Published: February 06, 2026 09:40 AM IST
1 minute Read
മുംബൈ∙ റീൽ ചിത്രീകരണത്തിനിടെ അർഷ്ദീപ് സിങ്ങിന്റെ തമാശ രസിക്കാതെ ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ. ഇന്ത്യൻ ടീം ക്യാംപിലെ രസകരമായ നിമിഷങ്ങൾ പകര്‍ത്തി അർഷ്ദീപ് സിങ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നേരത്തേ സൂപ്പർ താരം വിരാട് കോലിയെ വരെ അർഷ്ദീപ് നിർബന്ധിച്ച് റീലിൽ ഉൾപ്പെടുത്തിയത് വൈറലായിരുന്നു. ട്വന്റി20 ലോകകപ്പിനു മുൻപ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹമത്സരത്തിനു ശേഷം ഡ്രസിങ് റൂമിൽനിന്നുള്ള ദൃശ്യങ്ങളാണ് അർഷ്ദീപ് ഇപ്പോൾ പുറത്തുവിട്ടത്.
തിലക് ഭക്ഷണം കഴിക്കുന്നതിനിടെ അർഷ്ദീപ് ക്യാമറയിൽ പകർത്തിയതോടെയാണ് അനുവാദം വാങ്ങിക്കാതെ റെക്കോർഡ് ചെയ്യരുതെന്ന് താരം അർഷ്ദീപിനോടു പറഞ്ഞത്. വിഡിയോയിലുള്ള ഇഷാൻ കിഷൻ ചിരിച്ചുകൊണ്ടു സംസാരിക്കുമ്പോഴും ഗൗരവത്തോടെയാണ് തിലക് വർമ ഇരിക്കുന്നത്. ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അർഷ്ദീപ് തയാറാക്കുന്ന റീലുകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്.
സന്നാഹ മത്സരത്തിൽ 30 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 20 ഓവറിൽ 7 വിക്കറ്റിൽ നഷ്ടത്തിൽ 210 റൺസിൽ അവസാനിച്ചു. ആകെ 450 റൺസ് പിറന്ന മത്സരത്തിൽ, 33 സിക്സറുകളാണ് ഇരു ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 240 റൺസെടുത്തത്. ഇഷാൻ കിഷൻ (20 പന്തിൽ 53), തിലക് വർമ (18 പന്തിൽ 45), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 30) തുടങ്ങി ഇന്ത്യയ്ക്കു വേണ്ടി ബാറ്റെടുത്തവരെല്ലാം തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലോവറുകൾ പന്തെറിഞ്ഞ അർഷ്ദീപ് സിങ് 29 റൺസ് വഴങ്ങി ഒരു വിക്കറ്റാണു വീഴ്ത്തിയത്.
After the warm-up lucifer against South Africa, Arshdeep Singh, Ishan Kishan, and Tilak Varma were having amusive successful the dressing room. 😄
Without informing Tilak, Arshdeep Singh abruptly started making a reel by covering Tilak, which annoyed Tilak and made him angry. 🤬🥵 pic.twitter.com/BBGefO7rtu
English Summary:







English (US) ·