അനായ ഇനി ഓസ്ട്രേലിയയിൽ ക്രിക്കറ്റ് കളിക്കും: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു മാസങ്ങൾക്കുശേഷം സന്തോഷവാർത്ത പങ്കുവച്ച് താരം

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: August 25, 2026 06:35 PM IST Updated: August 26, 2026 07:19 AM IST

1 minute Read

അനായ ബംഗാർ (Instagram/anayabangar/)
അനായ ബംഗാർ (Instagram/anayabangar/)

മുംബൈ ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന് ഓസ്‌ട്രേലിയയിൽ വനിതകളുടെ കമ്യൂണിറ്റി ക്രിക്കറ്റിൽ കളിക്കാൻ അനുമതി. ഈ വർഷം മാർച്ചിലാണ് അനായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ‘‘എനിക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്ന വാർത്ത അറിഞ്ഞത് മുതൽ ഇത് എനിക്ക് വളരെ സന്തോഷം നിറഞ്ഞ ദിവസമാണ്. എനിക്ക് ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന് കരുതിയ ഒരു ഘട്ടമുണ്ടായിരുന്നു, എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ എനിക്ക് മറ്റൊരു അവസരം കൂടി നൽകിയിരിക്കുകയാണ്, അതിന് നന്ദി.’’– അനായ ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു.

What you should work next

മുൻപ് മുംബൈയ്ക്ക് വേണ്ടി സർഫറാസ് ഖാൻ, അദ്ദേഹത്തിന്റെ സഹോദരൻ മുഷീർ ഖാൻ എന്നിവർക്കൊപ്പം ആഭ്യന്തര മത്സരങ്ങളിൽ അനായ (ആര്യൻ ബംഗാർ ആയിരുന്നപ്പോൾ) കളിച്ചിട്ടുണ്ട്. എങ്കിലും വിമൻസ് ബിഗ് ബാഷ് ലീഗ് (ഡബ്ല്യുബിബിഎൽ) പോലുള്ള മുൻനിര ടൂർണമെന്റുകവിൽ പങ്കെടുക്കണമെങ്കിൽ, അനായ ടെസ്റ്റോസ്റ്റിറോൺ സംബന്ധിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ‘ട്രാൻസ്‌ജെൻഡർ ആൻഡ് ജെൻഡർ ഡൈവേഴ്‌സ് പ്ലേയേഴ്‌സ് ഇൻ എലൈറ്റ് ക്രിക്കറ്റ് പോളിസി’ അനുസരിച്ച് ഒരു താരം ക്രിക്കറ്റ് കളിക്കാൻ യോഗ്യത നേടണമെങ്കിൽ, കുറഞ്ഞത് 12 മാസത്തെ കാലയളവിലെങ്കിലും അവരുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 10 നാനോമോൾസ് പെർ ലീറ്റർ താഴെയായിരിക്കണം. പ്രായപൂർത്തിയാകുന്ന സമയത്ത് പുരുഷന്മാരായിരുന്ന ട്രാൻസ്‌ജെൻഡർ താരങ്ങളെ എലൈറ്റ് വനിതാ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിലക്കാൻ 2023ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനിച്ചിരുന്നു.

‘‘എലൈറ്റ് ക്രിക്കറ്റ് കളിക്കുന്നത് 2027 മാർച്ച് മുതൽ ഓസ്‌ട്രേലിയയിൽ നടത്തുന്ന രക്തപരിശോധനയെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 10 നാനോമോൾസ് പെർ ലീറ്റർ താഴെയാണെന്നും ഈ നയത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ നിങ്ങൾ തുടർന്നും പാലിക്കുന്നുണ്ടെന്നും ഈ പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുണ്ട്.’’– ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഹെഡ് ഓഫ് ഇന്റഗ്രിറ്റി ജാക്വി പാർട്രിഡ്ജ് അനായയ്ക്കയച്ച കത്തിൽ വ്യക്തമാക്കി.

‘‘2027 മാർച്ച് വരെ, ഓസ്‌ട്രേലിയയിലെ ഏതൊരു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തെയും പ്രീമിയർ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ട്. ഈ നയപ്രകാരം പ്രിമിയർ ക്രിക്കറ്റ് എന്നത് എലൈറ്റ് ക്രിക്കറ്റായല്ല, മറിച്ച് കമ്യൂണിറ്റി ക്രിക്കറ്റായാണ് തരംതിരിച്ചിരിക്കുന്നത് എന്നതിനാൽ, ഈ മത്സരങ്ങളിലുള്ള നിങ്ങളുടെ പങ്കാളിത്തത്തെ ഈ തീരുമാനം ബാധിക്കില്ല.’’– പാർട്രിഡ്ജ് കത്തിൽ കൂട്ടിച്ചേർത്തു.

സഞ്ജയ് ബംഗാറിന്റെ മകനും ആഭ്യന്തര ക്രിക്കറ്റ് താരവുമായിരുന്ന‌ ആര്യൻ ബംഗാറാണ് അനായ എന്നു പേരു സ്വീകരിച്ച് ട്രാൻസ് വുമൺ ആയി മാറിയത്. 2024ലാണ് താൻ ഹോർമോൺ ചികിത്സ ആരംഭിച്ചതും പുതിയ പേരു സ്വീകരിച്ച വിവരവും അനായ പുറത്തുവിട്ടത്. തുടർന്ന് 2026 മാർച്ചിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി.

English Summary:

Anaya Bangar: Sanjay Bangar's daughter, Anaya Bangar, a transgender woman, has received support to play women's assemblage cricket successful Australia. This follows her sex affirmation country earlier this year, fulfilling her imagination to proceed playing. While she tin enactment successful community-level matches immediately, her eligibility for elite tournaments similar the WBBL volition beryllium connected gathering Cricket Australia's circumstantial testosterone-related argumentation requirements.

Read Entire Article