RR vs PBKS: രാജസ്ഥാനെതിരേ പഞ്ചാബിന് അടിതെറ്റിയത് എവിടെ? ആ രണ്ട് മെല്ലപ്പോക്ക് തിരിച്ചടിയായി, ശ്രേയസിന്റെ പദ്ധതിയും പാളി

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam29 Apr 2026, 10:31 americium IST

IPL 2026: രാജസ്ഥാൻ റോയൽസിന് മുന്നിൽ‌ പഞ്ചാബ് കിങ്സിന്റെ വിജയക്കുതിപ്പ് അവസാനിക്കുകയായിരുന്നു. തോൽവി അറിയാതെ ഏഴ് മത്സരങ്ങൾ കളിച്ച പഞ്ചാബിന് അപ്രതീക്ഷിച്ച തിരിച്ചടിയാണ് രാജസ്ഥാൻ നൽകിയത്

ഹൈലൈറ്റ്:

  • പഞ്ചാബിനെ ആറ് വിക്കറ്റിന് രാജസ്ഥാൻ വീഴ്ത്തി
  • ശ്രേയസ് അയ്യരുടെ തന്ത്രം പാളി
  • പഞ്ചാബ് പേസ് ബൗളർമാർ മികവ് കാട്ടിയില്ല

Prabhsimran Singh, shreyas iyerപ്രഭ്സിംറാൻ സിങ്, ശ്രേയസ് അയ്യർ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ പഞ്ചാബ് കിങ്സിന്റെ വിജയക്കുതിപ്പിന് രാജസ്ഥാൻ റോയൽസ് പൂട്ടിട്ടിരിക്കുകയാണ്. ആറ് വിക്കറ്റിന്റെ വിജയമാണ് രാജസ്ഥാൻ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റിന് 222 എന്ന വമ്പൻ സ്കോർ നേടിയിട്ടും നാല് പന്തും ആറ് വിക്കറ്റും ബാക്കിയാക്കി ജയിക്കാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിരിക്കുകയാണ്. പഞ്ചാബ് കിങ്സിന്റെ വിജയത്തുടർച്ചക്ക് രാജസ്ഥാൻ തടയിടാൻ രാജസ്ഥാന് സാധിച്ചുവെന്നത് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. എന്നാൽ രാജസ്ഥാൻ റോയൽസിനെതിരേ പഞ്ചാബിന്റെ തോൽവിക്ക് ചില പ്രധാന കാരണങ്ങളുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സൂപ്പറാക്കി നരെയ്ൻ, ലഖ്നൗവിന്റെ ചീട്ടുകീറി കെകെആർ; റിങ്കു സിങ്ങിന്റെ പോരാട്ട വീര്യത്തിന് കെെയടി


ഒന്നാമത്തെ കാര്യം പ്രഭ്സിംറാൻ സിങ്, ശ്രേയസ് അയ്യർ എന്നിവരുടെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ്. പ്രിയൻസ് ആര്യ 11 പന്തിൽ 29 റൺസെടുത്ത് മടങ്ങിയപ്പോൾ സഹ ഓപ്പണറായ പ്രഭ്സിംറാൻ സിങ്ങിന് പ്രതീക്ഷിച്ച മികവ് ആവർത്തിക്കാനായില്ല. സാധാരണ വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന പ്രഭ്സിംറാൻ രാജസ്ഥാനെതിരേ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് നടത്തിയത്. 44 പന്തിൽ 59 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

