ഹൈലൈറ്റ്:
- വെെഭവിന് വലിയ സ്കോർ നേടാനായില്ല
- പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടം
- മുംബെെ ബൗളർമാർ കരുത്തുകാട്ടി
(ഫോട്ടോസ്- ANI)ഹെഡ്ഡിനെ വെല്ലുവിളിച്ച് നാണക്കേടിലായി വിരാട് കോഹ്ലി
വെെഭവ് സൂര്യവംശിയുടെ പുറത്താകലിന് പിന്നാലെ രാജസ്ഥാൻ ടീം മാനേജ്മെന്റിനെയാണ് ആരാധകർ വിമർശിക്കുന്നത്. വെെഭവിന്റെ ശെെലി മാറ്റിയതാണ് താരത്തിന്റെ പ്രകടനം മോശമാകാൻ കാരണമെന്നാണ് ആരാധകർ പറയുന്നത്. വെെഭവ് കടന്നാക്രമിച്ച് കളിക്കുന്ന താരമാണ്. എന്നാൽ യശ്വസി ജയ്സ്വാൾ ആക്രമിച്ച് കളിച്ച് വെെഭവിനോട് വിക്കറ്റ് കാത്ത് കളിക്കാനാണ് ടീം മാനേജ്മെന്റ് നിർദേശിച്ചത് എന്നുറപ്പാണ്.
കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനത്തിന് ശേഷം വെെഭവ് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. തനിക്ക് ഏത് അവസരത്തിലും സിക്സർ നേടാൻ സാധിക്കുമെന്നതിനാൽ വിക്കറ്റ് കാത്ത് കളിക്കാനായിരുന്നു ടീം മാനേജ്മെന്റ് നിർദേശിച്ചത് എന്ന് വെെഭവ് പറഞ്ഞിരുന്നു. ഇതേ തന്ത്രമാണ് മുംബെെക്കെതിരേയും പയറ്റിയതെങ്കിലും ഈ പദ്ധതി പൊളിയുകയായിരുന്നു.
ജയ്സ്വാൾ തുടക്കം മുതൽ ആക്രമിച്ച് വെെഭവ് ജയ്സ്വാൾ പുറത്തായതിന് ശേഷം ആക്രമിക്കാം എന്നതായിരുന്നു രാജസ്ഥാന്റെ പദ്ധതിയെന്ന് വേണം സംശയിക്കാൻ. ജയ്സ്വാൾ മടങ്ങിയ ശേഷം വമ്പൻ ഷോട്ടിന് ശ്രമിച്ച വെെഭവ് പുറത്താവുകയായിരുന്നു. ഇത്തവണ എല്ലാവരും തല്ലിപ്പറത്തിയ ബൗളറാണ് ദീപക് ചഹാർ. പവർപ്ലേയിലടക്കം താരം നന്നായി തല്ലുകൊണ്ടു. എന്നാൽ വെെഭവിന് ദീപക് വില്ലനാണെന്ന് പറയാം.
ദീപക്കിന്റെ അഞ്ച് പന്ത് നേരിട്ട് വെറും രണ്ട് റൺസാണ് വെെഭവ് നേരിയത്. രണ്ട് തവണ ദീപക്കിന് മുന്നിൽ വെെഭവ് പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്. ജസ്പ്രീത് ബുംറയെയടക്കം തല്ലിപ്പറത്തിയ വെെഭവിന് ദീപക്കിന്റെ സ്വിങ് ബൗളിങ് വെല്ലുവിളിയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വീണ്ടും ട്വിസ്റ്റ്, സഞ്ജുവിനെയും ശ്രേയസിനെയും മറികടന്ന് തിലക് ഇന്ത്യയുടെ ടി20 ക്യാപ്റ്റനാവുമോ? ആ നീക്കം അതിന്റെ തെളിവ്, നിർണ്ണായ സൂചന
ഈ സീസണിൽ യശ്വസി ജയ്സ്വാളിന് പ്രതീക്ഷിച്ച വെടിക്കെട്ട് കാഴ്ചവെക്കാൻ സാധിക്കാതെ പോയത് രാജസ്ഥാന് തിരിച്ചടിയായി. ഭേദപ്പെട്ട രീതിയിൽ തുടങ്ങുമെങ്കിലും വലിയ സ്കോറിലേക്കുയരാൻ ജയ്സ്വാളിന് സാധിച്ചില്ല. 14 മത്സരത്തിൽ നിന്ന് 397 റൺസാണ് ജയ്സ്വാൾ നേടിയത്. മൂന്ന് അർധ സെഞ്ചുറികളാണ് താരത്തിന് നേടാനായത്. രണ്ടാം പാദ മത്സരത്തിൽ ജയ്സ്വാൾ-വെെഭവ് ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവാത്തത് രാജസ്ഥാനെ പ്രതികൂലമായി ബാധിച്ചു.
രാജസ്ഥാനെ സംബന്ധിച്ച് ഇന്ന് മുംബെെ ഇന്ത്യൻസിനെ തോൽപ്പിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പ്ലേ ഓഫ് കാണാതെ പുറത്താവും. ഇന്ന് മുംബെെ ഇന്ത്യൻസ് ജയിച്ചാൽ രാജസ്ഥാനെ മറികടന്ന് പഞ്ചാബ് കിങ്സ് പ്ലേ ഓഫിലേക്കെത്തും.








English (US) ·