Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•24 Apr 2026, 3:46 p.m. IST
Sanju Samson: സഞ്ജു സാംസണിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു ഇപ്പോൾ ഐപിഎല്ലിൽ സിഎസ്കെയ്ക്കൊപ്പം കസറുകയാണ്
ഹൈലൈറ്റ്:
- സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങൾ ഗംഭീരം
- ഏകദിന ലോകകപ്പ് സ്വപ്നം കണ്ട് സഞ്ജു
- രോഹിത്തിന്റെ വിടവ് നികത്താൻ സഞ്ജുവിനാകുമോ
സഞ്ജു സാംസൺ(ഫോട്ടോസ്- AP)വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി
സഞ്ജു ഇപ്പോൾ ചെയ്യുന്നതും അത് തന്നെയാണ്. സഞ്ജു ഇല്ലാതെ ടീമിനെ ഇറക്കുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റിന് ആലോചിക്കാൻ പോലും സാധിക്കാത്ത തരത്തിലാണ് ഇപ്പോൾ ബാറ്റ് ചെയ്യുന്നത്. മലയാളി താരത്തിന് ടി20 ലോകകപ്പിൽ ഗംഭീര പ്രകടനം നടത്താൻ സാധിച്ചു. മൂന്ന് തുടർ അർധ സെഞ്ചുറികളുമായി മാച്ച് വിന്നറായി മാറാനും ലോകകപ്പിലെ താരമാകാനും സഞ്ജുവിനായി.
എന്നാൽ സഞ്ജു സാംസണ് ഏകദിന ടീമിലേക്ക് മടങ്ങിയെത്താൻ സാധിക്കുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. സഞ്ജുവിന് 50ന് മുകളിൽ ശരാശരി ഏകദിനത്തിലുണ്ട്. ഇനി 2027ലെ ഏകദിന ലോകകപ്പ് മുന്നിൽക്കണ്ടാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. കൂടുതലും ഏകദിന പരമ്പരകളാണ് ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ സഞ്ജുവിന് ഏകദിന ടീമിലേക്കും വിളി പ്രതീക്ഷിക്കുന്നുണ്ട്.
ഗൗതം ഗംഭീർ രോഹിത് ശർമയുടെ ഓപ്പണർ റോളിലേക്ക് സഞ്ജുവിനെ കൊണ്ടുവരുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആഭ്യന്തര ലിസ്റ്റ് എ ക്രിക്കറ്റിൽ കേരളത്തിനായി ഇരട്ട സെഞ്ചുറിയടക്കം നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസൺ. ഇപ്പോൾ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുന്ന സഞ്ജുവിന് ഏകദിനത്തിലും വലിയ സ്കോർ നേടാനുള്ള കഴിവുണ്ട്.
രോഹിത്തിന്റെ റെക്കോഡ് സ്കോറായ 264 റൺസ് തകർക്കാൻ പോലും കെൽപ്പുള്ളവനാണ് സഞ്ജു. സ്പിന്നിനെതിരേ മികച്ച പ്രകടനം നടത്താൻ കഴിവുള്ള സഞ്ജു പുൾ ഷോട്ടുകൾ നന്നായി കളിക്കുന്ന താരമാണ്. ഇപ്പോൾ ആക്രമണത്തോടൊപ്പം ആംഗർ റോളും തനിക്ക് വശമുണ്ടെന്നും മത്സരത്തിന്റെ സാഹചര്യത്തിനൊത്ത് കളിക്കാൻ കഴിയുമെന്നും സഞ്ജു തെളിയിക്കുകയാണ്.
IPL 2026: ആകാശ് അംബാനി കട്ടകലിപ്പിൽ, സിഎസ്കെ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് സ്റ്റേഡിയം വിട്ടു; ഹാർദിക്കിന് പണി കിട്ടുമോ?
അതുകൊണ്ടുതന്നെ ഏകദിന ടീമിലേക്ക് തിരിച്ചുവരവും ഏകദിന ലോകകപ്പിൽ സീറ്റും സഞ്ജു പ്രതീക്ഷിക്കുന്നുണ്ട്. രോഹിത് ശർമയും വിരാട് കോഹ്ലിയും കളമൊഴിഞ്ഞതോടെ ഏകദിനത്തിൽ വിശ്വസ്തരായ താരങ്ങളെ ഇന്ത്യക്കാവശ്യമാണ്. എന്നാൽ ഓപ്പണർ സ്ഥാനം സഞ്ജുവിന് അത്ര എളുപ്പത്തിൽ ലഭിക്കില്ല. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഓപ്പണറായുണ്ട്.
ശുഭ്മാനൊപ്പം ഇഷാൻ കിഷനും യശ്വസി ജയ്സ്വാളും ഓപ്പണർ സ്ഥാനം നോട്ടമിടുന്നു. ശുഭ്മാൻ വലം കെെയനായതിനാൽ ഇടം കെെയൻ പങ്കാളിയെയാവും ഇന്ത്യ പരിഗണിക്കാൻ കൂടുതൽ സാധ്യത. എന്നാൽ സഞ്ജു സാംസൺ ഇത്രയും മികച്ച ഫോമിൽ കളിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയും പ്രയാസമാണ്. പരിശീലകൻ ഗൗതം ഗംഭീർ എന്ത് തീരുമാനമാവും എടുക്കുകയെന്നത് കാത്തിരുന്ന് കാണാം.








English (US) ·