Published: August 29, 2026 02:48 PM IST
1 minute Read
ലണ്ടൻ∙ ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം ബ്രോഡ്കാസ്റ്റ് ചെയ്താൽ ടെസ്റ്റ് കളിക്കാനിറങ്ങില്ലെന്ന പാക്ക് ക്രിക്കറ്റ് ബോർഡിന്റെ ഭീഷണിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പാക്ക് പരിശീലകൻ സർഫറാസ് അഹമ്മദ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇതു സംബന്ധിച്ച് ചോദ്യങ്ങളുയർന്നതോടെ അസ്വസ്ഥനായ സർഫറാസ്, ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. പലപ്പോഴും ചോദ്യങ്ങൾ പൂർത്തിയാകും മുൻപേ സർഫറാസ് ഉത്തരം പറയുകയായിരുന്നു. ഇംഗ്ലിഷ് ചാനലില്‍ ഇന്റർവ്യു ബ്രോഡ്കാസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പിസിബിയും ഇംഗ്ലണ്ട് ബോർഡും ചർച്ച നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഒന്നുമറിയില്ലെന്നായിരുന്നു സർഫറാസിന്റെ മറുപടി.
What you should work next
‘‘എനിക്ക് ഒന്നുമറിയില്ല. ഞങ്ങൾ ക്രിക്കറ്റിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. നിങ്ങൾ അഭിമുഖത്തെക്കുറിച്ചാണോ സംസാരിക്കുന്നത്? ഞങ്ങൾക്ക് അഭിമുഖത്തെക്കുറിച്ച് സത്യമായിട്ടും ഒന്നും അറിയില്ല.’’– സർഫറാസ് വാർത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം, ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ ഇമ്രാന്‍ ഖാന്‍റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഇംഗ്ലണ്ടിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്കൈ സ്പോർട്സിനോട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടെന്നായിരുന്നു അഭ്യൂങ്ങൾ. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മത്സരം ബഹിഷ്കരിക്കുമെന്നും പിസിബി ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. എന്നാൽ സ്കൈ സ്പോർട്സ്, മുൻ നിശ്ചയ പ്രകാരം തന്നെ അഭിമുഖം സംപ്രേഷണം ചെയ്തു.
ഇതിൽ കടുത്ത അമർഷം പൂണ്ട പിസിബി, പാക്ക് താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങരുതെന്ന് ആവശ്യപ്പെടുകയും, തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) വിഷയത്തിൽ ഇടപെടുകയുമാണുണ്ടായത്. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ ആതർട്ടനാണ്, ഇമ്രാൻ ഖാന്റെ ആൺമക്കളുമായി 18 മിനിറ്റ് നീണ്ട അഭിമുഖം നടത്തിയത്. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക അറിയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് കത്തയച്ച 21 മുൻ ക്യാപ്റ്റന്മാരിൽ ഒരാളാണ് ആതർട്ടൻ.ടെസ്റ്റ് മത്സരത്തിനിടെ ഇമ്രാൻ ഖാന്റെ മക്കൾക്ക് മാധ്യമശ്രദ്ധ ലഭിക്കുന്നതിന് തടയുന്നതിനായിരുന്നു പിസിബിയുടെ നടപടിയെന്ന് ക്രിക്ഇൻഫോ, ദ് ഗാർഡിയൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
What you should work next
ഇമ്രാൻ ഖാന് ചികിത്സ നിഷേധിക്കുന്നെന്ന റിപ്പോർട്ടുകളെ തുടർന്ന് വിവിധ ടീമുകളുടെ മുൻ ക്യാപ്റ്റന്മാർ പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് ഇതുവരെ ആകെ രണ്ടു കത്തുകളാണ് അയച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ കത്ത് ഫെബ്രുവരിയിലാണ് അയച്ചത്. എന്നാൽ അത് പ്രതീക്ഷിച്ച മാറ്റമൊന്നും ഉണ്ടാക്കിയില്ല. ഈ ആഴ്ച ആദ്യമാണ് രണ്ടാമത്തെ കത്ത് അയച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇമ്രാനെ വീണ്ടും അഡിയാല ജയിലിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇത്.
ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിട്ടിട്ടും വേണ്ട ചികിത്സ നല്‍കാതെ പിതാവിനെ ഭരണകൂടം തടവിലാക്കിയിരിക്കുകയാണെന്ന് ഇമ്രാന്‍റെ മക്കളായ കാസിം ഖാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ദിവസവും 23 മണിക്കൂര്‍ നേരമാണ് ഇമ്രാന്‍ സെല്ലില്‍ തന്നെ കഴിയുന്നതെന്നും ഒറ്റപ്പെടുത്തിയും സമ്മര്‍ദത്തിലാക്കിയും അധികൃതര്‍ ഇമ്രാന്‍റെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണെന്നും കാസിം ആരോപിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസമായ ഇമ്രാൻ ഖാൻ, 2018 മുതൽ 2022 വരെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു. പദവിയിൽ നിന്ന് നീക്കപ്പെട്ടതിന് ശേഷം ഒട്ടെറെ കേസുകളിലായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.
English Summary:






English (US) ·