അഗാര്‍ക്കറെ വിളിപ്പിച്ച് ബിസിസിഐ, നിര്‍ണായക തീരുമാനം; ചീഫ് സെലക്ടറാകാൻ മുൻ ഇന്ത്യൻ പേസർ?

1 month ago 3

ഓൺലൈൻ ഡെസ്‌ക്

Published: August 15, 2026 03:10 PM IST

1 minute Read

 അജിത് അഗാര്‍ക്കർ (INDRANIL MUKHERJEE / AFP)
അജിത് അഗാര്‍ക്കർ (INDRANIL MUKHERJEE / AFP)

മുംബൈ ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ബിസിസിഐ. അഗാര്‍ക്കറുടെ മൂന്നുവര്‍ഷത്തെ കാലാവധി സെപ്റ്റംബറില്‍ പൂര്‍ത്തിയാകാനിരിക്കെയാണ് യോഗം. ചട്ടപ്രകാരം ഒരു വര്‍ഷം കൂടി നീട്ടിക്കിട്ടാനുള്ള അര്‍ഹത അഗാര്‍ക്കറിനുണ്ട്. എന്നാല്‍ സീനിയര്‍ താരങ്ങളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ, പ്രത്യേകിച്ചും രോഹിത് ശര്‍മയുടെ ഭാവി തീരുമാനിക്കുന്നതിലുണ്ടായ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കാലാവധി നീട്ടുന്നതില്‍ അനിശ്ചിതത്വമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027 ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തുടരണമെന്നായിരുന്നു നേരത്തെ ബിസിസിഐ ആവശ്യപ്പെട്ടിരുന്നത്.

What you should work next

എന്നാൽ ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട് പരമ്പരയോടെ രോഹിത് ശർമ വിരമിക്കണമെന്ന നിര്‍ദേശം സെലക്ടര്‍മാര്‍ നൽകിയത് കാര്യങ്ങൾ തകിടം മറിച്ചു. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഇതിനെതിരെ രംഗത്തെത്തി. രോഹിത് ക്രിക്കറ്റ് കളിക്കുന്ന കാലത്തോളം രാജ്യത്തെ പ്രതിനിധീകരിക്കുമെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. 2027ലെ ഏകദിന ലോകകപ്പോടെ വിരമിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് രോഹിത് പലവട്ടം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകകപ്പിന് മുന്‍പുള്ള ഏതെല്ലാം പരമ്പരകളില്‍ രോഹിതിന് കളിക്കാനാകുമെന്നത് അറിയിക്കാനും ബിസിസിഐ സെലക്ടര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ രോഹിത് മാറിയാല്‍ മാത്രമേ യശ്വസി ജയ്സാളിനെ പോലെയുള്ളവര്‍ക്ക് അവസരം നല്‍കാന്‍ കഴിയൂവെന്നും ഇംഗ്ലണ്ട് പരമ്പര മുതല്‍ ആ തരത്തില്‍ മുന്നോട്ട് പോകണമെന്നുമായിരുന്നു സെലക്ടര്‍മാരുടെ നിലപാട്. അതുകൊണ്ട് തന്നെ സാക്കിയയുടെ പൊതുപ്രതികരണം അതൃപ്തിയുമുണ്ടാക്കി. കഴിഞ്ഞ വര്‍ഷമാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിതിനെ നീക്കി പകരം ശുഭ്മൻ ഗില്ലനെ അഗാര്‍ക്കറും സംഘവും കൊണ്ടുവന്നത്.

∙ പകരം ആര്?ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് അഗാർക്കറിനെ നീക്കിയാൽ പകരം മറ്റൊരു മുൻ ഇന്ത്യൻ താരം ഈ സ്ഥാനത്ത് എത്തുമെന്നാണ് വിവരം. 2011 ഏകദിന ലോകകപ്പിലടക്കം തിളങ്ങിയ മുൻ ഇന്ത്യൻ പേസർ സഹീർ ഖാനാണ് പദവിയിലെത്താൻ മുൻ പന്തിയിൽ നിൽക്കുന്നതെന്ന് ദ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്ത്. മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണെ യറക്ടർ ഓഫ് ക്രിക്കറ്റായി നിയമിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സഹീർ ഖാൻ (SUJIT JAISWAL / AFP)

സഹീർ ഖാൻ (SUJIT JAISWAL / AFP)

ആദ്യഘട്ടത്തിൽ അഗാർക്കറിന് പകരക്കാരനായി ലക്ഷ്മണെയാണ് പരിഗണിച്ചിരുന്നതെങ്കിലും, കഠിനമായ യാത്രകൾ ആവശ്യമായി വരുന്നതിനാൽ അദ്ദേഹം ഈ പദവി ഏറ്റെടുക്കാൻ താൽപര്യം കാണിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ലക്ഷ്മണിന് മറ്റൊരു ചുമതല നൽകുകയായിരുന്നു. നിലവിൽ ബെംഗളൂരുവിലെ സെന്റർ ഫോർ എക്സ‌്‌ലൻസ് തലവനായ ലക്ഷ്മണിന് ഇതിനു പുറമെയാണ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് പദവി കൂടി നൽകുന്നത്. അഗാർക്കറുമായുള്ള ചർച്ചകൾ എങ്ങനെ അവസാനിക്കുന്നു എന്നതിനെ ആശ്രയിച്ചാകും സഹീർ ഖാൻ ചീഫ് സെലക്‌ടറാകാനുള്ള സാധ്യത.

English Summary:

Ajit Agarkar's tenure arsenic BCCI enactment committee president is nearing its end, sparking important discussions with the BCCI. Reports suggest uncertainty regarding an hold owed to disagreements with elder players, peculiarly concerning Rohit Sharma's future.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article