Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•29 Apr 2026, 12:45 p.m. IST
Sanju Samson: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ സഞ്ജു സാംസൺ മികച്ച പ്രകടനത്തോടെയാണ് മുന്നോട്ട് പോകുന്നത്. സിഎസ്കെയ്ക്കായി രണ്ട് സെഞ്ചുറികളടക്കം നേടിയ സഞ്ജു വമ്പൻ റെക്കോഡുകളും പേരിലാക്കി
ഹൈലൈറ്റ്:
- സഞ്ജുവിന്റെ ഫോം സിഎസ്കെയ്ക്ക് നിർണ്ണായകം
- സിഎസ്കെയ്ക്കൊപ്പം തിളങ്ങി സഞ്ജു
- 5000 റൺസ് ക്ലബ്ബിൽ സഞ്ജു സാംസൺ
സഞ്ജു സാംസൺ (Photo: AP, ANI)(ഫോട്ടോസ്- AP)സൂപ്പറാക്കി നരെയ്ൻ, ലഖ്നൗവിന്റെ ചീട്ടുകീറി കെകെആർ; റിങ്കു സിങ്ങിന്റെ പോരാട്ട വീര്യത്തിന് കെെയടി
വിരാട് കോഹ്ലി, ശിഖർ ധവാൻ, രോഹിത് ശർമ, സുരേഷ് റെയ്ന, എംഎസ് ധോണി, കെ എൽ രാഹുൽ, അജിൻക്യ രഹാനെ എന്നീ ഇന്ത്യക്കാരെല്ലാം 5000ലധികം റൺസ് ഐപിഎല്ലിൽ നേടിയ ഇന്ത്യക്കാരാണ്. എന്നാൽ ഇവരുടെയെല്ലാം സ്ട്രെെക്ക് റേറ്റ് 140ൽ താഴെയാണ്. 140ന് മുകളിൽ സ്ട്രെെക്ക് റേറ്റിൽ ഈ നേട്ടത്തിലെത്തിയ ഏക ഇന്ത്യക്കാരൻ സഞ്ജു സാംസണാണെന്നതാണ് ശ്രദ്ധേയമായ കാര്യം.
പന്തുകളുടെ അടിസ്ഥാനത്തിൽ ഐപിഎല്ലിൽ വേഗത്തിൽ 5000 റൺസ് നേടുന്ന ഇന്ത്യക്കാരനായി സഞ്ജു മാറിയിരുന്നു. 3555 പന്തുകളാണ് ഈ നേട്ടത്തിലേക്കെത്താൻ സഞ്ജുവിന് വേണ്ടി വന്നത്. ഇപ്പോൾ ബാറ്റ്സ്മാനെന്ന നിലയിൽ കൂടുതൽ പക്വത കാട്ടാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. എട്ട് മത്സരങ്ങൾക്കൊണ്ട് തന്നെ സിഎസ്കെയുടെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
മലയാളി താരത്തിന്റെ ബാറ്റിങ്ങിനെ സിഎസ്കെ അമിതമായി ആശ്രയിക്കുന്നുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തവണ സിഎസ്കെ കളിച്ച എട്ട് മത്സരത്തിൽ മൂന്ന് മത്സരമാണ് ജയിച്ചത്. ഈ മൂന്ന് മത്സരത്തിൽ രണ്ട് സെഞ്ചുറിയും ഒരു 48 റൺസും നേടി സഞ്ജു സാംസൺ സിഎസ്കെയുടെ ടോപ് സ്കോററായി. സഞ്ജു തിളങ്ങുന്ന മത്സരങ്ങളിൽ മാത്രമാണ് സിഎസ്കെ വിജയിച്ചത് എന്നതാണ് എടുത്തു പറയേണ്ടത്.
സിഎസ്കെ ആരാധകരുടെ കെെയടി വാങ്ങുമ്പോഴും പതിവ് പ്രശ്നം ഇത്തവണയും സഞ്ജുവിനെ വേട്ടയാടുന്നുണ്ട്. സ്ഥിരത കാട്ടാനാവാതെ സഞ്ജു പ്രയാസപ്പെടുകയാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകും. 6,7,9 എന്നിങ്ങനെയാണ് ആദ്യത്തെ മൂന്ന് മത്സരത്തിലെ സഞ്ജുവിന്റെ സ്കോർ. പിന്നാലെ വലിയ വിമർശനവും സഞ്ജുവിന് നേരിടേണ്ടി വന്നു. എന്നാൽ ഡൽഹി ക്യാപിറ്റൽസിനെതിരേ 115* റൺസും കെകെആറിനെതിരേ 48 റൺസും നേടി സഞ്ജു വീണ്ടും തിരിച്ചുവരവ് നടത്തി.
Riyan Parag: ഡ്രസിങ് റൂമിലിരുന്ന് പുകവലി, റിയാൻ പരാഗ് വെട്ടിൽ; വിലക്ക് വരുമോ? കടുത്ത നടപടിക്കൊരുങ്ങി ബിസിസി ഐ
എന്നാൽ ഹെെദരാബാദിനെതിരേ 7 റൺസോടെ ഫ്ളോപ്പായി. ചിരവെെരികളായ മുംബെെ ഇന്ത്യൻസിനെതിരേ 101 റൺസ് നേടിയ സഞ്ജു അവസാന മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനെതിരേ 11 റൺസ് മാത്രമാണ് നേടിയത്. സഞ്ജുവിന് സ്ഥിരത കാട്ടാൻ സാധിക്കാത്ത പക്ഷം സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താൻ സാധിക്കില്ലെന്ന് തന്നെ പറയാം. എന്തായാലും സിഎസ്കെയ്ക്ക് ഇനിയുള്ള ഓരോ മത്സരങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. തുടർ ജയങ്ങളോടെ തിരിച്ചുവരവ് നടത്താൻ അവർക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.








English (US) ·