ഹർദിക് പാണ്ഡ്യയെ വിമർശിച്ച് ആർ അശ്വിൻ(ഫോട്ടോസ്- AP)
മുംബൈ: ഐപിഎൽ 19ാം സീസൺ ജയത്തോടെ തുടങ്ങിയെങ്കിലും പിന്നീട് തുടർച്ചയായ മൂന്ന് മത്സരങ്ങളും തോറ്റിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 18 റൺസിൻ്റെ തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. സൂപ്പർ താരങ്ങളെല്ലാം നിറം മങ്ങിയതാണ് സീസണിൽ മുംബൈയ്ക്ക് തിരിച്ചടിയാകുന്നത്. ഇപ്പോഴിതാ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ശരാശരിയ്ക്കും താഴെയാണ് ഹാർദിക്കിൻ്റെ ക്യാപ്റ്റൻസിയെന്നാണ് അശ്വിൻ പറയുന്നത്.
ബൗളർമാരെ കൃത്യമായി ഉപയോഗിക്കാൻ ഹാർദിക്കിന് കഴിയുന്നില്ലെന്നാണ് അശ്വിൻ പറയുന്നത്. സ്പിന്നർമാർക്കെതിരെ മികച്ച റെക്കോഡുള്ള ആര്‍സിബി നായകന്‍ രജത് പാട്ടിദാർ ബാറ്റ് ചെയ്യുമ്പോൾ സ്പിന്നര്‍ മായങ്ക് മാർക്കണ്ഡേയെ പന്തേല്‍പ്പിച്ച ഹാർദിക്കിന്‍റെ തീരുമാനം തെറ്റായിരുന്നുവെന്നും തന്‍റെ യൂട്യൂബ് ചാനലിൽ അശ്വിന്‍ പറഞ്ഞു. IPL 2026: ജയിച്ച് തുടങ്ങി, പിന്നെ ദെെവത്തിന്റെ പോരാളികൾക്ക് എന്തുപറ്റി? മുംബെെയെ പിന്നോട്ടടിക്കുന്ന പ്രധാന കാരണങ്ങളിതാ 2024 ൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുമ്പോൾ മായങ്ക് മാർക്കണ്ഡേയെ പാട്ടിദാർ നേരിട്ട രീതി ഓർമ്മിപ്പിച്ചുകൊണ്ടാണ് അശ്വിൻ്റെ വാക്കുകൾ. 2024ൽ ആർസിബിയും ഹൈദരാബാദും തമ്മിൽ നടന്ന ആ മത്സരത്തിലാണ് രജത് പാട്ടിദാർ ഒരു സ്പിൻ ഹിറ്ററാണെന്ന് വിളിച്ചുപറഞ്ഞത്. അന്ന് മാർക്കണ്ഡേയെ ഗ്രൗണ്ടിൻ്റെ എല്ലാ ഭാഗത്തേക്കും അടിച്ച് പറത്തിയിരുന്നു. അന്ന് ഒരോവറിൽ നാല് സിക്സറുകൾ അടിച്ചെങ്കിൽ, ഇന്ന് മൂന്നെണ്ണം അടിച്ചു. പാട്ടിദാർ ക്രീസിലെത്തിയ ഉടൻ തന്നെ വീണ്ടും മാർക്കണ്ഡേയെ പന്തേൽപ്പിക്കുന്നത് ബുദ്ധിപരമായ നീക്കമായിരുന്നില്ലെന്നും അശ്വിൻ പറഞ്ഞു.
മാർക്കണ്ഡെ എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഹൈദരാബാദിൽ വെച്ച് പട്ടീദാർ അവനെ അടിച്ചലക്കി, ഇതാ, ആദ്യ പന്തിൽ തന്നെ അവൻ അവനെ വീണ്ടും അടിച്ചു. മത്സരത്തിൽ മുംബൈ സ്പിന്നർമാർ വഴങ്ങിയ റൺസാണ് വിജയവും തോൽവിയും തമ്മിലുള്ള വ്യത്യാസമെന്നും അശ്വിൻ പറഞ്ഞു. മായങ്ക് മാർക്കണ്ഡേ 2 ഓവറിൽ 40 റൺസ് വഴങ്ങിയപ്പോള്‍ മിച്ചൽ സാന്‍റ്നർ 4 ഓവറില്‍ 43 റൺസാണ് വഴങ്ങിയത്.
സ്പിന്നർമാർ ഇത്രയധികം റൺസ് വഴങ്ങിയതാണ് ആര്‍സിബിയുടെ സ്കോർ 210 പ്രതീക്ഷിച്ചിരുന്നിടത്തു നിന്ന് 240 ലേക്ക് ഉയരാൻ കാരണമായത്. പാട്ടിദാറിനെപ്പോലൊരു താരത്തിന് സെറ്റാകാൻ ആവശ്യമായ പന്തുകൾ ഹാർദിക് എറിഞ്ഞുകൊടുത്തു. 17 പന്തിൽ പാട്ടിദാർ ഫിഫ്റ്റി അടിച്ചതിൽ അത്ഭുതമില്ലെന്നും അശ്വിൻ പറഞ്ഞു. IPL 2026: തല്ലിക്കൂട്ടി ആർസിബി, ഹാട്രിക് തോൽവി നേരിട്ട് മുംബെെ ഇന്ത്യൻസ്; നിരാശപ്പെടുത്തി ഹാർദിക്കും സംഘവും ഇത്തവണ ഐപിഎൽ തുടങ്ങുന്നതിന് മുൻപ് തന്നെ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കണമെന്ന് അശ്വിൻ അഭിപ്രായപ്പെട്ടിരുന്നു. ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയിലുള്ള പാളിച്ചകൾ ടീമിനെ പ്രതിസന്ധിയിലാക്കുന്നു എന്ന നിലപാടാണ് അശ്വിൻ ആവർത്തിക്കുന്നത്.
രചയിതാവിനെക്കുറിച്ച്ലിജിൻ കടുക്കാരംലിജിൻ കടുക്കാരം, സമയം മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലിൽ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്ററാണ് ലിജിൻ കടുക്കാരം. കഴിഞ്ഞ പത്ത് വർഷമായി മാധ്യമ രംഗത്ത് സജീവം. 2019 സെപ്റ്റംബറിലാണ് ടൈംസ് ഇൻ്റർനെറ്റിൻ്റെ ഭാഗമായത്. 2024 മുതൽ സമയം മലയാളം ടീം ഇൻ ചാർജായി പ്രവർത്തിച്ച് വരുന്നു. വികസനം, രാഷ്ട്രീയം, കായികം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതോടൊപ്പം വീഡിയോകളും ചെയ്യുന്നു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട വാർത്തകളും കേരളത്തിൻ്റെ വികസന പദ്ധതികളും അവയുടെ പുരോഗതിയും പ്രധാനമായും ഫോക്കസ് ചെയ്യുന്നു. കേരള രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ലിജിൻ വിഷയങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള വാർത്തകളും വീഡിയോകളും തയ്യാറാക്കുന്നു. ക്രിക്കറ്റ് സംബന്ധമായ വീഡിയോകളും ചെയ്യാറുണ്ട്.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് വിഭാഗവും കൈകാര്യം ചെയ്തു.... കൂടുതൽ വായിക്കുക