Sanju Samson: സഞ്ജു സാംസൺ ക്യാപ്റ്റൻ, അഞ്ചാം നമ്പറിൽ ഹാർദിക്; പേസ് നിരയിൽ ഭുവി, സിഎസ്കെ ഈ മാറ്റങ്ങൾ വരുത്തിയാൽ സൂപ്പറാവും

1 month ago 4
ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2027 സീസണ് മുന്നോടിയായുള്ള പടയൊരുക്കങ്ങൾ ടീമുകൾ ആരംഭിച്ച് കഴിഞ്ഞു. ചില ടീമുകൾ ഫിറ്റ്നസ് ക്യാംപ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വരുന്ന സീസണിന് മുമ്പ് ടീമിലെ പിഴവുകൾ നികത്തി ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകളിലേക്കാണ് ടീമുകളെല്ലാം. റോയൽ ചലഞ്ചേഴ്സ് ബം​ഗളുരു തുടർച്ചയായി രണ്ട് കിരീടം നേടിയ സാഹചര്യത്തിൽ മറ്റ് വമ്പന്മാർക്കെല്ലാം ഈ സീസൺ അഭിമാന പ്രശ്നമാണ്.

ഇതിൽ ചെന്നെെ സൂപ്പർ കിങ്സിന് വരുന്ന സീസൺ വളരെ പ്രധാനപ്പെട്ടതാണ്. എംഎസ് ധോണിക്ക് കീഴിൽ അഞ്ച് കിരീടം നേടിയ സിഎസ്കെ റുതുരാജ് ഗെയ്ക് വാദ് നായകനായതോടെ തകർന്നടിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ടീമിന് വരുന്ന സീസണിൽ ശക്തമായ തിരിച്ചുവരവ് അത്യാവശ്യമാണ്. സിഎസ്കെയ്ക്ക് വരുന്ന സീസണിൽ കപ്പിലേക്കെത്താൻ എവിടെയാണ് മാറേണ്ടത്. ഈ ടീമും ഈ മാറ്റങ്ങളും വന്നാൽ ടീം അടിപൊളിയാവും.

സഞ്ജു ഇന്ത്യ വിടണമെന്ന് സെവാഗ്; പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമല്ല


ഓപ്പണിങ്ങിൽ ആയുഷ് മാത്രെ-സഞ്ജു സാംസൺ കൂട്ടുകെട്ടാണ് ബെസ്റ്റ്. സഞ്ജു വിക്കറ്റ് കാത്ത് കളിക്കുമ്പോൾ ആയുഷ് മാത്രെ കടന്നാക്രമിക്കും. ഈ കൂട്ടുകെട്ടിന് മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനും സാധിക്കും. സഞ്ജു സാംസണെ നായകനായി കളിപ്പിക്കണം. മലയാളി താരത്തിന്റെ നായക മികവ് രാജസ്ഥാൻ റോയൽസിലൂടെ എല്ലാവരും കണ്ടതാണ്.
രാജസ്ഥാന ഫെെനൽ കളിപ്പിച്ച ക്യാപ്റ്റനാണ് സഞ്ജു.

മൂന്നാം നമ്പറിൽ റുതുരാജ് ​ഗെയ്ക് വാദ് കളിക്കണം. റുതുരാജിനെ ആം​ഗർ റോളിൽ കളിപ്പിക്കുന്നതാണ് സിഎസ്കെയ്ക്കും ​ഗുണം ചെയ്യുക. ഒരുവശത്ത് റുതുരാജ് പിടിച്ചുനിന്ന് കളിച്ചാൽ മറുവശത്ത് ആക്രമിച്ച് കളിക്കാൻ മറ്റ് താരങ്ങൾക്ക് സാധിക്കുകയും ചെയ്യും. നാലാം നമ്പറിൽ ഡെവാൾഡ് ബ്രെവിസ് കളിക്കണം. സൗത്താഫ്രിക്കൻ യുവതാരം മധ്യനിരയിൽ നടത്തുന്ന പ്രകടനം സിഎസ്കെയ്ക്ക് നിർണ്ണായകമായിരിക്കുമെന്ന് നിസംശയം പറയാം.


