അഭ്യൂഹങ്ങൾക്കു വിട, നിർണായക തീരുമാനമെടുത്ത് അർജുൻ തെൻഡുൽക്കർ, എങ്ങോട്ടുമില്ല

4 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: August 21, 2026 10:44 PM IST Updated: August 21, 2026 10:58 PM IST

1 minute Read

അർജുൻ തെൻഡുൽക്കർ REUTERS/Abhijit Addya
അർജുൻ തെൻഡുൽക്കർ REUTERS/Abhijit Addya

മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ‍ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുല്‍ക്കർ ഈ സീസണിലും ഗോവയ്ക്കു വേണ്ടി കളിക്കും. 26 വയസ്സുകാരനായ ഇടംകയ്യൻ പേസർ ഐപിഎലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനു വേണ്ടിയാണു കളിക്കുന്നത്. അടുത്തിടെ ഗോവ ഒമാനിൽ പര്യടനം നടത്തിയപ്പോൾ ടീമിലെ പ്രധാന താരമായ അർജുനെ ഒപ്പം കൂട്ടിയിരുന്നില്ല. ഇതോടെ വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ താരം ഗോവ വിടുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ഗോവയ്ക്കൊപ്പം തന്നെ തുടരാനാണ് അർജുന്‍ തെൻഡുൽക്കറുടെ തീരുമാനം.

What you should work next

2022–23 സീസൺ മുതലാണ് അര്‍ജുൻ ഗോവയ്ക്കു വേണ്ടി കളിക്കാൻ തുടങ്ങിയത്. മുംബൈ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെയായിരുന്നു താരത്തിന്റെ കൂടുമാറ്റം. ഗോവയ്ക്കൊപ്പം 50 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ അർജുൻ സ്വന്തമാക്കിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരെ സെഞ്ചറി നേടിയതോടെ ബാറ്റിങ്ങിലും ഗോവയുടെ പ്രതീക്ഷയായി മാറാൻ അർജുന് സാധിച്ചിരുന്നു. കഴിഞ്ഞ ഐപിഎൽ സീസണിലെ അവസാന മത്സരത്തിൽ മാത്രമാണ് ലക്നൗ പ്ലേയിങ് ഇലവനിൽ അർജുന് അവസരം ലഭിച്ചത്. 36 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റ് സ്വന്തമാക്കി.

What you should work next

2021ൽ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മുംബൈയിൽ ചേർന്ന അർജുന് പരുക്കേറ്റ് ഐപിഎൽ സീസൺ മുഴുവന്‍ നഷ്ടമായിരുന്നു. തൊട്ടടുത്ത സീസണില്‍ 30 ലക്ഷത്തിന് മുംബൈ വീണ്ടും താരത്തെ സ്വന്തമാക്കി. 2023 ൽ മുംബൈ ഇന്ത്യൻസ് ജഴ്സിയില്‍ തന്നെയായിരുന്നു അർജുന്റെ ഐപിഎൽ അരങ്ങേറ്റം. 2023 സീസണിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ താരം 2024ലും ടീമിനൊപ്പം തുടർന്നു. കഴിഞ്ഞ ഐപിഎലിനു മുന്നോടിയായാണ് താരത്തെ ലക്നൗ സൂപ്പർ ജയന്റ്സിന് മുംബൈ വിറ്റത്.

English Summary:

Arjun Tendulkar, lad of legendary Indian cricket squad batter Sachin Tendulkar, volition proceed to play for Goa successful home cricket amid speculations implicit his future

Read Entire Article