അഭിഷേക് ശർമയുടെ കയ്യിൽ പിടിച്ചുവലിച്ച് യുവതി, അസ്വസ്ഥനായി സൂപ്പർ താരം, വൻ സുരക്ഷാ വീഴ്ച– വിഡിയോ

1 month ago 11

ഓൺലൈൻ ഡെസ്ക്

Published: April 26, 2026 12:37 PM IST Updated: April 26, 2026 12:55 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@Truthbomberൽ നിന്ന് എടുത്തതാണ്
അഭിഷേക് ശർമയുടെ കയ്യിൽ പിടിച്ചുവലിക്കുന്ന യുവതി. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@Truthbomberൽ നിന്ന് എടുത്തതാണ്

ജയ്പുർ∙ രാജസ്ഥാൻ റോയൽസിനെ നേരിടാൻ ജയ്പൂരിലെത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങൾക്കായൊരുക്കിയ സുരക്ഷയിൽ വൻ വീഴ്ച. ജയ്പുരിലെത്തിയ സൺറൈസേഴ്സ് ടീം ഹോട്ടലിലേക്കു നടന്നുപോകുന്നതിനിടെ ആരാധക സംഘത്തിലുണ്ടായിരുന്ന യുവതി, അഭിഷേക് ശർമയുടെ കയ്യിൽ പിടിച്ചുവലിക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തിൽ ഹൈദരാബാദ് താരം അസ്വസ്ഥനായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് താരത്തെ മാറ്റിയത്. സംഭവത്തിൽ വൻ വിമര്‍ശനമാണ് സമൂഹമാധ്യമത്തിൽ ഉയരുന്നത്. ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പിലടക്കം ഗംഭീര പ്രകടനം നടത്തിയ അഭിഷേകിനെ കാണാനും, ചിത്രങ്ങൾ പകർത്തുന്നതിനുമായി നിരവധി ആരാധകരാണ് ഹോട്ടലിലേക്ക് എത്തിയത്.

താരങ്ങൾ നടന്നുപോകുന്നതിനിടെയാണു യുവതി അപ്രതീക്ഷിതമായി അഭിഷേകിന്റെ കയ്യിൽ പിടിച്ചത്. അഭിഷേക് നടന്നുനീങ്ങാൻ ശ്രമിച്ചെങ്കിലും യുവതി കയ്യിൽനിന്നു വിടാൻ കൂട്ടാക്കിയില്ല. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥൻ വന്ന് യുവതിയുടെ കയ്യിൽ പിടിച്ചുമാറ്റുകയായിരുന്നു. ജയ്പുരിൽ‍ അഞ്ച് വിക്കറ്റ് വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. വൈഭവ് സൂര്യവംശിയുടെ (37 പന്തിൽ 103) ഒറ്റയാൾ പോരാട്ടത്തിന് ഇഷാൻ കിഷന്റെയും (31 പന്തിൽ 74) അഭിഷേക് ശർമയുടെയും (29 പന്തിൽ 57) ഇരട്ടപ്രഹരത്തിലൂടെ സൺറൈസസേഴ്സ് മറുപടിയൊരുക്കുകയായിരുന്നു.

വൈഭവിന്റെയും ധ്രുവ് ജുറേലിന്റെയും (35 പന്തിൽ 51) ബലത്തിൽ, ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടി. എന്നാൽ ഇഷാൻ, അഭിഷേക് എന്നിവരിലൂടെ തിരിച്ചടിച്ച ഹൈദരാബാദ് 18.3 ഓവറിൽ ലക്ഷ്യം കണ്ടു. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 6ന് 228. ഹൈദരാബാദ് 18.3 ഓവറിൽ 5ന് 229. ഐപിഎലിൽ വൈഭവിന്റെ രണ്ടാം സെഞ്ചറിയാണിത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് തുടക്കത്തിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (5 പന്തിൽ 6) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ അഭിഷേക്– ഇഷാൻ സഖ്യം 55 പന്തിൽ 132 റൺസ് ചേർത്ത് അടിത്തറ ഭദ്രമാക്കിയതോടെ ഹൈദരാബാദിന് കാര്യങ്ങൾ എളുപ്പമായി. ഇരുവരെയും പുറത്താക്കിയ രാജസ്ഥാൻ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഹെയ്ൻറിച് ക്ലാസൻ (24 പന്തിൽ 29), നിതീഷ് കുമാർ റെഡ്ഡി (18 പന്തിൽ 36) എന്നിവരുടെ ബലത്തിൽ ഹൈദരാബാദ് ജയം ഉറപ്പാക്കി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് വൈഭവിന്റെ തകർപ്പൻ ഇന്നിങ്സാണ് മികച്ച സ്കോർ സമ്മാനിച്ചത്. മറുവശത്ത് ധ്രുവ് ജുറേലും (35 പന്തിൽ 51) താളം കണ്ടെത്തിയതോടെ രാജസ്ഥാൻ സ്കോർ ബോർഡ് കുതിച്ചു. 36 പന്തിൽ സെഞ്ചറി പൂർത്തിയാക്കിയ വൈഭവ്, ഐപിഎലിലെ വേഗമേറിയ മൂന്നാം സെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ 35 പന്തിൽ സെഞ്ചറി നേടിയ വൈഭവ് തന്നെയാണ് രണ്ടാം സ്ഥാനത്ത്. 2013ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി 30 പന്തിൽ സെഞ്ചറി പൂർത്തിയാക്കിയ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ ഒന്നാമത്. 

English Summary:

Sunrisers Hyderabad faced a important information lapse successful Jaipur erstwhile a pistillate instrumentality grabbed Abhishek Sharma's hand

Read Entire Article