‘അങ്കിൽ ഗില്ലിനെ’ കൂട്ടിക്കൊണ്ടു വരണമെന്ന് കോലിയുടെ മകൻ അകായ്‌യുടെ ‘അധ്യാപിക’, വൈറലായി ഇന്ത്യൻ ക്യാപ്റ്റന്റെ കമന്റ്– വിഡിയോ

1 week ago 2

ഓൺലൈൻ ഡെസ്‌ക്

Published: September 06, 2026 06:15 PM IST

1 minute Read

ശുഭ്‌മൻ ഗിൽ (ഇടത്), ഇൻഫ്ലുൻസർ വിദുഷി മഹേശ്വരിയുടെ റീൽസിൽനിന്ന് (വലത്)
ശുഭ്‌മൻ ഗിൽ (ഇടത്), ഇൻഫ്ലുൻസർ വിദുഷി മഹേശ്വരിയുടെ റീൽസിൽനിന്ന് (വലത്)

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിലെ ‘രാജാവും’ (കിങ്) ‘രാജകുമാരനും’ (പ്രിൻസ്) ആണ് യഥാക്രമം വിരാട് കോലിയും ശുഭ്മൻ ഗില്ലും. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ അടുപ്പവും ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചതമാണ്. മൈതാനത്തും പുറത്തും ഇരുവരും തമ്മിലുള്ള സൗഹൃദനിമിഷങ്ങൾ പലപ്പോഴും കണ്ടിട്ടുമുണ്ട്. . കോലിയെ തന്റെ ആരാധനാപാത്രമായും വഴികാട്ടിയുമായാണ് ഗിൽ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്.

What you should work next

എന്നാൽ, കോലിയുടെ മകൻ അകായ് കാരണം തനിക്ക് ഒരു ‘പുതിയ പദവി’ ലഭിക്കുമെന്ന് ഗിൽ പോലും പ്രതീക്ഷിച്ചുകാണില്ല. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു റീലിൽ, കോലിയുടെ മകന്റെ ‘അങ്കിൾ’ എന്നാണ് ഗില്ലിനെ തമാശയായി വിശേഷിപ്പിച്ചത്. റീലിന്റെ കമന്റ് ബോക്സിൽ ആരാധകർ ചിരിയും മീമുകളുമായി നിറഞ്ഞപ്പോൾ ഗില്ലു അവർക്കൊപ്പം പങ്കുചേർന്നു.

ഇൻഫ്ലുൻസറായ വിദുഷി മഹേശ്വരി, അകായുടെ സ്കൂൾ അധ്യാപികയായി അഭിനയിക്കുന്നതാണ് റീൽ. വിഡിയോയിൽ, ക്ലാസിൽ സംസാരിച്ചതിന് ശിക്ഷയായി അകായോട് അവന്റെ മാതാപിതാക്കളെ (വിരാട് കോലിയെയും അനുഷ്ക ശർമയെയും) അടുത്ത ദിവസം സ്കൂളിൽ കൂട്ടിക്കൊണ്ടുവരാൻ അവർ ആവശ്യപ്പെടുന്നു. ഇതിനു ശേഷം ചെറിയ നാണത്തോടെ, കുട്ടിയോട് ‘അങ്കിൾ’ ശുഭ്‌മൻ ഗില്ലിനെയും കൂടെ കൂട്ടാൻ പറയുന്നു. ‘യുവഅധ്യാപിക’യ്ക്ക് ഗില്ലിനോയുള്ള ആരാധന വ്യക്തമാക്കുന്നതായിരുന്നു റീൽ.

വിഡിയോ വൈറലായതോടെ ഇതിനു താഴെ കമന്റുമായി ഗിൽ തന്നെ രംഗത്തെത്തി. ‘ഭയ്യാ വിഷമിക്കേണ്ട, ഞാൻ നോക്കിക്കോളാം’ എന്നായിരുന്നു ഗില്ലിന്റെ കമന്റ്. ഇന്ത്യൻ ക്യാപ്റ്റന്റെ കമന്റും ആരാധകരെ ഏറെ ചിരിപ്പിച്ചു. വിഡിയോ വൈറലായതോടെ ആധ്യാപക ദിനത്തിൽ മറ്റൊരു വിഡിയോയും വിദുഷി പുറത്തിറക്കി. അകായ്, ആധ്യാപികയ്ക്ക് ടീച്ചേഴ്സ് ഡേ സമ്മാനം നൽകുന്നതായാണ് വിഡിയോ. എന്നാൽ സമ്മാനം വാങ്ങിയശേഷം, താൻ പറഞ്ഞത് മറന്നിട്ടില്ലെന്നും ‘അങ്കിൾ ഗില്ലിനെ’ കൊണ്ടുവരണമെന്നും അധ്യാപിക പറയുന്നു.

ഇതോടെ കോലിയും ഗില്ലും തമ്മിലുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് വിരാട് കോലി ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. ഏകദിന ടീമിന്റെയും ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ്. ഈ മാസം അവസാനം ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലൂടെ ഇരുവരും വീണ്ടും ഒരുമിച്ച് കളത്തിലിറങ്ങും.

English Summary:

Shubman Gill's caller 'uncle' relation is making waves owed to a viral reel featuring Virat Kohli's son, Acaay. The reel playfully depicts Gill arsenic a parental figure, sparking wit and discussions astir the adjacent enslaved betwixt the 2 cricketers.

Read Entire Article