അടി, തിരിച്ചടി; ഇൻജറി ടൈമിൽ രണ്ടു ഗോളുകൾ; സമനിലയുമായി ഓസ്ട്രിയയും അൽജീരിയയും നോക്കൗട്ടിൽ, ഇറാൻ പുറത്ത്

3 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: June 28, 2026 10:02 AM IST Updated: June 28, 2026 01:57 PM IST

1 minute Read

അൽജീരിയ– ഓസ്ട്രിയ മത്സരത്തിൽ നിന്ന് (Photo by JUAN MABROMATA / AFP)
അൽജീരിയ– ഓസ്ട്രിയ മത്സരത്തിൽ നിന്ന് (Photo by JUAN MABROMATA / AFP)

കാൻസസ് സിറ്റി ∙ ഫിഫ ലോകകപ്പിലെ ഓസ്ട്രിയ – അൽജീരിയ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി. ഓസ്ട്രിയയ്ക്കായി മാർക്കോ അർനൗട്ടോവിച്ചും (28') മാർസൽ സാബിറ്റ്സറും (55') സാസ കലാസിച്ചും (90+4) ഗോൾ നേടിയപ്പോൾ അൽജീരിയയ്ക്കായി റിയാദ് മഹ്റെസ് (60', 90+3) ഇരട്ടഗോളുകളും റാഫിക് ബെൽഗാലി (45') ഒരു ഗോളും നേടി. മത്സരത്തിൽ സമനില പിടിച്ചതോടെ അൽജീരിയയും ഓസ്ട്രിയയും നോക്കൗട്ടിൽ കടന്നു. അതേസമയം ഇറാന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് അവസാനമാവുകയും ചെയ്തു.

What you should work next

മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് ഓസ്ട്രിയയുടെ ലീഡ് ഗോൾ പിറന്നത്. ഓസ്ട്രിയൻ താരം ഡേവിഡ് അലാബ ബോക്സിലേക്ക് നീട്ടിനൽകിയ പാസ് അൽജീരിയയുടെ പ്രതിരോധവും മറികടന്ന് അർനൗട്ടോവിച്ച് വലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കാൻ ഏതാനും സെക്കൻഡുകൾ ബാക്കിനിൽക്കെയാണ് അൽജീരിയ മറുപടി ഗോൾ നേടിയത്. റാഫിക് ബെൽഗാലിയാണ് അൾജീരിയയ്ക്കുവേണ്ടി സമനില ഗോൾ നേടിയത്. ഹാഫ് ടൈം വിസിൽ മുഴങ്ങിയപ്പോൾ ഓസ്ട്രിയ–1 അൾജീരിയ–1.

രണ്ടാംപകുതിയിൽ ഓസ്ട്രിയൻ താരം മാർസെൽ സാബിറ്റ്സർ തൊടുത്ത ഷോട്ട് ഗോൾ വല കുലുക്കി. 55-ാം മിനിറ്റിൽ നേടിയ രണ്ടാം ഗോളിന് 60-ാം മിനിറ്റിൽ അൽജീരിയയുടെ മറുപടിയെത്തി. ക്യാപ്റ്റൻ റിയാദ് മഹ്‌റെസിന്റെ ഒരു മികച്ച ഷോട്ടിലൂടെ അൽജീരിയ രണ്ടാം ഗോൾ നേടി. ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ റിയാദ് മഹ്‌റെസ് അൽജീരിയയ്ക്കായി മൂന്നാം ഗോൾ നേടി. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ (90+4) ഓസ്ട്രിയൻ താരം സാസ കലാസിച്ചി അൽജീരിയയുടെ വലകുലുക്കി. വിജയിച്ചു എന്ന് അൾജീരിയ ഉറപ്പിച്ച മത്സരത്തിന്റെ ഗതി മാറ്റിയ ഗോൾ. ഫുൾ ടൈം വിസിൽ മുഴങ്ങുമ്പോൾ അൽജീരിയ–3 ഓസ്ട്രിയ–3.

English Summary:

Full lucifer study of Austria vs Algeria successful the FIFA World Cup 2026. Get goals, highlights, cardinal moments, subordinate performances and post-match analysis.

Read Entire Article