Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•8 May 2026, 11:35 americium IST
Indian Cricket: ഇന്ത്യൻ ക്രിക്കറ്റ് ടീം വലിയ പൊളിച്ചെഴുത്തിലേക്ക് കടക്കാൻ പോവുകയാണ്. ഐപിഎല്ലിന് പിന്നാലെ ചില സുപ്രധാന മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം
ഹൈലൈറ്റ്:
- സഞ്ജു സാംസൺ മികച്ച ഫോമിൽ
- ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ക്യാപ്റ്റൻ
- സിഎസ്കെയ്ക്കായി സഞ്ജു മികവ് കാട്ടുന്നു
സഞ്ജു സാംസൺ, ഗൗതം ഗംഭീർ(ഫോട്ടോസ്- AP)ധോണിക്ക് ശേഷം ചെന്നൈയുടെ 'പുതിയ വിശ്വസ്തൻ'; പ്ലേ ഓഫ് പ്രതീക്ഷകളിൽ സഞ്ജു എന്ന കരുത്ത്!
തന്റെ കരിയർ സ്വപ്നങ്ങളിലൊന്നായി സഞ്ജു പറഞ്ഞിട്ടുള്ള കാര്യങ്ങളിലൊന്ന് ആ നായകസ്ഥാനമാണ്. സഞ്ജുവിനെ ഇന്ത്യയുടെ ടി20 വെെസ് ക്യാപ്റ്റനാക്കുകയെന്നത് ടീമിനെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള തീരുമാനമല്ല. വമ്പൻ ലോബികളുടെ എതിർപ്പ് സഞ്ജുവിനെതിരേ ഉയരുമെന്നുറപ്പാണ്. എന്നാൽ ഇതിനെ വെല്ലാൻ ഗൗതം ഗംഭീർ എന്ന പരിശീലകന്റെ പിന്തുണ സഞ്ജുവുണ്ടാകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ ടി20 ടീമിന്റെ വെെസ് ക്യാപ്റ്റൻ സ്ഥാനം എന്തുകൊണ്ട് സഞ്ജു സാംസൺ അർഹിക്കുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. സഞ്ജുവിന് മുൻതൂക്കം നൽകുന്ന ചില കാര്യങ്ങളുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം സഹതാരങ്ങളുമായുള്ള മികച്ച ബന്ധമാണ്. സഞ്ജു സാംസണെപ്പോലെ ഇന്ത്യൻ ടീമിൽ എല്ലാവരോടും സൗഹൃദം പുലർത്തുന്ന മറ്റൊരു താരമില്ലെന്ന് പറയാം. ശാന്തനായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള സഞ്ജു എതിർ താരങ്ങളോട് പോലും വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവനാണ്. എംഎസ് ധോണിയെപ്പോലെ ഇപ്പോൾ എല്ലാവരുടേയും ബഹുമാനം നേടുന്ന തരത്തിലേക്ക് സഞ്ജു സാംസൺ മാറിക്കഴിഞ്ഞു.
സഞ്ജുവിന്റെ ബാറ്റ്സ്മാനെന്ന നിലയിലെ വളർച്ച വെെസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള കാരണമായിത്തന്നെ വിലയിരുത്താം. ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്തിയാൽ പോലും സഞ്ജുവിന്റെ ബാറ്റിങ്ങിനെ അത് പ്രതികൂലമായി ബാധിക്കാൻ സാധ്യത കുറവാണ്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്ന സഞ്ജു സാംസൺ ടീമിനെ ബാറ്റുകൊണ്ട് മുന്നിൽ നിന്ന് നയിച്ചിരുന്നു.
IPL 2026: പറ്റുന്ന വീമ്പ് പറഞ്ഞാൽ പോരേ... ജിതേഷ് ശർമക്കെതിരേ ട്രോൾ പൂരം, ശരാശരി 8 മാത്രം, ആർസിബി പുറത്താക്കുമോ?
ഇപ്പോൾ ചെന്നെെ സൂപ്പർ കിങ്സിനൊപ്പവും സഞ്ജു മിന്നിക്കുന്നു. പവർപ്ലേയിൽ മാത്രം തല്ലിത്തകർക്കുന്ന ബാറ്റ്സ്മാനെന്ന നിലയിൽ നിന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ ജയിപ്പിക്കുന്ന താരമെന്ന നിലയിലേക്ക് വളരാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിലും ഇപ്പോൾ ഐപിഎല്ലിലും സഞ്ജുവിന്റെ ഈ മികവ് ഉയർത്തിക്കാട്ടപ്പെടുന്നുണ്ട്. ഇത് സഞ്ജുവിന് വെെസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്താനുള്ള യോഗ്യതക്ക് കരുത്തു നൽകുന്ന കാര്യമാണ്.
സഞ്ജുവിന്റെ നായകനെന്ന നിലയിലെ തന്ത്രങ്ങൾ ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാവുന്നതാണ്. ധോണിയെപ്പോലെയും രോഹിത് ശർമയെപ്പോലെയും മത്സരത്തിന്റെ ഗതി പെട്ടെന്ന് മാറ്റാൻ കഴിവുള്ള നായകന്മാരിലൊരാളാണ് സഞ്ജു സാംസൺ. സമ്മർദ്ദ സാഹചര്യത്തിലും മികച്ച തീരുമാനമെടുക്കാൻ കഴിവുള്ള സഞ്ജു നായകസ്ഥാനത്തേക്കെത്തുന്നത് ഇന്ത്യൻ ക്രിക്കറ്റിന് തീർച്ചയായും ഗുണകരമായിരിക്കും.
സഞ്ജുവിന് സെലക്ടർമാരുടെ പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ശുഭ്മാൻ ഗില്ലിനേയും ഋഷഭ് പന്തിനേയുമെല്ലാം തഴഞ്ഞ് സഞ്ജു വളരുന്നതിനെതിരേ പല വമ്പന്മാർക്കും എതിർപ്പുണ്ടാകും. ഇത് സഞ്ജുവിന്റെ സ്വപ്നങ്ങളെ തകർക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും സഞ്ജു സാംസണ് ഇപ്പോൾ ഏറ്റവും വിശ്വസ്തനായ ഇന്ത്യൻ ബാറ്റ്സ്മാൻമാരിലൊരാളാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഈ ഫോമിനെ ഇന്ത്യ ഏറ്റവും മികച്ചതായിത്തന്നെ ഉപയോഗിക്കുമെന്ന് കരുതാം.








English (US) ·