RR vs SRH IPL 2026 Eliminator: അടിയുടെ പൊടിപൂരം, പ്ലേ ഓഫിൽ വെെഭവിന് ചരിത്ര റെക്കോഡ്, ക്രിസ് ​ഗെയ്ലിന്റെ സിക്സർ റെക്കോഡ് തൂക്കി

5 days ago 2
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാനായി ബാറ്റിങ് വെടിക്കെട്ടാണ് വെെഭവ് സൂര്യവംശി കാഴ്ചവെച്ചത്. 16 പന്തിൽ അർധ സെഞ്ചുറി പിന്നിട്ട വെെഭവ് വമ്പൻ റെക്കോഡുകളാണ് സ്വന്തം പേരിലാക്കിയത്. സെഞ്ചുറി നേടുമെന്ന് കരുതിയെങ്കിലും മൂന്ന് റൺസകലെ വെെഭവ് പുറത്തായി.

29 പന്തിൽ 97 റൺസാണ് വെെഭവ് നേടിയത്. അഞ്ച് ഫോറും 12 സിക്സും ഉൾപ്പെടെ 334.48 സ്ട്രെെക്ക് റേറ്റിലാണ് വെെഭവിന്റെ ബാറ്റിങ് വെടിക്കെട്ട്. പ്രഫുൽ ഹിൻഗെയുടെ പന്തിൽ വെെഭവ് പുറത്തായപ്പോൾ ഒരു നിമിഷം സ്റ്റേഡിയം നിശബ്ദമായി. നിരാശയോടെ നിന്ന വെെഭവിനെ ഹെെദരാബാദ് താരങ്ങളടക്കം ആശ്വസിപ്പിച്ചു. കെെയടികളോടെയാണ് ആരാധകർ വെെഭവിന് യാത്രയയപ്പ് നൽകിയത്.

നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി


ഒരു ഐപിഎൽ സീസണിൽ കൂടുതൽ സിക്സർ പറത്തുന്ന താരമെന്ന റെക്കോഡിൽ ക്രിസ് ഗെയ്ലിന്റെ പേരിലുണ്ടായിരുന്ന വമ്പൻ റെക്കോഡ് വെെഭവ് തകർത്തു. 2012ൽ 59 സിക്സുകൾ നേടിയ ക്രിസ് ഗെയ്ലിന്റെ റെക്കോഡ് തകർക്കപ്പെടാതെ തുടരുകയായിരുന്നു. എന്നാൽ 15കാരനായ വെെഭവിന് മുന്നിൽ ഗെയ്ലിന്റെ റെക്കോഡും വഴിമാറിയിരിക്കുകയാണ്. 2019ൽ 52 റൺസ് നേടിയ ആന്ദ്രേ റസൽ മൂന്നാം സ്ഥാനത്തും 2013ൽ 51 സിക്സുകൾ നേടിയ ക്രിസ് ഗെയ്ൽ നാലാം സ്ഥാനത്തുമുണ്ട്.