അർധ സെഞ്ചുറി നേടിയെങ്കിലും ടീമിന് ഇംപാക്ട് സൃഷ്ടിക്കുന്ന തരത്തിൽ മികവ് കാട്ടാൻ പ്രഭ്സിംറാന് സാധിക്കാതെ പോയി. ആറ് ഫോറും ഒരു സിക്സും നേടിയ പ്രഭ്സിംറാന്റെ സ്ട്രെെക്ക് റേറ്റ് 134.09 മാത്രമായിരുന്നു. ശ്രേയസ് അയ്യരുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. 27 പന്ത് നേരിട്ട് 30 റൺസാണ് ശ്രേയസ് നേടിയത്. ഓരോ സിക്സും ഫോറും ഉൾപ്പെടെ 111.11 സ്ട്രെെക്ക് റേറ്റിലായിരുന്നു ശ്രേയസ് കളിച്ചത്.
Samayam MalayalamIPL 2026: പഞ്ചാബിനെ പഞ്ചറാക്കി വെെഭവ് സൂര്യവംശി, വീണ്ടും ചരിത്ര നേട്ടത്തിൽ; ഇതുവരെ ആർക്കും സാധിക്കാത്ത റെക്കോഡിട്ടു
ഈ രണ്ട് മെല്ലപ്പോക്ക് ബാറ്റിങ് പഞ്ചാബിന്റെ തോൽവിയിൽ പ്രധാന കാരണമായി മാറി. രാജസ്ഥാന്റെ ബാറ്റിങ് കരുത്ത് ശക്തമായതിനാൽ 250ന് മുകളിലേക്ക് സ്കോർ സൃഷ്ടിക്കാൻ പഞ്ചാബ് ശ്രമിക്കണമായിരുന്നു. മാർക്കസ് സ്റ്റോയിണിസിന്റെ തകർപ്പൻ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് പഞ്ചാബിനെ എത്തിച്ചത്. 22 പന്തിൽ പുറത്താവാതെ 62 റൺസാണ് മാർക്കസ് സ്റ്റോയിണിസ് നേടിയത്.

സ്റ്റോയിണിസ് മികച്ച ഫോമിൽ കളിച്ചെങ്കിലും നേരിടാൻ കൂടുതൽ പന്തുകൾ ലഭിച്ചില്ല. ശ്രേയസും പ്രഭ്സിംറാനും നടത്തിയ മെല്ലപ്പോക്ക് പഞ്ചാബിന്റെ തോൽവിക്ക് കാരണമായി മാറിയിട്ടുണ്ടെന്ന് നിസംശയം പറയാം. രണ്ടാമത്തെ കാരണം അർഷ്ദീപ് സിങ് നിറം മങ്ങിയതാണ്. പഞ്ചാബിന്റെ പ്രധാന പേസറാണ് അർഷ്ദീപ്. അതുകൊണ്ടുതന്നെ മുന്നിൽ നിന്ന് നയിക്കാൻ അർഷ്ദീപിന് സാധിക്കണമായിരുന്നു.

Riyan Parag: ഡ്രസിങ് റൂമിലിരുന്ന് പുകവലി, റിയാൻ പരാഗ് വെട്ടിൽ; വിലക്ക് വരുമോ? കടുത്ത നടപടിക്കൊരുങ്ങി ബിസിസി ഐ

പക്ഷെ അർഷ്ദീപ് മറക്കാൻ ആഗ്രഹിക്കുന്ന മത്സരമായിരുന്നു ഇത്. നാല് ഓവറിൽ 68 റൺസാണ് താരം വിട്ടുകൊടുത്തത്. ഒരു വിക്കറ്റാണ് അർഷ്ദീപ് വീഴ്ത്തിയത്. 17 ഇക്കോണമിയിലാണ് താരം റൺസ് വിട്ടുകൊടുത്തത്. സ്പിന്നർമാർ പഞ്ചാബിനായി മികച്ച പ്രകടനം നടത്തിയപ്പോഴും പ്രധാന പേസർമാർ നിരാശപ്പെടുത്തിയത് തിരിച്ചടിയായി മാറി.

മറ്റൊരു കാര്യം പഞ്ചാബ് പ്ലേയിങ് ഇലവനിൽ വരുത്തിയ മാറ്റമാണ്. മോശം ഫീൽഡിങ്ങിന്റെ പേരിൽ ശശാങ്ക് സിങ്ങിനെ പഞ്ചാബ് പുറത്തിയിരുന്നു. ഇതോടെ എക്സ്ട്രാ ബൗളറെ പരീക്ഷിക്കാൻ പഞ്ചാബിന് സാധിക്കാതെ പോയി. അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളർമാരെക്കൊണ്ട് മാത്രം എറിയിക്കാനെ ശ്രേയസിന് സാധിച്ചുള്ളൂ. ടീം മാനേജ്മെന്റിന്റെ തെറ്റായ തീരുമാനം പഞ്ചാബിന്റെ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article