അഭിഷേക് തിളങ്ങാത്തതിനു കാരണം സഹോദരി കോമള്‍! വിചിത്ര വാദവുമായി ഒരു വിഭാഗം ആരാധകർ, സൈബറാക്രമണം

4 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: February 21, 2026 12:50 PM IST

1 minute Read

അഭിഷേക് ശർമയും സഹോദരി കോമളും
അഭിഷേക് ശർമയും സഹോദരി കോമളും

അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പിൽ അഭിഷേക് ശർമ റൺസ് കണ്ടെത്താത്തതിന് അഭിഷേകിന്റെ സഹോദരി കോമളിനെ പഴിച്ച് ഒരു വിഭാഗം ആരാധകർ. അഭിഷേകിന്റെ സഹോദരിക്കെതിരെ വലിയ സൈബർ ആക്രമണമാണു സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയെങ്കിലും, ഒരു റൺ എടുക്കാൻ അഭിഷേകിന് ഇതുവരെ സാധിച്ചിട്ടില്ല.

മത്സരങ്ങളിൽ അഭിഷേകിനെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡ‍ിയത്തിലെത്തുന്ന സഹോദരി കോമളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന പോലെയാണ് എക്സ് പ്ലാറ്റ്ഫോമിൽ ഒരു വിഭാഗം ആരാധകരുടെ പ്രതികരണം. അഭിഷേക് കളിക്കാൻ പോകുന്ന വേദികളിലെല്ലാം കോമൾ എത്തുന്നുണ്ടെന്നും ശ്രദ്ധ പിടിച്ചുപറ്റാനാണ് അവരുടെ ശ്രമമെന്നുമാണ് ആരാധകർ വാദിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ട്വന്റി20 ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് കുടുംബാംഗങ്ങളെ ടീമിനൊപ്പമോ, ഹോട്ടലിലോ കൊണ്ടുപോകാൻ നിയന്ത്രണങ്ങളുണ്ട്. എന്നാൽ മത്സരങ്ങൾ കാണാന്‍ താരങ്ങളുടെ ബന്ധുക്കൾ പതിവായി ഇന്ത്യയിലെ ലോകകപ്പ് വേദികളിൽ എത്തുന്നുണ്ട്. ഫിസിയോതെറപിസ്റ്റായി ജോലി ചെയ്യുന്ന കോമൾ, അഭിഷേക് ശർമയുടെ തകർപ്പൻ ബാറ്റിങ് കാണുന്നതിനായി ഐപിഎൽ മത്സരങ്ങൾക്ക് പതിവായി എത്താറുണ്ട്.

ലോകകപ്പ് വേദികളിലുമെത്തിയ കോമൾ, അഭിഷേകിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ലോകകപ്പിൽ കളിക്കാനിറങ്ങിയ മൂന്നു മത്സരങ്ങളിലും അഭിഷേകിന് നിരാശയോടെ മടങ്ങേണ്ടിവന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയയ്ക്കെതിരെ താരം പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. ലോകകപ്പിനു തൊട്ടുമുൻപ് നടന്ന ന്യൂസീലൻഡിനെതിരായ അഞ്ച് മത്സര പരമ്പരയിലെ രണ്ടും നാലും കളികളിലും അഭിഷേകിനു റണ്ണൊന്നും നേടാൻ സാധിച്ചിരുന്നില്ല. ലോകകപ്പില്‍ യുഎസിനെതിരെയും പാക്കിസ്ഥാനെതിരെയും താരം പൂജ്യത്തിനു പുറത്തായിരുന്നു.

The main crushed for the downfall of Abhishek Sharma is his sister. Whenever helium goes to play, she comes for attraction and does overacting. He is not immoderate babe different players besides person sisters, but they don’t bash similar this. pic.twitter.com/DRJbwAfv30

— MARCUS (@MARCUS907935) February 20, 2026

Abhishek Sharma and his sister are 2 of the biggest culprits successful this satellite cup..
She deserved it

— Arun (@Arun555X) February 18, 2026

English Summary:

Abhishek Sharma's T20 World Cup show has drawn criticism, with a conception of fans unfairly blaming his sister, Komal Sharma

Read Entire Article