ആദ്യ ഓവറിൽത്തന്നെ പാറ്റ് കമ്മിൻസിനെ വെെഭവ് സിക്സർ തൂക്കി. ഐപിഎല്ലിലെ ആദ്യ ഓവറിൽ 10 സിക്സുകൾ പൂർത്തിയാക്കി ബ്രണ്ടൻ മക്കല്ലത്തിനൊപ്പമാണ് നിലവിൽ വെെഭവുള്ളത്. 14 സിക്സുകൾ നേടിയ രാജസ്ഥാന്റെ യശ്വസി ജയ്സ്വാളാണ് തലപ്പത്ത്. വെറും രണ്ട് സീസൺകൊണ്ട് ഈ റെക്കോഡിൽ വെെഭവ് അഞ്ചാം സ്ഥാനത്തേക്കെത്തി. രോഹിത് ശർമ 13 സിക്സും വിരാട് കോഹ്ലിയും ക്രിസ് ഗെയ്ലും വീരേന്ദർ സെവാഗും 12 സിക്സും 11 സിക്സുകളുമായി സുനിൽ നരെയ്ൻ നാലാം സ്ഥാനത്തുമാണുള്ളത്.
Samayam MalayalamIPL 2026 Qualifier 1: ധോണിക്കും രോഹിത്തിനും സാധിച്ചില്ല, ആ ചരിത്ര നേട്ടത്തിൽ രജത് പാട്ടീധാർ; വമ്പൻ ക്യാപ്റ്റൻസി റെക്കോഡിൽ തലപ്പത്ത്
ഐപിഎൽ പ്ലേ ഓഫിലെ വേഗ ഫിഫ്റ്റിക്കാരിൽ സുരേഷ് റെയ്നക്കൊപ്പം തലപ്പത്തെത്താനും വെെഭവിന് സാധിച്ചു. 21 പന്തിൽ ഫിഫ്റ്റി നേടിയ വീരേന്ദർ സെവാഗും രജത് പാട്ടീധാറും രണ്ടാം സ്ഥാനത്താണുള്ളത്. 15 പന്തിൽ രണ്ട് തവണ അർധ സെഞ്ചുറി പ്രകടനങ്ങൾ നടത്താനും വെെഭവിന് സാധിച്ചിട്ടുണ്ട്.

പവർപ്ലേയ്ക്കുള്ളിൽ വെെഭവ് അർധ സെഞ്ചുറി നേടുന്നത് ഇത് അഞ്ചാം തവണയാണ്. പവർപ്ലേയ്ക്കുള്ളിൽ കൂടുതൽ ഫിഫ്റ്റിയുള്ള താരങ്ങളിൽ വെെഭവ് രണ്ടാം സ്ഥാനത്താണ്. ആറ് തവണ ഈ നേട്ടത്തിലെത്തിയ ഡേവിഡ് വാർണറാണ് തലപ്പത്ത്. ട്രാവിസ് ഹെഡ് നാല് തവണയും ഈ നേട്ടം കെെവരിച്ചിട്ടുണ്ട്. ഐപിഎല്ലിൽ 20 പന്തിനുള്ളിൽ കൂടുതൽ തവണ അർധ സെഞ്ചുറി നേടുന്ന താരങ്ങളിൽ രണ്ടാം സ്ഥാനത്തേക്കും വെെഭവ് എത്തി.

IPL 2026: ശ്രേയസും സഞ്ജുവും അവിടെ നിൽക്കട്ടെ, ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി രജത് പാട്ടീധാർ വരട്ടെ; ആവശ്യവുമായി ആരാധകർ

അഞ്ച് തവണയാണ് വെെഭവ് ഈ നേട്ടം കെെവരിച്ചത്. നിക്കോളാസ് പുരാനും അഞ്ച് തവണ ഈ നേട്ടം കെെവരിച്ച താരമാണ്. ആറ് തവണ ഈ നേട്ടം സ്വന്തമാക്കിയ അഭിഷേക് ശർമയാണ് തലപ്പത്ത്. ഭാവിയിൽ അഭിഷേകിന്റെ ഈ റെക്കോഡിനെ മറികടക്കാൻ വെെഭവിന് സാധിക്കുമെന്ന് തന്നെയാണ് നിലവിലെ താരത്തിന്റെ പ്രകടനം നോക്കുമ്പോൾ വിലയിരുത്താനാവുക.

യശ്വസി ജയ്സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച വെെഭവ് ഗംഭീര തുടക്കമാണ് രാജസ്ഥാന് നൽകിയത്. പവർപ്ലേയ്ക്കുള്ളിൽ 80 റൺസാണ് രാജസ്ഥാൻ നേടിയത്. വെെഭവിനെ കുടുക്കാൻ പ്ലാൻ ബിയും സിയും ഉണ്ടെന്ന് അവകാശപ്പെട്ട ഹെെദരാബാദിന് യുവതാരത്തിന് മുന്നിൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണുള്ളതെന്ന് പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article