‘അഭിഷേകിനോ തിലകിനോ പകരം സഞ്ജുവിനെ കളിപ്പിക്കാനോ? ഹഹഹ...’: ചിരിച്ചുതള്ളി സൂര്യ; ക്യാപ്റ്റൻ അപമാനിച്ചെന്ന് ആരാധകർ– വിഡിയോ

4 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: February 21, 2026 10:44 PM IST

2 minute Read

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വാർത്താസമ്മേളനത്തിനിടെ (X/@SanjuSamsonFP)
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വാർത്താസമ്മേളനത്തിനിടെ (X/@SanjuSamsonFP)

അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കില്ലെന്ന് സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിനു മുന്നോടിയായി ശനിയാഴ്ച വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സൂര്യകുമാറിന്റെ വാക്കുകൾ. ടൂർണമെന്റിൽ ഇതുവരെ ഫോമിലെത്താത്ത ഓപ്പണർ അഭിഷേക് ശർമയ്‌ക്കോ മെല്ലപ്പോക്കിനു പഴികേൾക്കുന്ന തിലക് വർമയ്‌ക്കോ പകരം സഞ്ജുവിനെ കളിപ്പിക്കുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സൂര്യകൂമാർ അതു തള്ളിയത്.

മൂന്ന് ഇന്നിങ്സുകളിൽ സംപൂജ്യനായി പുറത്തായ ഓപ്പണർ അഭിഷേക് ശർമയ്ക്ക് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂർണ പിന്തുണ നൽകി. അഭിഷേകിനെ വിമർശിക്കുന്നവരെ തള്ളിയ സൂര്യകുമാർ, താരത്തിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സ്വന്തം ശൈലിയിൽ തന്നെ കളിക്കാനാണ് അഭിഷേകിനോട് ടീം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

‘‘അഭിഷേക് ശർമയുടെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ് എന്റെ ആശങ്ക. അവൻ കളിക്കുമ്പോൾ എതിർ ടീമുകളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. അവൻ കളിച്ചാൽ എന്താണു സംഭവിക്കുന്നതെന്ന് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട്. ഇതൊരു ടീം സ്‌പോർട്‌സാണ്, അതിനാൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു. അവൻ സ്വന്തം ശൈലിയിൽ തന്നെ കളിക്കണം എന്നാണ് ടീം ആവശ്യപ്പെടുന്നത്, അതിനാൽ അതാണ് അവൻ ചെയ്യാൻ ശ്രമിക്കുന്നത്. അതു സംഭവിച്ചാൽ, നല്ലത്; ഇല്ലെങ്കിൽ, അതു കവർ ചെയ്യാൻ ഞങ്ങൾ എല്ലാവരും ഉണ്ട്. കഴിഞ്ഞ വർഷം അവൻ ‍ഞങ്ങൾക്കു വേണ്ടി കവർ ചെയ്തു, ഇപ്പോൾ ഇതു ഞങ്ങളുടെ ഊഴമാണ്.’’– സൂര്യകുമാർ യാദവ് പറഞ്ഞു.

ട്വന്റി20യിൽ ശരാശരി 141 സ്ട്രൈക്ക് റേറ്റുള്ള തിലക് വർമ, ടൂർണമെന്റിൽ 120 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റു ചെയ്യുന്നത്. ഇതിനെയും സൂര്യകുമാർ യാദവ് ന്യായീകരിച്ചു. ടീം മാനേജ്മെന്റിന്റെ നിർദേശപ്രകാരമാണ് താരം അങ്ങനെ കളിക്കുന്നതെന്ന് സൂര്യകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘ഞാനും ടീം മാനേജ്‌മെന്റ് അവനോട് ആ രീതിയിൽ ബാറ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു വിക്കറ്റ് നഷ്ടപ്പെട്ടാൽ, തീർച്ചയായും അവന് സ്വന്തം ശൈലിയിൽ പവർപ്ലേയിൽ ബാറ്റു ചെയ്യാം. എന്നാൽ രണ്ട് വിക്കറ്റുകൾ വീണാലുടൻ, അദ്ദേഹം അൽപം ശ്രദ്ധേയോടെ നങ്കൂരമിടണം. ഒരു കൂട്ടുകെട്ടുണ്ടാക്കി പത്താം ഓവറിലേക്ക് ഇന്നിങ്സിനെ എത്തിക്കണം. ബാറ്റിങ്ങിന് അടിസ്ഥാനമിടുകയാണ് അവൻ വേണ്ടത്.’’– സൂര്യകുമാർ പറഞ്ഞു.

