അത്യാവശ്യമായി ഒരു ടെസ്റ്റ് കളിക്കുമോ? ഫോൺ സ്വിച്ച് ഓഫ്, പാസ്പോർട്ടില്ലാതിരുന്ന 21 വയസ്സുകാരനെ പാക്കിസ്ഥാൻ ഇംഗ്ലണ്ടിലെത്തിച്ചു!

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: September 10, 2026 09:53 PM IST

1 minute Read

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന റസവുല്ലയെ അഭിനന്ദിക്കുന്ന പാക്ക് താരങ്ങൾ. Photo by OLI SCARFF / AFP
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന റസവുല്ലയെ അഭിനന്ദിക്കുന്ന പാക്ക് താരങ്ങൾ. Photo by OLI SCARFF / AFP

ലണ്ടൻ∙ തുടർച്ചയായ രണ്ടു തോൽവികള്‍ ഏറ്റു വാങ്ങിയതിനു പിന്നാലെ പാക്കിസ്ഥാൻ ടീമിലെ ഏഴു താരങ്ങളെ പുറത്താക്കിയത് വലിയ ചർച്ചയായിരുന്നു. മൂന്നാം ടെസ്റ്റിനു വേണ്ടി മാത്രം പാക്കിസ്ഥാൻ ഏഴു പകരക്കാരെ ഇംഗ്ലണ്ടിലെത്തിക്കുകയും ചെയ്തു. അതിൽ ഒരാളാണ് 21 വയസ്സുകാരൻ പേസർ റസവുല്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കളിക്കുന്ന യുവപേസറുടെ ടീം എൻട്രി അങ്ങേയറ്റം നാടകീയമായിരുന്നു. പാസ്പോർട്ട് പോലുമില്ലാതെ പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ പർവത പ്രദേശത്തു താമസിക്കുന്ന റസവുല്ലയെ അതിവേഗ നീക്കത്തിലൂടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇംഗ്ലണ്ടിലെത്തിയത്. 

What you should work next

പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ടീമിലെടുത്ത വിവരം പോലും റസവുല്ല വളരെ വൈകിയാണ് അറിഞ്ഞത്. റസവുല്ലയുടെ ലഭ്യമായ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് താരത്തിന്റെ പരിശീലകനെയാണു വിവരം അറിയിച്ചത്. സിലക്ഷൻ ലഭിച്ച കാര്യം അറിഞ്ഞയുടൻ പരിശീലകൻ താരത്തെ അന്വേഷിച്ച് ബൈക്കിൽ ഇറങ്ങി. തുടർന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പർവത പ്രദേശത്തുനിന്ന് റസവുല്ലയെ കണ്ടെത്തി. എത്രയും പെട്ടെന്ന് ലഹോറിൽ എത്താനായിരുന്നു നിർദേശം. തുടർന്ന് താൽക്കാലിക പാസ്പോർട്ടും യുകെ യാത്രയ്ക്കുള്ള മറ്റു രേഖകളും പിസിബി അതിവേഗം തയാറാക്കി.

മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 23 ഓവറുകൾ പന്തെറിഞ്ഞ താരം നാലു വിക്കറ്റുകൾ വീഴ്ത്തി. തുടർച്ചയായി 145 പ്ലസ് വേഗതയിൽ പന്തെറിയുന്ന താരം രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയനായിക്കഴിഞ്ഞു. ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസെയ്ൻ യുവതാരത്തെ പുകഴ്ത്തി രംഗത്തെത്തി. ‘‘റസവുല്ലയുടെ സ്പെൽ നന്നായി ആസ്വദിച്ചു. അദ്ദേഹത്തിന്റെ പ്രകടനം വ്യത്യസ്തമായ ഒരു കാര്യം പാക്കിസ്ഥാനു നൽകി. അത് ജോ റൂട്ട് ഉൾപ്പടെയുള്ള ഇംഗ്ലിഷ് ബാറ്റർമാരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.’’– നാസർ ഹുസെയ്ൻ കമന്ററിക്കിടെ വ്യക്തമാക്കി.

What you should work next

പാക്കിസ്ഥാനിൽ ബോളിങ് പ്രതിഭകളുണ്ടെങ്കിലും സിലക്ടർ‍മാരുടെ നയമാണു പ്രശ്നമെന്ന് മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ് കുറ്റപ്പെടുത്തി. ‘‘റസവുല്ലയെ കാണുമ്പോഴാണ് അവർക്കു പ്രതിഭകളുടെ കുറവില്ലെന്നു മനസ്സിലാകുന്നത്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഫാസ്റ്റ് ബോളിങ്ങിനു പേരുകേട്ടതാണ്. സിലക്ടർമാർ കൂടുതൽ യാഥാസ്ഥിതികരാകുന്നതാണു പ്രശ്നം. അവര്‍ ശരിയായ കളിക്കാരെ തിരഞ്ഞെടുക്കാൻ മടിക്കുന്നു.’’– ബ്രോഡ് പ്രതികരിച്ചു.

English Summary:

Razaullah, Pakistan’s caller bowling sensation touted arsenic adjacent Waqar Younis, had nary passport, was picked connected motorcycle from Khyber Pakhtunkhwa

Read Entire Article