അധികം ആലോചിക്കാറില്ല, ലക്ഷ്യം ആധിപത്യം മാത്രം: തെറ്റുകളെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് സഞ്ജു സാംസൺ

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: January 21, 2026 05:46 PM IST

1 minute Read

 X/BCCI)
സഞ്ജു സാംസൺ (ചിത്രം: X/BCCI)

മുംബൈ∙ ട്വന്റി20 ക്രിക്കറ്റ് ഫോർമാറ്റ് ആവശ്യപ്പെടുന്ന പോലെ കളിക്കാനാണു ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുൻപ് ബിസിസിഐ പുറത്തുവിട്ട വിഡിയോയിലാണ് സഞ്ജു നിലപാടു വ്യക്തമാക്കിയത്. ന്യൂസീലൻഡിനെതിരായ പരമ്പരയിലും ട്വന്റി20 ലോകകപ്പിലും ടീം ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററും ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററുമാണു സഞ്ജു സാംസൺ. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ലോകകപ്പ് ടീമിൽനിന്നു പുറത്തായതോടെയാണ് സഞ്ജുവിന് ഓപ്പണർ സ്ഥാനം തിരികെ ലഭിച്ചത്.

‘‘ട്വന്റി20 ഫോർമാറ്റ് ഈ രീതിയിലുള്ള ബാറ്റിങ്ങാണ് ആവശ്യപ്പെടുന്നത്. ഭയപ്പെടാതെ കളിക്കുക. തെറ്റുകൾ സംഭവിക്കുമോ എന്നു ചിന്തിക്കാതിരിക്കുക. ഭാഗ്യത്തിന് അത് എന്നിൽ തന്നെ സ്വാഭാവികമായി സംഭവിക്കുന്നുണ്ട്. അധികം ആലോചിക്കാതെ, ആധിപത്യം നേടുന്നതിനാണു ഞാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ 3,4,5 സ്ഥാനങ്ങളിലൊക്കെ വേണ്ടിയുള്ള ബാറ്ററായാണു ഞാൻ ടീമിലെത്തിയത്. എന്നാൽ അതിനു ശേഷം ഓപ്പണറായി കളിക്കാൻ 11 ഇന്നിങ്സുകൾ ലഭിച്ചു. ഓപ്പണിങ് റോളിൽ എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ എനിക്കു സാധിച്ചു.’’

‘‘ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി എനിക്കു വളരെ അടുത്ത ബന്ധമാണുള്ളത്. ട്വന്റി20യിൽ അങ്ങനെയൊരു ബന്ധം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ഞങ്ങൾ എപ്പോഴും ആശയങ്ങൾ കൈമാറുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. വിക്കറ്റ് കീപ്പറായതുകൊണ്ടു തന്നെ നല്ല മറുപടികൾ നൽകാൻ കഴിയുന്ന ഇടത്താണു ഞാൻ കളിക്കുന്നത്. ടീമിൽ എന്താണു ചെയ്യേണ്ടതെന്ന് എനിക്കു നന്നായി അറിയാം.’’– സഞ്ജു സാംസൺ പറഞ്ഞു.

English Summary:

Sanju Samson focuses connected playing fearless cricket successful the T20 format. He emphasizes not fearing mistakes and playing dominantly

Read Entire Article