Published: May 19, 2026 09:06 AM IST Updated: May 19, 2026 11:08 AM IST
1 minute Read
ഗുവാഹത്തി ∙ അഫ്ഗാനിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കും. ഒരു ടെസ്റ്റും 3 ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ജൂൺ 6 മുതൽ 10 വരെ മുല്ലൻപുരിലാണ് ടെസ്റ്റ്. 14, 17, 20 തീയതികളിൽ നടക്കുന്ന ഏകദിന മത്സരങ്ങൾക്ക് യഥാക്രമം ധരംശാല, ലക്നൗ, ചെന്നൈ സ്റ്റേഡിയങ്ങൾ വേദിയാകും. ശുഭ്മൻ ഗിൽ ആയിരിക്കും ഇരു ടീമുകളുടെയും ക്യാപ്റ്റൻ. ഏകദിന പരമ്പരയിലൂടെ വിരാട് കോലിയും രോഹിത് ശർമയും ദേശീയ ടീമിൽ തിരിച്ചെത്തും. ഏകദിന സ്ക്വാഡിൽ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.
സഞ്ജുവിന്റെ സാധ്യതനിലവിൽ കെ.എൽ.രാഹുലാണ് ഏകദിന ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പർ. രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് പരിഗണിച്ചിരുന്നതെങ്കിലും ഐപിഎലിൽ നിറംമങ്ങിയ പന്തിന് ഏകദിന ടീമിൽ അവസരം നൽകേണ്ടതില്ലെന്ന് അഭിപ്രായമുണ്ട്. ഇതോടെ സഞ്ജു സാംസണോ ഇഷാൻ കിഷനോ രണ്ടാം വിക്കറ്റ് കീപ്പറായി എത്തും. ട്വന്റി20 ലോകകപ്പിലെയും ഐപിഎലിലെയും ഫോം സഞ്ജുവിന് മുൻതൂക്കം നൽകുമ്പോൾ ഇടംകൈ ബാറ്റർ ആണെന്നതും സമീപകാല ഫോമും ഇഷാന്റെ സാധ്യത വർധിപ്പിക്കുന്നു.
2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലാണ് സഞ്ജു അവസാനമായി ഏകദിന ടീമിൽ ഭാഗമായത്. 16 ഏകദിന മത്സരങ്ങളിൽനിന്നായി 56.66 ശരാശരിയിൽ 510 റൺസാണ് സഞ്ജുവിന്റെ നേട്ടം. ഏകദിനത്തിൽ തഴയപ്പെട്ടാലും ടെസ്റ്റിൽ പന്ത് തന്നെ ഒന്നാം വിക്കറ്റ് കീപ്പറായി തുടരും. യുവതാരം ധ്രുവ് ജുറേലിനായിരിക്കും ടെസ്റ്റിൽ രണ്ടാം വിക്കറ്റ് കീപ്പറുടെ റോൾ.
പ്രതീക്ഷയോടെ പ്രിൻസ്വർക്ക്‌ലോഡ് മാനേജ്മെന്റ് കണക്കിലെടുത്ത് സീനിയർ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും. ഇതോടെ ഐപിഎലിൽ തിളങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സിന്റെ യുവ പേസർ പ്രിൻസ് യാദവിന് ദേശീയ ടീമിൽ അരങ്ങേറ്റം ലഭിച്ചേക്കും. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് നിരയിൽ പ്രസിദ്ധ് കൃഷ്ണയായിരിക്കും രണ്ടാമൻ. ടെസ്റ്റിൽ ബുമ്രയ്ക്കും സിറാജിനുമൊപ്പം ജമ്മു പേസർ അക്വിബ് നബിക്കും അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും.
English Summary:







English (US) ·