Vaibhav Sooryavanshi: വെെഭവ് എങ്ങനെ ഇങ്ങനെ വെടിക്കെട്ട് നടത്തുന്നു? പിന്നിൽ രണ്ട് കാരണങ്ങൾ; 15കാരന്റെ കരുത്ത് ചൂണ്ടിക്കാട്ടി സച്ചിൻ ടെണ്ടുൽക്കർ

4 days ago 3
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ എലിമിനേറ്റർ കടമ്പ കടന്നിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സൺറെെസേഴ്സ് ഹെെദരാബാദിനെ 47 റൺസിന് തോൽപ്പിച്ചാണ് രാജസ്ഥാൻ രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ എട്ട് വിക്കറ്റിന് 243 റൺസെടുത്തപ്പോൾ ഹെെദരാബാദിന് 19.2 ഓവറിൽ 196 റൺസാണ് നേടാനായത്.

ഹെെദരാബാദിന്റെ വിജയ പ്രതീക്ഷകളെ തച്ചുതകർത്തത് വെെഭവ് സൂര്യവംശി യെന്ന 15കാരനാണ്. പവർപ്ലേയ്ക്കുള്ളിൽ രാജസ്ഥാന് അടിത്തറ പാകാൻ വെെഭവിന് സാധിച്ചു. 29 പന്തിൽ 97 റൺസോടെയാണ് താരം കളം വിട്ടത്. അഞ്ച് ഫോറും 12 സിക്സും ഉൾപ്പെടെ പ്ലേ ഓഫിന്റെ യാതൊരു സമ്മർദ്ദവുമില്ലാതെയാണ് വെെഭവ് സൂര്യവംശി കത്തിക്കയറിയത്.

ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!


എങ്ങനെയാണ് വെെഭവ് ഇങ്ങനെ തല്ലിത്തകർക്കുന്നത് എന്നതാണ് ആരാധകരടക്കം അത്ഭുതത്തോടെ ചോദിക്കുന്നത്. ഐപിഎല്ലിൽ പല വെടിക്കെട്ട് പ്രകടനങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു ബാറ്റിങ് പ്രകടനം ആദ്യമാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വെെഭവ് സൂര്യവംശിയുടെ കരുത്ത് എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

ഹെെദരാബാദിനെതിരായ മത്സരത്തിലെ പ്രകടനം കണ്ട ശേഷം എക്സിലൂടെയാണ് വെെഭവിന്റെ പ്രധാന സവിശേഷത സച്ചിൻ ചൂണ്ടിക്കാട്ടിയത്. 'വെെഭവ് സൂര്യവംശിയുടെ ബാറ്റ് കെെയിൽ നിന്ന് സ്വിങ് ചെയ്യുന്നത് വളരെ മനോഹരമായാണ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം എത്ര മനോഹരമായാണ് അവൻ മുൻ കാലുകൾ ചലിപ്പിച്ച് അവന്റെ കാലുകളെ ലക്ഷ്യംവെക്കുന്ന പന്തുകളെ നേരിടുന്നത്. ഈ സ്വാതന്ത്ര്യമാണ് അവനെ അവന്റെ ഇഷ്ടത്തിന് കളിക്കാൻ അനുവദിക്കുന്നു. ആ ഇന്നിങ്സ് അതിശയിപ്പിക്കുന്നതായിരുന്നു' എന്നാണ് സച്ചിൻ എക്സിൽ കുറിച്ചത്.
Samayam MalayalamRR vs SRH IPL 2026 Eliminator: 15.2 ഓവറിൽ‌ 4ന് 207, പിന്നെ രാജസ്ഥാന് കൂട്ടത്തകർച്ച; ദേഷ്യമടക്കാനാവാതെ വെെഭവ്, പ്രതികരണം വെെറൽ
ഓസ്ട്രേലിയൻ ക്യാപ്റ്റനായ പാറ്റ് കമ്മിൻസ് ലോക ക്രിക്കറ്റിലെ സീനിയർ പേസറായ താരമാണ്. എന്നിട്ടും എത്ര അനായാസമായാണ് വെെഭവ് സിക്സുകൾ പറത്തിയത്. വെെഭവിനെ ഇത്രത്തോളം മികവിലേക്കെത്തിക്കുന്നത് താരത്തിന്റെ മെയ് വഴക്കമാണെന്ന് തന്നെ പറയാം. 15കാരനെ സംബന്ധിച്ച് വളരെ വേഗത്തിലും ഉദ്ദേശിക്കുന്ന തരത്തിലും ശരീരത്തെ ചലിപ്പിക്കാൻ സാധിക്കും.

അതുകൊണ്ടുതന്നെ മെെതാനത്തിന്റെ ഏത് ഭാഗത്തേക്കും വളരെ അനായാസം ഷോട്ട് പായിക്കാൻ വെെഭവിന് സാധിക്കുന്നുണ്ട്. മികച്ച വേഗത്തിൽ പന്തിനോട് പ്രതികരിക്കാനും താരത്തിനാവുന്നു. എന്നാൽ ഇതേ ഫിറ്റ്നസ് മുന്നോട്ട് കൊണ്ടുപോകാൻ വെെഭവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. വെെഭവിന്റെ നിലവിലെ ശരീര ഘടന 15 വയസുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം കൂടുതലാണ്.

RR vs SRH IPL 2026 Eliminator: അടിയുടെ പൊടിപൂരം, പ്ലേ ഓഫിൽ വെെഭവിന് ചരിത്ര റെക്കോഡ്, ക്രിസ് ഗെയ്ലിന്റെ സിക്സർ റെക്കോഡ് തൂക്കി

പ്രായം മുന്നോട്ട് പോകുമ്പോൾ ശരീര ഭാരമടക്കം നിയന്ത്രിച്ച് മുന്നോട്ട് പോകാൻ താരത്തിന് സാധിക്കണം. നിലവിൽ സമ്മർദ്ദം തിരിച്ചറിയാനുള്ള പ്രായം വെെഭവിനായിട്ടില്ലെന്നും അതുകൊണ്ടാണ് ഇത്തരം അത്ഭുത പ്രകടനങ്ങൾ നടത്തുന്നത് എന്നുമാണ് ആരാധകർ പ്രതികരിക്കുന്നത്. 15 മത്സരത്തിൽ നിന്ന് 680 റൺസുമായി നിലവിൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് വെെഭവിന്റെ തലയിലാണ്.

മികവ് തുടരുന്ന വെെഭവിന് ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള വിളി വെെകില്ലെന്ന് തന്നെ പറയാം. സച്ചിൻ ടെണ്ടുൽക്കർ 16 വയസും 205 ദിവസവും പ്രായം ഉള്ളപ്പോഴാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുന്നത്. ഈ റെക്കോഡിനെ വെെഭവ് മറികടക്കാനുള്ള സാധ്യതകളേറെയാണ്. അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ വെെഭവിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article