Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•27 Apr 2026, 10:04 americium IST
IPL 2026: രാജസ്ഥാൻ റോയൽസ് ഇത്തവണ വെെഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് മുന്നോട്ട് പോകുന്നത്. രാജസ്ഥാനായി കിടിലൻ പ്രകടനത്തോടെ കെെയടി നേടുകയാണ് യുവതാരം
ഹൈലൈറ്റ്:
- വെെഭവ് 15 വയസിനുള്ളിൽ രണ്ട് സെഞ്ചുറി നേടി
- രാജസ്ഥാന്റെ പ്രതീക്ഷയായി വെെഭവ്
- ഹെെദരാബാദിനെതിരേ വെെഭവിന് സെഞ്ചുറി
വെെഭവ് സൂര്യവംശി(ഫോട്ടോസ്- ANI)ധോണിയുടെ പരിക്കിൽ നിർണായക വിവരങ്ങൾ പുറത്ത്
ഇത് വെെഭവിന്റെ പ്രതികാരണം ആണെന്ന തരത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രഫുലിനോട് പ്രതികാരം വീട്ടാൻ കാത്തിരിക്കുകയായിരുന്നോ എന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരം. പ്രഫുൽ തന്നെ ഡക്കിന് പുറത്താക്കിയത് മാനസികമായി ബാധിച്ചിരുന്നുവെന്നാണ് വെെഭവ് തുറന്ന് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടാം തവണ മുന്നൊരുക്കത്തോടെയാണ് ഇറങ്ങിയതെന്നും വെെഭവ് വെളിപ്പെടുത്തിയിരിക്കുകയാണ്.
'പ്രഫുലിനെതിരേ കൃത്യമായ പദ്ധതികളോടെയാണ് ഇറങ്ങിയത്. അവസാന മത്സരത്തിൽ എന്നെ ഡക്കിന് പുറത്താക്കിയതിന് പിന്നാലെ ഞാൻ തിരിച്ചെത്തി ഫോൺ പരിശോധിച്ചിരുന്നു. എനിക്ക് നിരവധി കാര്യങ്ങൾ കാണാനായി. പൊതുവേ ഞാൻ ഇത്തരം കാര്യങ്ങൾക്ക് വലിയ പരിഗണന കൊടുക്കാറില്ല. എന്നാൽ ചിലർ വ്യക്തിപരമായ പരാമർശങ്ങൾ നടത്തുമ്പോൾ അത് എന്നെ ചെറുതായി ബാധിക്കാറുണ്ട്.
ഞാൻ ബാറ്റുകൊണ്ട് മാത്രം മറുപടി പറയാനാണ് ആഗ്രഹിക്കുന്നത്. പരിശീലനത്തിൽ ചെയ്യുന്നത് ആവർത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ആദ്യ പന്ത് മുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ ആഗ്രഹിക്കുന്നു. അതാണ് ഹെെദരാബാദിനെതിരേയും ചെയ്തത്' വെെഭവ് സൂര്യവംശി പറഞ്ഞു. പ്രഫുൽ വെെഭവിനെ പുറത്താക്കിയതിന് ശേഷം നടത്തിയ പ്രതികരണങ്ങൾ യുവതാരത്തെ പ്രകോപിപ്പിച്ചു എന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
വെെഭവ് സൂര്യവംശി ഇതിനോടകം പ്രധാന ബൗളർമാരെയെല്ലാം തല്ലിപ്പറത്തി വിറപ്പിച്ച് കഴിഞ്ഞു. ജസ്പ്രീത് ബുംറയും ട്രന്റ് ബോൾട്ടും ഉൾപ്പെടെ പല സീനിയർ ബൗളർമാരും വെെഭവിന്റെ ബാറ്റിങ് ചൂടറിഞ്ഞു. ഏറ്റവും ഒടുവിലായി ഹെെദരാബാദിന്റെ ക്യാപ്റ്റനും ഓസീസ് സൂപ്പർ താരവുമായ പാറ്റ് കമ്മിൻസാണ് വെെഭവിന്റെ മികവിന് മുന്നിൽ സുല്ലിട്ടത്.
IPL 2026: അത് എങ്ങനെ ഔട്ടാവും? അൻകൃഷ് രഘുവംശിയുടെ പുറത്താകലിൽ വിവാദം കത്തുന്നു; ഋഷഭിനെതിരേ ആരാധക രോഷം
വെെഭവിന്റെ ബാറ്റിങ് പ്രകടനംകണ്ട് ഞാൻ വെെഭവിന്റെ ആരാധകനായി മാറിയെന്നാണ് കമ്മിൻസ് തുറന്ന് പറഞ്ഞത്. അത്രത്തോളം മികവ് കാട്ടാൻ യുവതാരത്തിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. വെെഭവ് സൂര്യവംശി വെെകാതെ ഇന്ത്യൻ ടീമിലും അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. വരാനിരിക്കുന്ന അയർലൻഡ് ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പം വെെഭവും ഉണ്ടാവും എന്നാണ് വിവരം.
എന്തായാലും വെെഭവ് ഇതിനോടകം വലിയ പ്രതീക്ഷ നൽകുന്ന താരമായി മാറിക്കഴിഞ്ഞു. ഇനി എത്രത്തോളം മുന്നോട്ട് പോകാൻ വെെഭവിന് സാധിക്കുമെന്നത് മാത്രമാണ് കണ്ടറിയേണ്ടത്. എന്തായാലും രാജസ്ഥാൻ റോയൽസിന്റെ വജ്രായുധമായി ഇതിനോടകം മാറാൻ വെെഭവിന് സാധിച്ചിരിക്കുകയാണ്.








English (US) ·