അന്ന് കോലിയും സംഘവും ടെസ്റ്റിൽ കുതിപ്പ് തുടങ്ങിയ അതേ സ്റ്റേഡിയം; ഗോളിൽ ഇന്ത്യയ്ക്ക് ഒരൊറ്റ ഗോൾ: വിജയം!

1 month ago 4

ഗോൾ ∙ സ്പിന്നർമാരെ മനസ്സറിഞ്ഞു പിന്തുണയ്ക്കുന്ന ശ്രീലങ്കയിലെ ക്രിക്കറ്റ് പിച്ചുകളിൽ കുത്തിത്തിരിയുന്ന ചുവന്ന പന്തുകൾക്കു കുസൃതിയൽപം കൂടുതലാണ്. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിന്റെ യുദ്ധക്കളത്തിലേറ്റ തിരിച്ചടികൾക്കു മറുപടി നൽകാൻ ഇറങ്ങുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിനു കറങ്ങിത്തിരിയുന്ന ആ പന്തുകളെ വരുതിയിലാക്കിയേ മതിയാകൂ!

What you should work next

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന അവസാന പരമ്പരയിൽ, ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം തിരിച്ചു പിടിക്കാനുള്ള ആദ്യ പരീക്ഷയാണ് ശ്രീലങ്കൻ പര്യടനം. 2 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയില്ലെങ്കിൽ ഇത്തവണത്തെ ടെസ്റ്റ്ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു പ്രതീക്ഷ അവസാനിപ്പിക്കാം. ഗോൾ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാവിലെ 10 മുതലാണ് ആദ്യ ടെസ്റ്റ്. സോണി സ്പോർട്സ് ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.

∙ ഗോൾ: ലങ്കയുടെ സ്പിൻ കോട്ട

1998നു ശേഷം ഗോൾ രാജ്യാന്തര സ്റ്റേഡിയത്തിൽ 49 ടെസ്റ്റ് മത്സരങ്ങളിൽ 27ലും ശ്രീലങ്കയാണ് ജയിച്ചത്. എല്ലാ വിജയങ്ങളും പിറന്നത് പന്തിനെ കത്തിയുടെ കൃത്യതയോടെ തിരിക്കാൻ ശേഷിയുള്ള സ്പിന്നർമാരുടെ കരുത്തിൽ! പ്രഭാത് ജയസൂര്യയും രമേഷ് മെൻഡിസും ഗോളിനെ അവരുടെ സ്പിൻ കോട്ടയാക്കി മാറ്റിയിരിക്കുന്നു.

∙ ഇന്ത്യയ്ക്ക് വേണ്ടത് പുതിയ സാമ്രാജ്യം

2017ൽ വിരാട് കോലിയുടെ നേതൃത്വത്തിൽ ജൂനിയർ താരങ്ങളുടെ ടീം ശ്രീലങ്കയിലെത്തി 3–0ന് ടെസ്റ്റ് പരമ്പര വിജയിച്ച ചരിത്രം ഇന്ത്യൻ യുവനിരയ്ക്ക് പ്രചോദനമാകും. അന്ന് കോലിയും സംഘവും ടെസ്റ്റ് ക്രിക്കറ്റിൽ വർഷങ്ങൾ നീണ്ട ഇന്ത്യൻ മേധാവിത്വത്തിന് ആരംഭം കുറിച്ചത് ഗോളിൽനിന്നായിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പരയ്ക്കായി ലങ്കയിലെത്തുന്നത്.

ഇന്ത്യൻ ബാറ്റർമാരുടെ സ്പിന്നിനെതിരെയുള്ള ദൗ‍ർബല്യം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഋഷഭ് പന്തിനും ധ്രുവ് ജുറേലിനും ആദ്യ ഇലവനിൽ അവസരം നൽകിയേക്കാം. ശുഭ്മൻ ‍ഗില്ലിനൊപ്പം കെ.എൽ.രാഹുലിന്റെയും യശസ്വി ജയ്സ്വാളിന്റെയും മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കലിന്റെയും ബാറ്റിൽനിന്ന് ഇന്ത്യ റണ്ണൊഴുക്ക് പ്രതീക്ഷിക്കുന്നു. സായ് സുദർശന്റെ പരുക്ക്, ടീമിലെ ബാറ്റിങ് നിരയിൽ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ സുവർണാവസരമാണ് ദേവ്ദത്ത് പടിക്കലിനു നൽകിയിരിക്കുന്നത്.

ഇന്ത്യൻ ബോളിങ് നിരയുടെ പ്രകടനവും നിർണായകമാണ്. 3 സ്പിന്നർമാരെ കളിപ്പിക്കാനാണ് സാധ്യത. കുൽദീപ് യാദവും രവീന്ദ്ര ജഡേജയും മാനവ് സുതാറിനൊപ്പം സ്പിൻ ആക്രമണം നയിക്കും. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജിനൊപ്പം ആദ്യ ഇലവനിൽ ഇടം നേടാനാണ് സാധ്യത. പരുക്കേറ്റ ജസ്പ്രീത് ബുമ്രയുടെ അഭാവം തിരിച്ചടിയാകും.

∙ സ്പിൻ കരുത്തിൽ വിശ്വസിച്ച് ലങ്ക

ശ്രീലങ്കൻ ടീമിന് സ്പിൻ കരുത്തിലാണ് വിശ്വാസം. പേസ് ബോളർ ലഹിരു കുമാരയിലും ലങ്കയ്ക്കു പ്രതീക്ഷയുണ്ട്. ദിനേഷ് ചണ്ഡിമലിന്റെയും കാമിൻഡു മെൻഡിസിന്റെയും ബാറ്റിൽനിന്നാണ് റണ്ണൊഴുക്ക് പ്രതീക്ഷിക്കുന്നത്.

പിച്ച് റിപ്പോർട്ട്

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് നേടുന്നവർ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കാറാണ് പതിവ്. മത്സരം പുരോഗമിക്കുമ്പോൾ ബോളർമാർക്ക് അനുകൂലമാകാനാണ് സാധ്യത.

∙ ഗംഭീറിനു നിർണായകം

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനു വൈറ്റ് ബോൾ ക്രിക്കറ്റിൽ നേട്ടങ്ങൾ പലതാണ്. ചാംപ്യൻസ് ട്രോഫിയും ഏഷ്യാകപ്പും ട്വന്റി20 ലോകകപ്പും ഗംഭീറിന്റെ പരിശീലക മികവിൽ ഇന്ത്യയിലെത്തി. എന്നാൽ, ടെസ്റ്റിൽ കഥ വേറെയാണ്. ന്യൂസീലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ ഇന്ത്യ ഏറ്റുവാങ്ങിയ പരാജയങ്ങൾക്കു പിന്നാലെ ഗംഭീറിന്റെ പരിശീലക സ്ഥാനം ഇളകി നിൽക്കുന്നു. ശ്രീലങ്കയ്ക്കെതിരെ തോറ്റാൽ ഗംഭീർ സ്ഥാനം ഒഴിയണമെന്ന ശബ്ദങ്ങൾക്കു കനം വയ്ക്കുമെന്നുറപ്പ്.

English Summary:

Focusing connected the Indian cricket team's upcoming Test bid against Sri Lanka, this bid is important for their World Test Championship campaign. The squad indispensable flooded their caller setbacks and accommodate to Sri Lanka's spin-friendly pitches to unafraid victory.

Read Entire Article