RR vs DC IPL 2026: വെെഭവിന് ചരിത്ര റെക്കോഡ്, ഇന്ത്യൻ സിക്സർ വേട്ടക്കാരിൽ വമ്പൻ നേട്ടം; അഭിഷേകിനെ മറികടന്നു, ഇനി തലപ്പത്ത്

2 weeks ago 3

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam17 May 2026, 8:38 p.m. IST

RR vs DC IPL 2026: വെെഭവ് സൂര്യവംശി ഐപിഎല്ലിലെ മിന്നും ഫോം തുടരുകയാണ്. ഓപ്പണർ റോളിൽ കസറുന്ന വെെഭവ് ഐപിഎല്ലിൽ മറ്റൊരു ഇന്ത്യക്കാരനും നേടാനാവാത്ത റെക്കോഡാണ് സൃഷ്ടിച്ചിരിക്കുന്നത്

ഹൈലൈറ്റ്:

  • വെെഭവിന് ഇന്ത്യൻ ടീമിലേക്ക് വിളി വെെകില്ല
  • വെെഭവ് സീസണിൽ മിന്നും ഫോമിൽ
  • ഓപ്പണർ റോളിൽ വെെഭവ് കസറുന്നു
vaibhav sooryavanshiവെെഭവ് സൂര്യവംശി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലൂടെ ചരിത്ര റെക്കോഡിൽ പേര് ചേർത്ത് വെെഭവ് സൂര്യവംശി . ഒരു ഐപിഎൽ സീസണിൽ ഇന്ത്യൻ താരങ്ങളിൽ കൂടുതൽ സിക്സർ നേടുന്ന താരങ്ങളിൽ വെെഭവ് തലപ്പത്തേക്കെത്തിയിരിക്കുകയാണ്. 42 സിക്സർ നേടിയ അഭിഷേക് ശർമയുടെ റെക്കോഡിനെയാണ് വെെഭവ് പഴങ്കഥയാക്കിയത്. 2024 സീസണിൽ 42 സിക്സുകളാണ് അഭിഷേക് നേടിയിരുന്നത്. ഡൽഹിക്കെതിരേ മൂന്ന് സിക്സുകൾ നേടിയതോടെ 43 സിക്സുകൾ അക്കൗണ്ടിലാക്കിയാണ് വെെഭവ് തലപ്പത്തേക്ക് എത്തിയിരിക്കുന്നത്. ഡൽഹിക്കെതിരേ വെടിക്കെട്ട് നടത്തിയ വെെഭവ് അർധ സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും 21 പന്തിൽ 46 റൺസെടുത്താണ് വെെഭവ് പുറത്തായത്. അഞ്ച് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 219.05 സ്ട്രെെക്ക് റേറ്റിലാണ് വെെഭവ് കസറിയത്. മാധവ് തിവാരിയാണ് വെെഭവിനെ പുറത്താക്കിയത്.

ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക


ഈ സീസണിൽ മികച്ച പ്രകടനത്തോടെയാണ് വെെഭവ് സൂര്യവംശി കസറുന്നത്. 12 മത്സരത്തിൽ നിന്ന് 486 റൺസാണ് ഈ സീസണിൽ നേടിയത്. 40.50 ശരാശരിയും 234.78 സ്ട്രെെക്ക് റേറ്റിലുമാണ് വെെഭവ് കത്തിക്കയറുന്നത്. 43 ഫോറും അത്ര തന്നെ സിക്സുകളും വെെഭവ് പറത്തി. വെെഭവിന്റെ ഈ വെടിക്കെട്ട് പ്രകടനങ്ങൾ താരത്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള വരവിന് കരുത്തേകുന്നതാണ്.

അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വെെഭവ് സൂര്യവംശി ഇടം നേടുമെന്നാണ് റിപ്പോർ‌ട്ടുള്ളത്. ഈ സീസണിലെ സിക്സർ വേട്ടക്കാരിൽ 15 വയസുകാരനായ വെെഭവ് തലപ്പത്താണുള്ളതെന്നത് താരത്തിന്റെ മികവ് എത്രത്തോളമാണെന്ന് ഉയർത്തിക്കാട്ടുന്നതാണ്. വെെഭവിന്റെ ഗംഭീര ഫോം രാജസ്ഥാനെ സംബന്ധിച്ചും വളരെ നിർണ്ണായകമാണ്. ഇത്തവണത്തെ സീസണോടെ വെെഭവിനെ ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Samayam MalayalamIPL 2026: ആ സർപ്രെെസ് ഉണ്ടാകുമോ? ചെന്നെെയിൽ അവസാന മത്സരം കളിക്കാൻ ധോണി, പക്ഷെ വെല്ലുവിളിയാകുന്നത് അക്കാര്യം
മൂന്ന് ഫോർമാറ്റിലും ഒരുപോലെ കസറാൻ ശേഷിയുള്ള താരമാണ് വെെഭവ്. ഇന്ത്യ എല്ലാ ഫോർമാറ്റിലേക്കും വെെഭവിനെ വെെകാതെ പരിഗണിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. വെെഭവ് സൂര്യവംശിക്ക് വെല്ലുവിളി ഉയർത്തി അഭിഷേക് ശർമ ഇന്ത്യൻ ടീമിലുണ്ട്. ഇടം കെെയൻ ഓപ്പണറായ അഭിഷേക് മിന്നും ഫോമിൽത്തന്നെയാണുള്ളത്. അഭിഷേകിനെ മാറ്റി വെെഭവിനെ ഇന്ത്യ ഓപ്പണർ സ്ഥാനത്തേക്ക് കൊണ്ടുവരുമോയെന്നതാണ് കണ്ടറിയേണ്ടത്.

അതേ സമയം യശ്വസി ജയ്സ്വാളിന് സ്ഥിരത കാട്ടാൻ സാധിക്കുന്നില്ല. സമീപകാലത്തെ താരത്തിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ലെന്ന് തന്നെ പറയാം. ഡൽഹിക്കെതിരായ നിർണ്ണായക മത്സരത്തിൽ മൂന്ന് ബൗണ്ടറികൾ നേടി താരം പ്രതീക്ഷ നൽകിയെങ്കിലും 9 പന്തിൽ 12 റൺസെടുത്ത് പുറത്തായി. ജയ്സ്വാളിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് പറയാം.

RCB vs PBKS IPL 2026: ആർസിബി പ്ലേ ഓഫിൽ, 11 വർഷത്തിന് ശേഷം പഞ്ചാബ് നാണക്കേടിന്റെ റെക്കോഡിൽ; ശ്രേയസിന് കനത്ത തിരിച്ചടി

രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചും ഡൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചും ഇന്നത്തെ ജയം പ്ലേ ഓഫിലെത്താൻ നിർണ്ണായകമാണ്. ആർസിബി ഇതിനോടകം പ്ലേ ഓഫിൽ സീറ്റുറപ്പിച്ച് കഴിഞ്ഞു. ഇനിയുള്ള മൂന്ന് സ്ഥാനത്ത് ആരൊക്കെ എത്തുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. രാജസ്ഥാന് ഇന്നത്തെ മത്സരം ഉൾപ്പെടെ മൂന്ന് മത്സരത്തിൽ ജയിക്കാനായാൽ പ്ലേ ഓഫിൽ സീറ്റ് നേടാനാവും.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article