RR vs GT IPL 2026: ബാറ്റിങ് വെെഭവം, മറ്റാർക്കും സാധിക്കാത്ത വമ്പൻ റെക്കോഡിൽ വെെഭവ് സൂര്യവംശി; കോഹ്ലിക്കൊപ്പം എലെെറ്റ് ക്ലബ്ബിൽ

3 days ago 3
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ രണ്ടാം ക്വാളിഫയറിലൂടെ വമ്പൻ റെക്കോഡിലേക്കെത്തി വെെഭവ് സൂര്യവംശി . ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആർക്കും സാധിക്കാത്ത നേട്ടത്തിലേക്കാണ് വെെഭവ് പേര് ചേർത്തത്. സിക്സർ വേട്ടയിൽ ഇതുവരെ മറ്റാർക്കും നേടാനത്ത റെക്കോഡിട്ട വെെഭവ് റൺവേട്ടയിലും ചരിത്ര നേട്ടം സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

റെക്കോഡുകൾ തകർത്തടുക്കുന്ന പ്രകടനമാണ് വെെഭവ് വീണ്ടും നടത്തിയിരിക്കുന്നത്. ഗുജറാത്തിനെതിരായ പ്രകടനത്തോടെ ഐപിഎല്ലിന്റെ ഒരു സീസണിൽ പവർപ്ലേയിൽ കൂടുതൽ റൺസ് നേടുന്ന താരമായി വെെഭവ് മാറി. ഈ സീസണിലെ വെെഭവിന്റെ പവർപ്ലേയിലെ സ്കോർ 500 റൺസ് പിന്നിട്ടിരിക്കുകയാണ്. 47 ഫോറും 44 സിക്സുമാണ് വെെഭവ് പവർപ്ലേയിൽ പറത്തിയത്.

ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!


ആദ്യമായാണ് ഒരു താരം ഐപിഎല്ലിൽ ഇത്തരമൊരു നേട്ടത്തിലേക്കെത്തിയത്. 2016ൽ ഡേവിഡ് വാർണർ നേടിയ 467 റൺസിന്റെ റെക്കോഡിനെയാണ് വെെഭവ് മറികടന്നത്. 2024ൽ ട്രാവിസ് ഹെഡ് 402 റൺസും 2025ൽ സായ് സുദർശനും 402 റൺസ് നേടിയിട്ടുണ്ട്.

ഈ സീസണിലെ വെെഭവിന്റെ സ്കോർ 700 കടന്നിരിക്കുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അൺക്യാപ്പ്ഡ് താരം 700 റൺസ് പിന്നിടുന്നത്. 2023ൽ 625 റൺസ് നേടിയ രാജസ്ഥാന്റെ തന്നെ യശ്വസി ജയ്സ്വാളിന്റെ റെക്കോഡിനെയാണ് വെെഭവ് മറികടന്നത്. 2008ൽ പഞ്ചാബിനായി ഷോൺ മാർഷ് 616 റൺസും നേടിയിട്ടുണ്ട്. രാജസ്ഥാന്റെ റിയാൻ പരാഗ് 2024ൽ 573 റൺസും 2025ൽ പ്രഭ്സിംറാൻ സിങ് 549 റൺസും നേടിയിട്ടുണ്ട്.
Samayam MalayalamIPL 2026: ഹാർദിക് സിഎസ്കെയിലെത്തുന്നത് ​ഗുണം ചെയ്യുമോ? സഞ്ജുവിന് താൽപര്യം ഉണ്ടാകില്ല; ഈ കാരണങ്ങൾ നോക്കൂ
ഒരു ഐപിഎൽ സീസണിൽ 700 റൺസ് നേടുന്ന താരങ്ങളുടെ എലെെറ്റ് ക്ലബ്ബിലേക്കെത്താനും വെെഭവിന് സാധിച്ചിരിക്കുകയാണ്. വിരാട് കോഹ്ലിയും ക്രിസ് ഗെയ്ലും ഈ നേട്ടം രണ്ട് തവണ വീതം സ്വന്തമാക്കിയിട്ടുണ്ട്. മെെക്കൽ ഹസി, ഡേവിഡ് വാർണർ, ജോസ് ബട്ലർ, ഫഫ് ഡുപ്ലെസിസ്, ഹാരി കെയ്ൻ,ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, സായ് സുദർശൻ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങൾ. എന്നാൽ 15 വയസിനുള്ളിലാണ് വെെഭവ് ഈ റെക്കോഡിലേക്ക് പേര് ചേർത്തത് എന്നതാണ് എടുത്തു പറയേണ്ടത്.

രാജസ്ഥാൻ റോയൽസിന്റെ ടോപ് ഓഡർ പ്രതീക്ഷിച്ച തുടക്കമല്ല ടീമിന് നൽകിയത്. ഓപ്പണർ യശ്വസി ജയ്സ്വാൾ രണ്ട് പന്ത് നേരിട്ട് ഒരു റൺസെടുത്ത് പുറത്തായി. ആദ്യ ഓവറിൽ മുഹമ്മദ് സിറാജാണ് ജയ്സ്വാളിനെ മടക്കിയത്. ദ്രുവ് ജുറേൽ ആറ് പന്തിൽ ഏഴ് റൺസെടുത്തും മടങ്ങി. കഗിസോ റബാഡയാണ് ജുറേലിനെ മടക്കിയത്. ആദ്യ രണ്ട് ഓവറിനുള്ളിൽ രണ്ട് വിക്കറ്റ് നഷ്ടമായിട്ടും വെെഭവ് ഒരുവശത്ത് ടീമിനായി പൊരുതി.

IPL 2026: ഹാർദിക്കിനെ മുംബെെ ഒഴിവാക്കും, കൂടുമാറ്റം സിഎസ്കെയിലേക്ക് തന്നെ? സൂചന നൽകി കാമുകി, സഞ്ജുവിനെ മറികടന്ന് ക്യാപ്റ്റനാകുമോ?

രവീന്ദ്ര ജഡേജ 19 പന്തിൽ 34 റൺസെടുത്ത് മികച്ച ഫോമിൽ നിൽക്കവെ റിട്ടേർഡ് ഹർട്ടായി. ഐപിഎൽ പ്ലേ ഓഫിൽ റിട്ടേർഡ് ഹർട്ടാവുന്ന ആദ്യത്തെ താരമായി ജഡേജ മാറിയിരിക്കുകയാണ്. ക്യാപ്റ്റൻ റിയാൻ പരാഗ് മികച്ച ഷോട്ടുകളോടെയാണ് തുടങ്ങിയത്. എന്നാൽ ആറ് പന്തിൽ ഓരോ സിക്സും ഫോറും ഉൾപ്പെടെ 11 റൺസെടുത്ത റിയാൻ പരാഗിനെ ജേസൻ ഹോൾഡറാണ് പുറത്താക്കിയത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article