Published: February 06, 2026 11:08 AM IST
1 minute Read
ഹരാരെ (സിംബാബ്‌വെ) ∙ കൗമാര ലോകകപ്പിന് ഇന്നു ഫൈനൽ. അണ്ടർ 19 പുരുഷ ലോകകപ്പിലെ ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും രണ്ടാം കിരീടത്തിനായി ഇംഗ്ലണ്ടും ഇന്ന് ഏറ്റുമുട്ടും. ടൂർണമെന്റിൽ പരാജമറിയാതെ മുന്നേറിയ 2 ടീമുകളാണു ഫൈനലിൽ ഏറ്റുമുട്ടുക. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ പത്താം ഫൈനലാണ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് ഒന്നുമുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും കാണാം.
കമോൺ ഇന്ത്യ !
ഇത്ര ആത്മവിശ്വാസത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം സമീപകാലത്ത് ഒരു ഫൈനലിന് ഇറങ്ങിയിട്ടുണ്ടാകില്ല. ലോകകപ്പിൽ ഇതുവരെയുള്ള 6 മത്സരങ്ങളിലും ആധികാരിക വിജയങ്ങൾ. ബാറ്റർമാരും ബോളർമാരും മികച്ച ഫോമിൽ. ടൂർണമെന്റിൽ 3 അർധ സെഞ്ചറി നേടിയ വൈഭവ് സൂര്യവംശി നയിക്കുന്ന ബാറ്റിങ് ലൈനപ്പിൽ 2 അർധ സെഞ്ചറികൾ വീതം നേടിയ വിഹാൻ മൽഹോത്രയും അഭിഗ്യാൻ കുണ്ഡുവുമുണ്ട്. മലയാളി താരം ആരോൺ ജോർജും (115) ക്യാപ്റ്റൻ ആയുഷ് മാത്രെയും (62) സെമി ഫൈനലിൽ ഫോമിലേക്ക് എത്തിയതോടെ ഇന്ത്യയ്ക്കിനി ആവലാതികളില്ല. 6 മത്സരങ്ങളിൽനിന്ന് 11 വിക്കറ്റ് നേടിയ പേസർ ഹെനിൽ പട്ടേലാണ് ബോളിങ്ങിലെ തുറുപ്പുചീട്ട്.
കരുത്തോടെ ഇംഗ്ലണ്ട്
നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ സെമിയിൽ വീഴ്ത്തിയ ഇംഗ്ലണ്ട് ടീം ആത്മവിശ്വാസത്തിൽ ഒട്ടും പിന്നിലല്ല. ടൂർണമെന്റിൽ വിക്കറ്റ് നേട്ടത്തിൽ ഒന്നാമതുള്ള സ്പിന്നർ മാന്നി ലംസനും റൺവേട്ടയിൽ രണ്ടാമതുള്ള ബാറ്റർ ബെൻ മെയ്സുമാണ് (399) ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ. 1998ലാണ് ഇംഗ്ലണ്ട് ഇതിനു മുൻപ് അണ്ടർ 19 ലോകകപ്പ് ജേതാക്കളായത്. 2022ൽ ഇരുടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയ്ക്കായിരുന്നു കിരീടം.
English Summary:







English (US) ·