Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•20 May 2026, 7:03 americium IST
RR vs LSG IPL 2026: രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് ലഖ്നൗവിനെതിരായ ജയം വളരെ പ്രധാനപ്പെട്ടതായിരുന്നു. വെെഭവ് സൂര്യവംശിയുടെ കിടിലൻ പ്രകടനമാണ് രാജസ്ഥാന് കരുത്തായി മാറിയത്
ഹൈലൈറ്റ്:
- വെെഭവ് സീസണിൽ മിന്നും ഫോമിൽ
- രാജസ്ഥാൻ നാലാം സ്ഥാനത്ത്
- രാജസ്ഥാന്റെ ബാറ്റിങ് നിര മിന്നിച്ചു
വെെഭവ് സൂര്യവംശി (Photo: AP, ANI)(ഫോട്ടോസ്- AP)റുതുരാജ് മാറി സഞ്ജു സാംസൺ സിഎസ്കെ ക്യാപ്റ്റനാവണം; ചെന്നൈയിൽ അഴിച്ചുപണി വേണമെന്ന് ആരാധകർ
ലഖ്നൗവിനെതിരേ കളിയിലെ താരമായത് വെെഭവാണ്. വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന് സ്വപ്നതുല്യമായ തുടക്കമാണ് വെെഭവ് നേടിക്കൊടുത്തത്. ഈ പ്രകടനമാണ് ടീമിന് വിജയത്തിലേക്കെത്താൻ കരുത്തായതും. വെെഭവിന്റെ ഈ പ്രകടനം നിരവധി റെക്കോഡുകളും താരത്തിന് നേടിക്കൊടുത്തു. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
10 സിക്സുകളും ഏഴ് ഫോറുമാണ് ലഖ്നൗവിനെതിരേ വെെഭവ് പറത്തിയത്. ഒരു ഐപിഎൽ ഇന്നിങ്സിൽ 10 സിക്സുകൾ വെെഭവ് നേടുന്നത് ഇത് മൂന്നാം തവണയാണ്. അഭിഷേക് ശർമയേയും ഫിൻ അലനേയും പിന്നിലാക്കി ഈ റെക്കോഡിൽ രണ്ടാമനായി മാറാൻ വെെഭവിനായി. നാല് തവണ ഈ റെക്കോഡ് സ്വന്തമാക്കിയ യൂനിവേഴ്സൽ ബോസ് ക്രിസ് ഗെയ്ലാണ് ഈ റെക്കോഡിൽ വെെഭവിന് തലപ്പത്തുള്ളത്.
ഈ സീസണിലെ ഐപിഎല്ലിൽ 50 സിക്സുകളും താരം പൂർത്തിയാക്കിയിരിക്കുകയാണ്. ഒരു ഐപിഎൽ സീസണിൽ 50 സിക്സുകൾ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് വെെഭവ്. 2012ൽ ക്രിസ് ഗെയ്ൽ നേടിയ 59 സിക്സാണ് ഈ റെക്കോഡിൽ ഒന്നാം സ്ഥാനത്ത്. നിലവിൽ 53 സിക്സാണ് വെെഭവിന്റെ പേരിലുള്ളത്. ആൻഡ്രേ റസൽ (52), ക്രിസ് ഗെയ്ൽ (51) എന്നിവരെ പിന്നിലാക്കാൻ വെെഭവിന് സാധിച്ചു.
ഈ ഐപിഎൽ സീസണിൽ 500 റൺസ് വെെഭവ് പിന്നിട്ടിരിക്കുകയാണ്. ഇതോടെ ഐപിഎല്ലിൽ 500 റൺസ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലേക്കെത്താനും വെെഭവിന് സാധിച്ചിരിക്കുകയാണ്. ഋൽഭ് പന്തിനെയാണ് വെെഭവ് മറികടന്നത്. 2018 സീസണിൽ ഋഷഭ് 500 റൺസ് നേടുമ്പോൾ 20 വയസ് മാത്രമായിരുന്നു വെെഭവിന്റെ പ്രായം. ഒരു സീസണിൽ 500ലധികം റൺസ് നേടുന്ന താരങ്ങളിൽ ഉയർന്ന സ്ട്രെെക്ക് റേറ്റ് എന്ന റെക്കോഡും വെെഭവ് സ്വന്തമാക്കി.
CSK vs SRH IPL 2026: വെടിക്കെട്ടോടെ തുടങ്ങി, പക്ഷെ വമ്പൻ സ്കോറിലേക്കുയരാതെ സഞ്ജു; കമ്മിൻസിന്റെ ആ കെണിയിൽ വീണു
നിലവിൽ 579 റൺസുള്ള വെെഭവിന്റെ സ്ട്രെെക്ക് റേറ്റ് 236.32 ആണ്. 510 റൺസെടുത്ത ആന്ദ്രേ റസലിന്റെ 204.81 സ്ട്രെെക്ക് റേറ്റിനെയാണ് വെെഭവ് മറികടന്നത്. 2019 സീസണിലായിരുന്നു റസലിന്റെ ഈ നേട്ടം. ഐപിഎല്ലിന്റെ ഒരു സീസണിലെ പവർപ്ലേയിൽ കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനും വെെഭവിന് സാധിച്ചിരിക്കുകയാണ്.
426 റൺസാണ് നിലവിൽ വെെഭവ് നേടിയത്. 2016ൽ 467 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഈ റെക്കോഡിൽ തലപ്പത്ത്. 2024ൽ ട്രാവിസ് ഹെഡ് 402 റൺസാണ് നേടിയത്. എന്തായാലും റെക്കോഡുകൾ വാരിക്കൂട്ടി സമ്മർദ്ദമില്ലാതെ കളിക്കുന്ന വെെഭവിനെ അയർലൻഡ് ടി20 പരമ്പരയിലൂടെ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകുമെന്ന് തന്നെ കരുതാം.








English (US) ·