എന്നാൽ രാജസ്ഥാൻ റോയൽസിന്റെ സ്കോർ 275 റൺസിലേക്കെങ്കിലും എത്തേണ്ടതായിരുന്നു. മികച്ച തുടക്കത്തെ മുതലാക്കാൻ മധ്യനിരക്ക് സാധിക്കാതെ പോയതാണ് രാജസ്ഥാന് തിരിച്ചടിയായി മാറിയത്. രാജസ്ഥാന്റെ മധ്യനിരയുടെ കൂട്ടത്തകർച്ച കണ്ട് ഡഗൗട്ടിലിരുന്ന വെെഭവ് സൂര്യവംശിയുടെ പ്രതികരണം ഇപ്പോൾ വെെറലായി മാറിയിരിക്കുകയാണ്. ഡൊനോവൻ ഫെരെയ്റ പുറത്തായത് കണ്ടാണ് സൂര്യവംശി ദേഷ്യത്തോടെ പ്രതികരിച്ചത്.
നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി
പവർപ്ലേയിൽ വിക്കറ്റ് പോവാതെ 80 റൺസെന്ന മികച്ച നിലയിലായിരുന്നു രാജസ്ഥാൻ. ഒന്നാം വിക്കറ്റിൽ 125 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിക്കപ്പെട്ടത്. എട്ടാം ഓവറിലെ അവസാന പന്തിൽ വെെഭവ് സൂര്യവംശിയാണ് ആദ്യം പുറത്തായത്. 29 പന്തിൽ അഞ്ച് ഫോറും 12 സിക്സും ഉൾപ്പെടെ 97 റൺസോടെയാണ് വെെഭവ് മിന്നിച്ചത്. 334.48 സ്ട്രെെക്ക് റേറ്റിലാണ് വെെഭവ് കത്തിക്കയറിയത്.
വെെഭവ് പുറത്തായി അധികം വെെകാതെ 29 പന്തിൽ 29 റൺസെടുത്ത് യശ്വസി ജയ്സ്വാൾ മടങ്ങി. എന്നാൽ ദ്രുവ് ജുറേൽ 21 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 50 റൺസെടുത്തു. ക്യാപ്റ്റൻ റിയാൻ പരാഗ് 12 പന്തിൽ 26 റൺസ് നേടി. നാലാമനായി പരാഗ് പുറത്താകുമ്പോൾ 15.2 ഓവറിൽ നാല് വിക്കറ്റിന് 207 റൺസെന്ന നിലയിലായിരുന്നു രാജസ്ഥാൻ.
RR vs SRH IPL 2026 Eliminator: അടിയുടെ പൊടിപൂരം, പ്ലേ ഓഫിൽ വെെഭവിന് ചരിത്ര റെക്കോഡ്, ക്രിസ് ഗെയ്ലിന്റെ സിക്സർ റെക്കോഡ് തൂക്കി
ആറ് വിക്കറ്റ് ശേഷിക്കെ രാജസ്ഥാൻ റെക്കോഡ് സ്കോറിലേക്കെത്തുമെന്ന് ആരാധകർ കരുതിയെങ്കിലും പിന്നീടങ്ങോട്ട് തകർച്ച നേരിട്ടു. ദസുൻ ഷനക മൂന്ന് പന്തിൽ അഞ്ച് റൺസെടുത്ത് മടങ്ങി. ഡൊനോവൻ ഫെരെയ്റയും രവീന്ദ്ര ജഡേജയുമാണ് വില്ലനായി മാറിയത്. 9 പന്തിൽ ഒരു ഫോറടക്കം 12 റൺസെടുത്ത ഫെരെയ്റ റണ്ണൗട്ടായാണ് പുറത്തായത്. അനാവശ്യമായി രണ്ടാം റൺസിന് ശ്രമിച്ചാണ് ഫെരെയ്റ റണ്ണൗട്ടായത്.
വെടിക്കെട്ട് ബാറ്റ്സ്മാനായ ഫെരെയ്റ വലിയൊരു ഷോട്ടിന് പോലും ശ്രമിച്ചില്ലെന്നതാണ് ആരാധകരെ നിരാശരാക്കിയത്. രവീന്ദ്ര ജഡേജ 9 പന്തിൽ 12 റൺസാണ് നേടിയത്. ജോഫ്രാ ആർച്ചർക്ക് മുമ്പ് ക്രീസിലേക്ക് ജഡേജയെ അയച്ച തീരുമാനം പാളി. സ്ട്രെെക്ക് മുതലാക്കാൻ ശ്രമിക്കാതെ ജഡേജ ടീമിനെ സമ്മർദ്ദത്തിലാക്കുകയാണ് ചെയ്തത്. ജോഫ്രാ ആർച്ചർ അഞ്ച് പന്തിൽ നാല് റൺസാണ് നേടിയത്. നാന്ദ്രെ ബർഗറും (1) അനാവശ്യ റൺസിന് ശ്രമിച്ചാണ് റണ്ണൗട്ടായത്. സുശാന്ത് മിശ്ര മൂന്ന് പന്തിൽ ഒരു റൺസാണ് നേടിയത്.
ഡെത്തോവറിലെ രാജസ്ഥാന്റെ ബാറ്റിങ് പ്രകടനം തീർത്തും നിരാശപ്പെടുത്തിയെന്ന് നിസംശയം പറയാം. അവസാന അഞ്ച് ഓവറിൽ 36 റൺസിന് അഞ്ച് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. രാജസ്ഥാന്റെ ഡെത്തോവറിലെ ബാറ്റിങ് പ്രകടനം ക്യാപ്റ്റൻ റിയാൻ പരാഗിനേയും വെെഭവ് സൂര്യവംശിയേയും മാത്രമല്ല ആരാധകരേയും തീർത്തും നിരാശപ്പെടുത്തിയെന്ന് പറയാം.








English (US) ·