അഭിഷേകിനു പിന്നാലെ ഇഷാന്റെ വെടിക്കെട്ട്, പ്രതിസന്ധിയിലായത് സഞ്ജു; ‘സേഫാകാൻ’ തകർപ്പനൊരു ഇന്നിങ്സ് വേണം

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: January 25, 2026 09:31 AM IST

1 minute Read


ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പുറത്തായ സഞ്ജു സാംസൺ‌ നിരാശയോടെ ഗ്രൗണ്ട് വിടുന്നു.  (PTI Photo/Karma Bhutia)
ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പുറത്തായ സഞ്ജു സാംസൺ‌ നിരാശയോടെ ഗ്രൗണ്ട് വിടുന്നു. (PTI Photo/Karma Bhutia)

ഗുവാഹത്തി ∙ 2 മത്സരങ്ങളിൽനിന്നായി വെറും 16 റൺസ്, 2 ഓവറിന് അപ്പുറത്തേക്കു നീളാത്ത 2 ഇന്നിങ്സുകൾ... ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരം ഇന്നു ഗുവാഹത്തിയിൽ നടക്കുമ്പോൾ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കാണ്. തിരിച്ചടികൾക്കും വിമർശനങ്ങൾക്കും ബാറ്റുകൊണ്ട് മറുപടി പറയുന്ന സഞ്ജു സ്റ്റൈൽ ഇന്നിങ്സിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്ന് വൈകിട്ട് 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.

ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ തഴഞ്ഞ് ട്വന്റി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ ലോകകപ്പിൽ ഇന്ത്യൻ ഓപ്പണറായേക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ന്യൂസീലൻഡ് പരമ്പരയിലെ 2 മത്സരങ്ങളിലെ പ്രകടനത്തോടെ സഞ്ജുവിനുനേരേ ചോദ്യങ്ങളുയർന്നു തുടങ്ങി.

ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ വെള്ളിയാഴ്ച റായ്പുരിൽ വെടിക്കെട്ട് ഇന്നിങ്സുമായി കരുത്തുകാട്ടിയതോടെ പ്രതിസന്ധിയിലായതു സഞ്ജുവാണ്.ലോകകപ്പ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ, ഓപ്പണിങ് ബാറ്റർ എന്നീ സ്ഥാനങ്ങൾ സുരക്ഷിതമാക്കണമെങ്കിൽ പരമ്പരയിലെ അവശേഷിക്കുന്ന 3 മത്സരങ്ങളും സഞ്ജുവിന് നിർണായകമായി.

English Summary:

Sanju Samson faces mounting unit to execute successful the upcoming T20 lucifer against New Zealand

Read Entire Article