അചഞ്ചലോട്ടി! ബ്രസീലിന്റെ വിജയത്തിൽ നിർണായകമായി ആഞ്ചലോട്ടിയുടെ തന്ത്രങ്ങൾ; ലോകഫുട്ബോളിലെ ഡോൺ

2 weeks ago 4

എസ്.പി. ശരത്

എസ്.പി. ശരത്

Published: July 01, 2026 07:23 AM IST Updated: July 01, 2026 09:23 AM IST

1 minute Read


മത്സരശേഷം ബ്രസീൽ താരം എൻഡ്രിക്കും കോച്ച് കാർലോ ആഞ്ചലോട്ടിയും.
മത്സരശേഷം ബ്രസീൽ താരം എൻഡ്രിക്കും കോച്ച് കാർലോ ആഞ്ചലോട്ടിയും.

ജപ്പാനും ബ്രസീലും തമ്മിൽ നടന്ന മത്സരത്തിന്റെ ഇൻജറി ടൈം. ഗബ്രിയേൽ‍ മാർട്ടിനെല്ലി നേടിയ ഗോളിൽ ഗാലറിയും ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകരും പൊട്ടിത്തെറിച്ച നിമിഷം. ഒരാൾ മാത്രം അചഞ്ചലനായി, നിർവികാരതയോടെ മൈതാനത്തേക്കു നോക്കി നിന്നു. ഫുട്ബോൾ ലോകത്ത് ഡോൺ കാർലോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കോച്ച് കാർലോ ആഞ്ചലോട്ടി!

What you should work next

ആദ്യ നോക്കൗട്ട് മത്സരത്തിൽ ആദ്യപകുതിയിൽ പിന്നിൽനിന്നശേഷം, ജപ്പാനെ 2–1ന് തോൽപിച്ച് ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചതോടെ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളാണ് ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്. കസീമിറോ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ ബ്രസീലിനായി ഗോൾ നേടി. കൈഷു സാനോ ജപ്പാനായി സ്കോർ ചെയ്തു. മൈതാനത്തെ നിർമിത ബുദ്ധിയെ അനുസ്മരിപ്പിക്കുന്ന ജപ്പാന്റെ സാങ്കേതിക മികവിനെ ബ്രസീൽ മൈതാനത്ത് മറികടന്നതെങ്ങനെ എന്നു ചർച്ച ചെയ്യുകയാണു കായികലോകം.

ജപ്പാൻ മോഡൽആദ്യപകുതിയിൽ കൃത്യമായ ഗെയിം പ്ലാനോടെയാണ് ജപ്പാൻ കളത്തിലിറങ്ങിയത്. 2–3–5 ൈശലിയിലും 1–4–5 ശൈലിയിലും ഹൈലൈൻ പ്രതിരോധത്തിൽ കളിച്ച ജപ്പാൻ, ബ്രസീലിന്റെ മുന്നേറ്റനിരയെ കൃത്യമായി മാർക്ക് ചെയ്തു. വിനീസ്യൂസും റയാനും മത്തിയാസ് കുഞ്ഞയും ചേർന്ന് 2 ഓൺടാർഗറ്റ് ഷോട്ടുകൾ മാത്രമാണ് ആദ്യപകുതിയിൽ നേടിയത്. ജപ്പാൻ രൂക്ഷമായ പ്രസിങ് കൂടി ആരംഭിച്ചതോടെ ബ്രസീൽ പതറി. അതിന്റെ ഫലമായിരുന്നു 29–ാം മിനിറ്റിൽ പിറന്ന ജപ്പാന്റെ ഗോൾ.

മാസ്റ്റർ സ്ട്രോക്ക്രണ്ടാം പകുതിയിൽ മധ്യനിരതാരം ലൂക്കാസ് പക്വേറ്റയെ പിൻവലിച്ച് മുന്നേറ്റ താരം എൻഡ്രിക്കിനെ ഇറക്കിയ ആഞ്ചലോട്ടി, 4–2–4 ശൈലിയിലേക്കു കളിമാറ്റി. അതോടെ ജപ്പാൻ കൂടുതൽ പ്രതിരോധത്തിലേക്കു വലിയേണ്ടിവന്നു. ആഞ്ചലോട്ടിയുടെ തന്ത്രം വളരെ ലളിതമായിരുന്നു.

വിങ്ങുകളിൽനിന്നു ബോക്സിലേക്ക് ഹൈബോളുകൾ നിരന്തരം നൽകുക. ബോക്സിനുള്ളിൽ കൂടുതൽ ബ്രസീൽ താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക. ബ്രസീലിന്റെ ആദ്യഗോൾ ഈ തന്ത്രത്തിന്റെ ഫലമായിരുന്നു. ജപ്പാന്റെ അമിത പ്രതിരോധതന്ത്രം അനിവാര്യമായൊരു പിഴവിലൂടെ രണ്ടാം ഗോളിന് വഴിയൊരുക്കി. കളിക്കനുസരിച്ച് തന്ത്രം മാറ്റിയ ആഞ്ചലോട്ടി ഒരിക്കൽക്കൂടി ലോകഫുട്ബോളിലെ ഡോണായി.

English Summary:

Carlo Ancelotti's tactical genius was connected afloat show arsenic Brazil overcame Japan successful a thrilling injury-time victory. The shot satellite is dissecting however Brazil's strategy triumphed implicit Japan's method prowess, particularly aft trailing successful the archetypal half.

Read Entire Article