RR vs GT IPL 2026: 97, 96, വെെഭവിനെ വേട്ടയാടി സെഞ്ചുറി നിർഭാ​ഗ്യം; രണ്ടാം തവണയും അതേ പിഴവ്, നിരാശയിലും 15കാരന് അഭിമാന നേട്ടം

3 days ago 2
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ രണ്ടാം ക്വാളിഫയറിൽ തകർപ്പൻ ബാറ്റിങ് പ്രകടനത്തോടെ കസറി വെെഭവ് സൂര്യവംശി . 47 പന്തിൽ 96 റൺസ് നേടിയാണ് വെെഭവ് പുറത്തായത്. എട്ട് ഫോറും ഏഴ് സിക്സും ഉൾപ്പെടെയാണ് വെെഭവ് കത്തിക്കയറിയത്. 204.26 സ്ട്രെെക്ക് റേറ്റിൽ കളിച്ച വെെഭവ് സെഞ്ചുറിക്ക് നാല് റൺസ് അകലെയാണ് പുറത്തായത്. കഗിസോ റബാഡയുടെ ഷോർട്ട് ബോളിൽ സിക്സറിന് ശ്രമിച്ച വെെഭവിന് പിഴച്ചു. ഇതോടെ അർഹിച്ച സെഞ്ചുറി നിർഭാഗ്യവശാൽ നഷ്ടമായി.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സെഞ്ചുറിക്ക് തൊട്ടരികെ വെെഭവ് പുറത്താകുന്നത്. എലിമിനേറ്ററിൽ സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ 97 റൺസിനാണ് വെെഭവ് മടങ്ങിയത്. 29 പന്തിലാണ് താരം 97 റൺസ് നേടിയത്. ഐപിഎല്ലിലെ വേഗ സെഞ്ചുറിക്കാരൻ എന്ന റെക്കോഡാണ് കെെയകലത്തിൽ വെെഭവിന് നഷ്ടമായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർഹിച്ച സെഞ്ചുറി ഷോർട്ട് ബോൾ കെണിയിൽ വെെഭവിന് നഷ്ടമായി എന്നതാണ് എടുത്തു പറയേണ്ടത്.

ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!


ഇതിന്റെ നിരാശ വെെഭവിന്റെ മുഖത്തും പ്രകടമായിരുന്നു. വലിയ നിരാശയോടെയാണ് താരം കളം വിട്ടത്. പതിവിൽ നിന്ന് വിപരീതമായി കരുതലോടെയാണ് വെെഭവ് കളിച്ചത്. 31 പന്തിലായിരുന്നു താരത്തിന്റെ അർധ സെഞ്ചുറി പ്രകടനം. പിന്നീടാണ് കടന്നാക്രമണത്തിലേക്ക് കടന്നത്. ഐപിഎൽ പ്ലേ ഓഫിൽ രണ്ട് തവണ 90നും 100നും ഇടയിൽ പുറത്താകുന്ന ആദ്യത്തെ താരമായി വെെഭവ് മാറി.

എന്നാൽ സെഞ്ചുറി നഷ്ടമായെങ്കിലും ചരിത്ര റെക്കോഡുകൾ നേടിയെടുത്താണ് വെെഭവ് കളം വിട്ടത്. 16 മത്സരത്തിൽ നിന്ന് 776 റൺസാണ് 15കാരൻ ഇതിനോടകം നേടിയത്. 48.50 ശരാശരിയിൽ കളിക്കുന്ന വെെഭവിന്റെ സ്ട്രെെക്ക് റേറ്റ് 237.30 ആണെന്നതാണ് എടുത്തു പറയേണ്ടത്. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറികളും നേടിയ താരം 63 ഫോറും 72 സിക്സുമാണ് പറത്തിയത്.
Samayam MalayalamIPL 2026: ഹാർദിക് സിഎസ്കെയിലെത്തുന്നത് ​ഗുണം ചെയ്യുമോ? സഞ്ജുവിന് താൽപര്യം ഉണ്ടാകില്ല; ഈ കാരണങ്ങൾ നോക്കൂ
ഐപിഎല്ലിൽ ഇന്നിങ്സ് അടിസ്ഥാനത്തിൽ വേഗത്തിൽ 1000 റൺസ് നേടുന്ന രണ്ടാമത്തെ താരമായി വെെഭവ് മാറിയിരിക്കുകയാണ്. 23 ഇന്നിങ്സിൽ നിന്നാണ് വെെഭവ് ഈ നേട്ടത്തിലേക്കെത്തിയത്. 21 ഇന്നിങ്സിൽ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ഷോൺ മാർഷാണ് ഈ റെക്കോഡിൽ തലപ്പത്ത്. ഇന്ത്യക്കാരിൽ ഐപിഎല്ലിൽ വേഗത്തിൽ 1000 റൺസ് നേടുന്ന താരമായി മാറാൻ വെെഭവിന് സാധിച്ചിരിക്കുകയാണ്. 25 ഇന്നിങ്സിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ സായ് സുദർശനെയാണ് വെെഭവ് പിന്നിലാക്കിയത്.

പന്തുകളുടെ അടിസ്ഥാനത്തിൽ ഐപിഎല്ലിൽ വേഗത്തിൽ 1000 റൺസിലേക്കെത്തുന്ന താരമായി മാറാൻ വെെഭവിന് സാധിച്ചിരിക്കുകയാണ്. 440 പന്തുകളിൽ നിന്നാണ് വെെഭവിന്റെ ഈ നേട്ടം. ഐപിഎൽ പ്ലേ ഓഫിൽ ഇതിനോടകം രണ്ട് അർധ സെഞ്ചുറി പ്രകടനം നടത്തിയ വെെഭവ് പ്ലേ ഓഫിലെ അർധ സെഞ്ചുറി നേട്ടക്കാരിൽ കെ എൽ രാഹുൽ, സഞ്ജു സാംസൺ, വീരേന്ദർ സെവാഗ്, ശിഖർ ധവാൻ, ഇഷാൻ കിഷൻ, കറെൻ പൊള്ളാർഡ് തുടങ്ങിയവരെയെല്ലാം മറികടന്നു.

RR vs GT IPL 2026: ബാറ്റിങ് വെെഭവം, മറ്റാർക്കും സാധിക്കാത്ത വമ്പൻ റെക്കോഡിൽ വെെഭവ് സൂര്യവംശി; കോഹ്ലിക്കൊപ്പം എലെെറ്റ് ക്ലബ്ബിൽ

ഏഴ് തവണ ഐപിഎൽ പ്ലേ ഓഫിൽ അർധ സെഞ്ചുറി പ്രകടനം നടത്തിയ സുരേഷ് റെയ്നയാണ് ഈ റെക്കോഡിൽ വെെഭവിന് മുന്നിലുള്ളത്. രാജസ്ഥാൻ റോയൽസിന്റെ ടോപ് ഓഡർ നിറം മങ്ങിയ മത്സരത്തിൽ പക്വതയോടെ കളിച്ച വെെഭവിന്റെ ഈ പ്രകടനത്തിന് പൊന്നും വിലയാണുള്ളത്. വെെഭവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്ന് നിസംശയം പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article