അന്നും ടോസ് പോയി, കിരീടവും പോയി; പക്ഷേ ഒരിക്കൽ പോലും ടോസ് കിട്ടാതെയും ഇന്ത്യ ചാംപ്യന്മാരായിട്ടുണ്ട്: കണക്കുകൾ ഇങ്ങനെ

2 weeks ago 2

ഓൺലൈൻ ഡെസ്‌ക്

Published: March 08, 2026 04:53 PM IST Updated: March 08, 2026 07:15 PM IST

2 minute Read

ട്വന്റി20 ലോകകപ്പ് ഫൈലിനു മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ട്രോഫിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തപ്പോൾ. (X/ICC)
ട്വന്റി20 ലോകകപ്പ് ഫൈലിനു മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ട്രോഫിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തപ്പോൾ. (X/ICC)

അഹമ്മദാബാദ് ∙ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ട്വന്റി20 ലോകകപ്പിലെ നാലാം ഫൈനലിന് ഇന്ത്യ ഇറങ്ങുമ്പോൾ ഒരേസമയം പ്രതീക്ഷയും നെഞ്ചിടിപ്പും ആരാധകർക്കുണ്ട്. കഴിഞ്ഞ മൂന്നു തവണ ഫൈനൽ കളിച്ചപ്പോഴും ഒരു തവണ മാത്രമാണ് ഇന്ത്യയ്ക്ക് കാലിടറിയത്. 2007ലും 2024ലും കലാശപ്പോരിൽ വിജയിച്ച് ഇന്ത്യ ചാംപ്യന്മാരായപ്പോൾ 2014ൽ ശ്രീലങ്കയ്ക്കു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. കണക്കുകൾക്ക് പ്രസക്തിയില്ലെന്നും പറയുമ്പോഴും ചില കണക്കുകളും ചരിത്രവുമാണ് ഇന്ത്യയെ പേടിപ്പിക്കുന്നത്. അതിലൊന്ന് ടോസ് ഭാഗ്യവും മറ്റൊന്ന് മോദി സ്റ്റേഡിയത്തിലെ ഇതുവരെയുള്ള പ്രകടനവുമാണ്.

ടോസ് ഭാഗ്യം∙ ട്വന്റി20 ലോകകപ്പിൽ ഇതിനു മുൻപ് കളിച്ച് മൂന്നു ഫൈനലുകളിൽ രണ്ടിലും (2007, 2024) ഇന്ത്യയ്ക്കായിരുന്നു ടോസ്. ഈ രണ്ടു ഫൈനലുകളിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു.

∙ 2014 ഫൈനലിൽ ടോസ് ഭാഗ്യം ശ്രീലങ്കയ്ക്കായിരുന്നു. ആ മത്സരം ഇന്ത്യ തോറ്റു. ഇത്തവണത്തെ ഫൈനലിൽ ടോസ് ന്യൂസീലൻഡാണ് നേടിയത്.

∙ ഇന്ത്യയുടെ 15–ാം ഐസിസി ഫൈനലാണ് ഇത്. ഇതിനു മുൻപ് കളിച്ച് 14 ഫൈനലുകളിൽ 7 എണ്ണം വിജയിച്ചപ്പോൾ ഏഴെണ്ണത്തിൽ തോറ്റു. 1983 ഏകദിന ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാംപ്യൻസ് ട്രോഫി, 2025 ചാംപ്യൻസ് ട്രോഫി എന്നിവയുടെ ഫൈനലുകളിൽ ടോസ് നഷ്ടപ്പെട്ടിട്ടും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

∙ 2025 ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും ഇന്ത്യയ്ക്ക് ടോസ് ലഭിച്ചില്ല. എന്നിട്ടും ഇന്ത്യ ചാംപ്യന്മാരായി.

