു. ബിസിസി ഐയും ഫ്രാഞ്ചെെസിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയെന്ന് എനിക്ക് പറയാൻ കഴിയും. ടീമിന്റെ സംസ്കാരം എപ്പോഴും പോസിറ്റീവായി വെക്കാനാണ് ഞങ്ങൾ എപ്പോഴും ശ്രമിക്കാറുള്ളത്. ഞങ്ങളുടെ ടീമിന് അതിന്റേതായ മൂല്യമുണ്ട്. ടീമിന്റെ മൂല്യം നിലനിർത്തുമെന്ന് എല്ലാ താരങ്ങളും ഉറപ്പ് വരുത്തുകയും ടീമിന്റെ സംസ്കാരവും മൂല്യവും ഉയർത്തിപ്പിടിക്കുകയും ചെയ്യണമെന്നാണ് സംഗക്കാര പറഞ്ഞത്.
ടീമിലെ സഹതാരങ്ങളുടെ മുന്നിൽവെച്ചാണ് പരാഗ് ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഈ സിഗരറ്റ് വലിച്ചത്. ഇത് ഗുരുതരമായ കുറ്റമാണ്. ജയിൽ ശിക്ഷയടക്കം ലഭിക്കാവുന്ന തരത്തിലുള്ള പിഴവാണിതെന്ന് പറയാം. ശക്തമായ നടപടിയിലേക്ക് പോകാമായിരുന്ന കുറ്റമാണ് പരാഗ് നടത്തിയത്. 25 ലക്ഷം പിഴ ശിക്ഷയിൽ ഒതുങ്ങിയതിനെ ഭാഗ്യമായി വേണം കണക്കാക്കാൻ.
പരാഗിന്റെ ക്യാപ്റ്റനായുള്ള പ്രകടനം മികച്ചതാണ്. സഞ്ജു സാംസണിന്റെ അഭാവത്തിലും ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ പരാഗിന് സാധിക്കുന്നുണ്ട്. പക്ഷെ ബാറ്റ്സ്മാനെന്ന നിലയിൽ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കുന്നതിൽ പരാഗിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇക്കാര്യം സംഗക്കാര ചൂണ്ടിക്കാട്ടി. 'ക്യാപ്റ്റനെന്ന നിലയിൽ പരാഗ് മികച്ച കാര്യങ്ങളാണ് ചെയ്യുന്നത്. അവസാന മത്സരത്തിൽ അവന്റെ ചെറിയ ഇന്നിങ്സ് വലിയ ഇംപാക്ടാണ് സൃഷ്ടിച്ചത്. അവൻ ഭയമില്ലാതെ കളിക്കുന്ന താരമാണ്.
പ്രതിസന്ധി സാഹചര്യത്തിലും ടീമിന് ആവശ്യമുള്ളതുപോലെ മികവ് കാട്ടാൻ പരാഗിന് കഴിവുണ്ട്. അവന്റെ ബാറ്റിങ് മികവിനെ ഒരിക്കലും ചോദ്യം ചെയ്യാൻ സാധിക്കില്ല. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ ബാറ്റ് ചെയ്യാതെ ആസ്വദിച്ച് ബാറ്റ് ചെയ്യുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. റിയാൻ പരാഗ് എന്ന താരമായി ബാറ്റ് ചെയ്യാൻ കഴിയണം. ഫീൽഡിങ്ങിന്റെ സമയത്ത് മാത്രം ക്യാപ്റ്റനായാൽ മതി.
IPL 2026: രജത് പാട്ടീധാറിന്റേത് ഔട്ടല്ലേ? ഹോൾഡർ പന്ത് നിലത്ത് തട്ടിച്ചോ; തേർഡ് അംപയറെ ചോദ്യം ചെയ്ത് വിരാട് കോഹ്ലി, വിവാദം
ഉത്തരവാദിത്തത്തിന്റെ സമ്മർദ്ദമില്ലാതെ പ്രതീക്ഷകളില്ലാതെ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാൻ സാധിക്കണം. കഴിഞ്ഞ മത്സരത്തിൽ അവൻ പോസിറ്റീവായ പ്രകടനമാണ് നടത്തിയത്' കുമാർ സംഗക്കാര കൂട്ടിച്ചേർത്തു. പരാഗിന് ശക്തമായ തിരിച്ചുവരവ് നടത്താൻ സാധിക്കേണ്ടത് മധ്യനിരയിൽ രാജസ്ഥാന് വളരെ നിർണ്ണായകമാണ്.








English (US) ·