Published: August 03, 2026 09:31 PM IST Updated: August 03, 2026 10:00 PM IST
2 minute Read
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റത്തിന്റെ കാറ്റുവീശുകയാണ്. ഫീൽഡിങ് കോച്ച് ടി.ദിലിപും അസിസ്റ്റന്റ് കോച്ച് റയൻ ടെൻ ഡൊഷാറ്റെയും അടുത്തിടെയാണ് പടിയിറങ്ങിയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാം. ഇത്തവണ ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കുന്ന ഫിറ്റ്നസ് വിദഗ്ധരുടെ സ്ഥാനമാണ് തുലാസിലായിരിക്കുന്നത്. സമീപകാലത്തായി ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുമ്ര തുടങ്ങി ഒട്ടേറെ താരങ്ങൾക്കാണ് പരുക്കേറ്റത്. സത്യത്തിൽ, പ്രധാന താരങ്ങൾക്കേറ്റ പരുക്കുകൾ പലപ്പോഴും ടീമിന്റെ വിജയത്തെ ബാധിച്ചിട്ടുമുണ്ട്. ഇംഗ്ലണ്ടിലും അയർലൻഡിലും ഇന്ത്യ അടുത്തിടെ നേരിട്ട പരാജയങ്ങൾ ഈ പ്രശ്നങ്ങളുടെ ആഴം കൂട്ടി.
What you should work next
2022ൽ നിതിൻ പട്ടേലിന് പകരക്കാരനായി ചുമതലയേറ്റത് മുതൽ ടീമിനൊപ്പമുള്ള ഫിസിയോതെറപ്പിസ്റ്റ് കമലേഷ് ജെയിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ബിസിസിഐക്ക് ‘ഫീഡ്‌ബാക്ക്’ നൽകുമെന്നാണ് റിപ്പോർട്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നു. താരങ്ങൾക്ക് അടിക്കടിയുണ്ടാകുന്ന പരുക്കുകളിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും കോച്ച് ഗൗതം ഗംഭീറും അസംതൃപ്തരാണെന്നാണ് വിവരം.
‘‘ഹെഡ് ഫിസിയോ കമലേഷ് ജെയിന്റെയും സെന്റർ ഓഫ് എക്സലൻസിലെ (സിഒഇ) വിദഗ്ധരുടെയും പങ്കാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പരുക്കുകളുമായി ബന്ധപ്പെട്ട ഈ ആശങ്കകൾ ഒട്ടും നല്ലതല്ല, കാരണം ക്യാപ്റ്റനും കോച്ചും പൂർണ സജ്ജരായ ഒരു പ്ലെയിങ് ഇലവനെ കളത്തിലിറക്കാൻ നിരന്തരം ബുദ്ധിമുട്ടുകയാണ്. ആദ്യത്തെ 15 കളിക്കാരെപ്പോലും അവരുടെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാൻ കഴിയാത്തപ്പോൾ, എങ്ങനെയാണ് ശരിയായ പ്ലെയിങ് കോംബിനേഷനെക്കുറിച്ച് ചിന്തിക്കുക?.’’– ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്തവൃത്തം പറഞ്ഞു.
‘‘ഓരോ സ്ഥാനത്തിനും കടുത്ത മത്സരമുള്ളതിനാൽ ഒരു താരം തന്റെ ശരീരത്തെ പരമാവധി സമ്മർദത്തിലാക്കാൻ നിർബന്ധിതനാകുന്നു. ഇവിടെയാണ് സപ്പോർട്ട് സ്റ്റാഫും സിഒഇയും ഇടപെടേണ്ടത്. അവർ കൃത്യമായ മുന്നറിയിപ്പുകൾ നൽകണം, അല്ലാതെ താരങ്ങളെ പെട്ടെന്ന് മത്സരങ്ങളിലേക്ക് തിരിച്ചെത്തിക്കുകയല്ല വേണ്ടത്. സാഹചര്യം ഇപ്പോൾ അല്പം നാണക്കേടുണ്ടാക്കുന്ന ഒന്നായി മാറുകയാണ്, ഇതിന് ഉത്തരവാദികളായ ഓരോരുത്തരും മറുപടി പറയേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കളിക്കുമ്പോൾ നിതീഷ് റെഡ്ഡി 100 ശതമാനം ഫിറ്റായിരുന്നോ? ഹർഷിതിനെ ധൃതിപ്പെട്ട് തിരിച്ചെത്തിച്ചതാണോ? വിശദീകരണം ആവശ്യമുള്ള വളരെ ന്യായമായ ചില ചോദ്യങ്ങളാണിത്.’’– അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യൻ ടീമിനൊപ്പമുള്ള തന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ, സ്ഥാനമൊഴിഞ്ഞ ഫീൽഡിങ് കോച്ച് ടി. ദിലിപ് തിങ്കളാഴ്ച വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചു. ഈ യാത്ര തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നെന്ന് പറഞ്ഞ അദ്ദേഹം, തന്റെ അഞ്ച് വർഷത്തെ സേവനകാലത്തെ ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുക പ്രയാസമാണെന്നും കുറിച്ചു. 2021 നവംബറിൽ ടീമിനൊപ്പം ചേർന്ന ദിലിപിന്റെ കരാർ, സിംബാബ്‌വെക്കെതിരെയുള്ള ഇന്ത്യയുടെ ട്വന്റി20 പരമ്പരയ്ക്ക് ശേഷം പുതുക്കാത്തതിനെ തുടർന്നാണ് അദ്ദേഹം ഇന്ത്യൻ ടീമിൽ നിന്ന് പടിയിറങ്ങുന്നത്. അദ്ദേഹത്തിന് പകരം സുഭദീപ് ഘോഷ് ഫീൽഡിങ് കോച്ചായി ചുമതലയേറ്റു. ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കായി അദ്ദേഹം ടീമിനൊപ്പം ശ്രീലങ്കയിലേക്ക് തിരിക്കും.
‘‘അഞ്ച് വർഷം. എനിക്ക് ഇത്രയധികം പ്രിയപ്പെട്ട ഒരു യാത്രയെ വിവരിക്കാൻ അനുയോജ്യമായ വാക്കുകൾ കണ്ടെത്തുക പ്രയാസമാണ്. ഞാൻ ആദ്യമായി ഈ ടീമിലേക്ക് വന്നപ്പോൾ, എനിക്ക് ലളിതമായ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ: എല്ലാ ദിവസവും എന്റെ പരമാവധി നൽകുക. ഞാൻ സ്നേഹിക്കുന്ന ഈ കായികവിനോദത്തിന് സംഭാവന നൽകാനുള്ള എന്റെ മാർഗമായിരുന്നു ഫീൽഡിങ്. ഈ ടീമിന്റെ യാത്രയിൽ ഒരു പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവനാണ്.’’– ദിലിപ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.
English Summary:
Indian cricket squad fittingness changes are underway, with caller departures of fielding manager T. Dileep and adjunct manager Ryan 10 Doeschate. Reports suggest further shifts successful fittingness adept roles owed to recurring subordinate injuries impacting squad performance.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·