∙ ന്യൂസീലൻഡിനെതിരായ നാലാം ഐസിസി ഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. 2000 ചാംപ്യൻസ് ട്രോഫി, 2021 ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ, 2025 ചാംപ്യൻസ് ട്രോഫി എന്നിവയിലാണ് ഇതിനുമുൻപ് നേർക്കുനേർ വന്നത്. ആദ്യ രണ്ടു ഫൈനലുകളിൽ കിവീസ് ജയിച്ചപ്പോൾ 2025 ചാംപ്യൻസ് ട്രോഫിയിൽ ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. മൂന്നു ഫൈനലുകളിലും ടോസ് ന്യൂസീലൻഡിനായിരുന്നു. തുടർച്ചയായ രണ്ടാം ഐസിസി ടൂർണമെന്റിലാണ് ഇന്ത്യ– ന്യൂസീലൻഡ് ഫൈനൽ വരുന്നത്.

∙ ഈ ലോകകപ്പിൽ ഇതുവരെ കളിച്ച എട്ടു മത്സരത്തിൽ രണ്ടു തവണ മാത്രമാണ് (നെതർലൻഡ്സ്, വെസ്റ്റിൻഡീസ്) ടോസ് ഇന്ത്യയ്ക്കൊപ്പമുണ്ടായിരുന്നത്. ആറു തവണയും ടോസ് നഷ്ടപ്പെട്ടു.

മോദി സ്റ്റേഡിയത്തിലെ ആശങ്ക∙ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യയ്ക്ക് എക്കാലും കണ്ണീർ ഓർമയാണ്. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത് ഈ മൈതാനത്താണ്.

∙ എങ്കിലും ട്വന്റി20യിൽ ഈ ഗ്രൗണ്ടിൽ കളിച്ച 10 മത്സരങ്ങളിൽ ഏഴിലും ഇന്ത്യ വിജയിച്ചു.

∙ ഈ ലോകകപ്പിൽ ഇന്ത്യയുടെ ഏക തോൽവി ഈ ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു

∙ ന്യൂസീലൻഡിനെതിരെ ഒരു ട്വന്റി20 മത്സരം മാത്രമാണ് ഇന്ത്യ ഇവിടെ കളിച്ചിട്ടുള്ളത്. 2023 ഫെബ്രുവരി 1നു നടന്ന മത്സരത്തിൽ, ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 234 റൺസെടുതപ്പോൾ കിവീസ് 66 റൺസിന് ഓൾഔട്ടായി. ഇന്ത്യയ്ക്ക് 168 റൺസിന്റെ കൂറ്റൻ ജയം.

അഹമ്മദാബാദിൽ ടോസ് തുണയ്ക്കുമോ?അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് മത്സരഫലത്തെ നിർണയിക്കുന്ന സുപ്രധാന ഘടകമാണ്. ഈ ഗ്രൗണ്ടിൽ നടന്ന രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകൾക്കാണ് നേരിയ മുൻതൂക്കം. ഇതുവരെ നടന്ന 14 മത്സരങ്ങളിൽ 8 തവണയും ആദ്യം ബാറ്റ് ചെയ്തവർ ജയിച്ചപ്പോൾ, 5 തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്തവർക്ക് വിജയിക്കാൻ കഴിഞ്ഞത്. രാത്രികാല മത്സരങ്ങളിൽ രണ്ടാമത് പന്തെറിയുന്ന ടീമുകൾക്ക് മഞ്ഞുവീഴ്ച വലിയ വെല്ലുവിളി ഉയർത്താറുണ്ട്. ഇത് കണക്കിലെടുത്ത് ചിലപ്പോൾ ക്യാപ്റ്റന്മാർ രണ്ടാമത് ബാറ്റിങ് തിരഞ്ഞെടുക്കാറുമുണ്ട്.

English Summary:

India faces New Zealand successful the T20 World Cup last astatine Narendra Modi Stadium, carrying some anticipation and anxiety. While India has a beardown grounds successful T20 World Cup finals, humanities statistic and the venue's show contiguous immoderate challenges.

Read Entire Article