Samayam MalayalamSanju Samson: സഞ്ജുവിനെ ഇവർക്ക് ഇഷ്ടമല്ലേ, നിരന്തരം വിമർശനം മാത്രം, മികവ് കാട്ടിയാലും പ്രശംസിക്കില്ല; ആരൊക്കെയെന്ന് അറിയാം
അഞ്ചാം നമ്പറിൽ പേസ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയെ കളിപ്പിക്കണം. ഹാർദിക്കിനെ മുംബെെയിൽ നിന്ന് സ്വന്തമാക്കാൻ സിഎസ്കെ കഠിനമായി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ഹാർദിക്കിനെ കൊണ്ടുവന്ന് അഞ്ചാം നമ്പറിൽ കളിപ്പിക്കാനായാൽ അത് സിഎസ്കെയ്ക്ക് വലിയ കരുത്തായി മാറും.

ആറാം നമ്പറിൽ ടിം ഡേവിഡിനെ കൊണ്ടുവരണം. ഫിനിഷർ റോളിൽ മികവ് കാട്ടാൻ ശേഷിയുള്ള താരമാണ് ഡേവിഡ്. സൂപ്പർ ഫിനിഷറായ ഡേവിഡിനെ ലേലത്തിലൂടെ ഒപ്പം കൂട്ടുക സിഎസ്കെയ്ക്ക് വലിയ പ്രയാസമായിരിക്കില്ല. ഏഴാം നമ്പറിലേക്ക് അശുതോഷ് ശർമയെ പരി​ഗണിക്കാവുന്നതാണ്. ഫിനിഷർ എന്നതിലുപരിയായി ഇപ്പോൾ മീഡിയം പേസ് ബൗളറെന്ന നിലയിലും അശുതോഷ് കരുത്തുകാട്ടുന്നു.

Sanju Samson: സഞ്ജു മാത്രമല്ല, അവഗണന മടുത്ത് സെലക്ടർമാർക്കെതിരേ തുറന്നടിച്ചത് അഞ്ച് ഇന്ത്യൻ താരങ്ങൾ; മുൻ നായകനും ഉൾപ്പെടുന്ന പട്ടിക ഇതാ


അതുകൊണ്ടുതന്നെ അശുതോഷിനെ ഇപ്പോൾ ടീമിലേക്ക് കൊണ്ടുവന്നാൽ സിഎസ്കെയ്ക്കത് ​ഗുണമാവും. ശിവം ദുബെയെ ഇനിയും പിന്തുണക്കുന്നതിൽ കാര്യമില്ലെന്ന് തന്നെ പറയാം. എട്ടാം നമ്പറിൽ സ്പിന്നറായി യുസ് വേന്ദ്ര ചഹാലിനെ പരി​ഗണിക്കാം. സീനിയർ സ്പിന്നറായ ചഹാലിന് വിക്കറ്റ് വീഴ്ത്താൻ ഇപ്പോഴും മിടുക്കുണ്ട്. എന്നാൽ ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാൻ കഴിവില്ല.

ഒമ്പതാം നമ്പറിൽ ഭുവനേശ്വർ കുമാറിനെ കൊണ്ടുവരാൻ ശ്രമിക്കണം. ആർസിബി പേസറായ ഭുവി ലേലത്തിലേക്കെത്താൻ സാധ്യത കൂടുതലാണ്. അങ്ങനെ വന്നാൽ ഭുവിയെ ടീമിലേക്കെത്തിക്കാനുള്ള അവസരം സിഎസ്കെയ്ക്ക് ലഭിക്കും. 10ാം നമ്പറിൽ ദീപക് ചഹാറിനെ സിഎസ്കെ തിരികെ വിളിക്കണം. മുംബെെ ദീപക്കിനെ ഒഴിവാക്കുമെന്നുറപ്പാണ്. 11ാമനായി ഓസീസ് സീനിയർ പേസർ മിച്ചൽ സ്റ്റാർക്കിനെക്കൂടി കൊണ്ടുവരാനായാൽ സിഎസ്കെയ്ക്ക് വരുന്ന സീസണിൽ ​ഗംഭീര ടീമായി മാറാൻ സാധിക്കും.

സിഎസ്കെ ബെസ്റ്റ് ഇലവൻ: ആയുഷ് മാത്രെ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക് വാദ്, ഡെവാൾഡ് ബ്രെവിസ്, ഹാർദിക് പാണ്ഡ്യ , ടിം ഡേവിഡ്, അശുതോഷ് ശർമ, യുസ് വേന്ദ്ര ചഹാൽ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, മിച്ചൽ സ്റ്റാർക്ക്

Read Entire Article