പല്ലെക്കലെ ∙ ട്വന്റി20 ലോകകപ്പിൽനിന്നു പുറത്തായ ഓസ്ട്രേലിയൻ ടീമിനെ പരിഹസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. 2023 ഏകദിന ലോകകപ്പ് നേടിയതിനു ശേഷം ട്രോഫിക്കു മുകളിൽ കാലെടുത്ത വച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ മുതൽ ടീമിന്റെ തകർച്ച തുടങ്ങിയെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പണ്ഡിറ്റ് പറഞ്ഞു. ആ സംഭവത്തിന് ശേഷം ആറാം തവണയാണ് പ്രധാന ഐസിസി ടൂർണമെന്റുകളിൽനിന്ന് അവർ പുറത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല ബോളർമാരുടെ അഭാവം മാത്രമല്ല, ബാറ്റിങ്ങും പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാതിരുന്നതാണ് ഓസീസിനു തിരിച്ചടിയായതെന്നും സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം ലോകകപ്പ് ശാപമാണെന്നു സമൂഹമാധ്യമങ്ങളിൽ പൊതുവേ ചർച്ചയുണ്ട്. ഓസ്ട്രേലിയയുടെ ട്വന്റി20 നായകനായ മിച്ചല്‍ മാര്‍ഷ് 2023ലെ ഏകദിന ലോകകപ്പ് നേടിയശേഷം ട്രോഫിക്കു മുകളില്‍ കാല്‍ കയറ്റിവച്ചിരിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് കിരീടത്തെ അപമാനിച്ചതാണ് ഓസീസിന്‍റെ ഇപ്പോഴത്തെ വീഴ്ചയ്ക്കു കാരണമെന്ന വിചിത്ര വാദമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ഇതിനുശേഷം നടന്ന 2024 ട്വന്റി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായ ഓസീസ്, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. ഓസീസ് വനിതാ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയോടും തോറ്റിരുന്നു.
ഈ ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെയോടും ശ്രീലങ്കയോടും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് ഓസീസിനു ടൂർണമെന്റിനു പുറത്തുപോകേണ്ടിവന്നത്. സിംബാബ്‌വെ– അയർലൻഡ് മത്സരം ഉപേക്ഷിച്ചതോടെയൊണ് ഒരു പോയിന്റ് ബോണസായി ലഭിച്ച സിംബാബ്‌വെ സൂപ്പർ എട്ടിൽ കടന്നത്. ഒമാനെതിരായ അടുത്ത മത്സരം ജയിച്ചാലും ഓസീസിന് ഇനി സാധ്യതയില്ല.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണരൂപംപണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
2026 ആദ്യ അട്ടിമറി, T20 satellite കപ്പ് ആദ്യ റൗണ്ടിൽ തന്നെ ഓസ്ട്രേലിയ പുറത്ത്..അവരുടെ ഗ്രൂപ്പിൽ ഉള്ള ശ്രീലങ്കയോടും, സിബാവേ ടീമിനോടും തോറ്റു പുറത്തായതാണ്.. മുമ്പ് 2023ൽ ഓസ്ട്രേലിയ കഷ്ടപ്പെട്ട് നേടിയ ലോകകപ്പിന്റെ മുകളിൽ കാലെടുത്തു വച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ്സ് ചെയ്തിരുന്നു. അത്രയും അഹങ്കാരം കാണിച്ച അന്ന് തുടങ്ങി ഇവന്മാരുടെ തകർച്ച... അതിനു ശേഷം നടന്ന ഒരു ICC ടൂർണമെന്റിലും നിലം തൊട്ടില്ല.. ആ സംഭവത്തിന് ശേഷം ആറാം തവണയാണ് അവർ ICC പ്രധാന കളികളിൽ തോറ്റു പോകുന്നത്. നല്ല ബൗളർമാരുടേ അഭാവം മാത്രമല്ല, ബാറ്റിങ്ങും പ്രതീക്ഷക്ക് ഒത്തുവന്നില്ല.middle ഓർഡർ തീർത്തും നിരാശപെടുത്തുന്നു എന്നതാണ് പ്രശ്നം.
ശ്രീലങ്കയ്ക്ക് എതിരെ 8 ഓവറിൽ 104 എടുത്തിട്ടും ഒടുവിൽ 181 നു അവർ പുറത്തായതാണ് പാരയായത്. ...എന്തായാലും സിബാവേ T20 വേൾഡ് കപ്പ് ചരിത്രത്തിൽ ആദ്യമായി സൂപ്പർ 8ൽ കയറിയത് സന്തോഷമായി.. പാക്കിസ്ഥാൻ ടീമും സൂപ്പർ 8 ഉറപ്പിച്ചിട്ടില്ല.. ദുർബലരായ നമീബിയ അവരെ അട്ടിമറിച്ചാൽ പാക് പുറത്താകും..USA സൂപ്പർ 8ൽ എത്തും..നിലവിൽ ഇന്ത്യയോട് തോറ്റ വിഷയത്തിൽ പാകിസ്ഥാനിൽ വലിയ പ്രതിഷേധം നടക്കുകയാണ്.
ഇനി നാളെ നെതർലൻഡ് മായി ഇന്ത്യയുടെ ഒരു ഗ്രൂപ്പ് ഘട്ട കളി കൂടി pending ഉണ്ട്.. പിന്നെ സൂപ്പർ 8 ലിൽ feb 22 നു സൗത്ത് ആഫ്രിക്ക, 26 നു ഇന്ത്യ സിബാവേ യെ നേരിടും, മാർച്ച് 1 നു West Indies നെ യും നേരിടും. ഇന്ത്യ കപ്പ് അടിക്കും എന്ന് കരുതാം.
(വാൽ കഷ്ണം.... ഒരു 20 വർഷം മുമ്പൊക്കെ അത്യാവശ്യം നല്ലൊരു ടീം ആയിരുന്നു സിബാബ്‌വെ.. ഏകദിനത്തിലും, ടെസ്റ്റിലും എല്ലാം ആവറേജ് പ്രകടനം ഉണ്ടായിരുന്നു. Heath Streak ജി, Andi Flower ജി, Grand Flower ജി ഒക്കെ കിടു ആയിരുന്നു. വർഷങ്ങൾക്കു ശേഷം T20 ഫിർമാറ്റിലൂടെ അവരുടെ തിരിച്ചു വരവിൽ സന്തോഷം. നിലവിലെ ക്യാപ്റ്റൻ Sikandar Raza ജിയുടെ തന്ത്രങ്ങൾക്ക് 100 മാർക്ക് )
English Summary:







English (US) ·