ഇതിനു ശേഷം അഭിഷേകിനോ തിലകിനോ പകരം സഞ്ജു സാംസണെ കളിപ്പിക്കുമെന്ന അഭ്യൂഹങ്ങളെ സൂര്യകുമാർ ചിരിച്ചു തള്ളി. ‘‘അവനെ (സഞ്ജുവിനെ) അഭിഷേകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? തിലകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്’’– സൂര്യകുമാർ ചിരിച്ചുകൊണ്ട് ചോദിച്ചു. ‘‘പവർപ്ലേയിൽ എല്ലാം നന്നായി പോകുന്നു. ഞങ്ങൾ 40-50 റൺസ് നേടുന്നുണ്ട്. അതു സാധരണയാണ്. ഞങ്ങൾ ദ്വിരാഷ്ട്ര മത്സരങ്ങളിൽ വളരെ നന്നായി കളിച്ചു. ഞങ്ങൾക്ക് ഞങ്ങളിൽ നിന്നും പ്രതീക്ഷകളുണ്ട്. 220, 240, 250 റൺസ് നേടുമെന്ന പ്രതീക്ഷയുണ്ട്.’’– സൂര്യകുമാർ പറഞ്ഞു.

Unbelievable property league from the broadside of Indian skipper Surya Kumar Yadav

Disrespected Sanju Samson for youngsters Abhishek Sharma and Tilak Varma. As a skipper atleast look neutral.

This arrogance tin instrumentality our World Cup distant from america , Stay Humble pic.twitter.com/Q1dBFlwoyQ

— Funda Unfiltered (@SG_SSamson) February 21, 2026

🚨 Surya Kumar Yadav connected Sanju 🚨

Reporter 🗣️

“Sanju Samson had a agelong batting league yesterday. Can we expect Sanju successful the upcoming games ?”

SKY 🗣️

“So are you telling maine to regenerate Abhishek ?”

Reporter 🗣️

“No no, possibly astatine 3.”

SKY 🗣️

“So you are asking for Tilak to get… pic.twitter.com/MWtXH4fU8V

— Pratyush Halder (@pratyush_no7) February 21, 2026

അതേസമയം, സൂര്യകുമാറിന്റെ ഈ പ്രതികരണത്തിനെതിരെ സഞ്ജുവിന്റെ ചില ആരാധകർ രംഗത്തെത്തി. സഞ്ജുവിനെ ക്യാപ്റ്റൻ സൂര്യകുമാർ അപമാനിച്ചെന്നാണ് പരാതി. ‘‘പ്ലേയിങ് ഇലവനിൽ മാറ്റമില്ലെന്ന് പറഞ്ഞാൽ മതിയായിരുന്നല്ലോ. എന്തിനാണ് അതിൽ ഒരു തമാശ പറയാൻ തോന്നിയത്?’’, അഭിഷേക് ശർമയ്ക്കും തിലക് വർമയ്ക്കും വേണ്ടി സഞ്ജു സാംസണോട് അനാദരവ് കാണിച്ചു. ഒരു ക്യാപ്റ്റനെന്ന നിലയിൽ നിഷ്പക്ഷത കാണിക്കുക.’’ തുടങ്ങിയ പോസ്റ്റുകൾ എക്സിൽ നിറഞ്ഞു.

English Summary:

Sanju Samson volition not play successful the T20 World Cup Super 8 lucifer against South Africa, according to Indian skipper Suryakumar Yadav. Yadav defended underperforming openers Abhishek Sharma and Tilak Varma, stating that the team's strategy involves them playing their earthy game.

Read Entire Article